വീടുകളില്‍ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു വസ്തുവാണ് വിനാഗിരി. അടുക്കളയിലേക്ക് മാത്രമല്ല വീട്ടില്‍ പലവിധ ഉപയോഗങ്ങള്‍ വിനാഗിരി കൊണ്ടുണ്ട്. അത്തരം ചില ഉപയോഗങ്ങള്‍ നോക്കാം. പഴയ ഫര്‍ണിച്ചര്‍- പഴയഫര്‍ണിച്ചര്‍ ക്ലീന്‍ ചെയ്യാന്‍ വേണ്ടി തുണിയില്‍ തന്നെ അല്പം വിനാഗിരി എടുത്തിട്ടു നന്നായി തുടച്ചാല്‍ മാത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടുകളില്‍ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു വസ്തുവാണ് വിനാഗിരി. അടുക്കളയിലേക്ക് മാത്രമല്ല വീട്ടില്‍ പലവിധ ഉപയോഗങ്ങള്‍ വിനാഗിരി കൊണ്ടുണ്ട്. അത്തരം ചില ഉപയോഗങ്ങള്‍ നോക്കാം.

പഴയ ഫര്‍ണിച്ചര്‍ - പഴയ ഫര്‍ണിച്ചര്‍ ക്ലീന്‍ ചെയ്യാന്‍ വേണ്ടി തുണിയില്‍ അല്പം വിനാഗിരി എടുത്തിട്ടു നന്നായി തുടച്ചാല്‍ മാത്രം മതി.

ADVERTISEMENT

വിളക്കുകള്‍ തിളങ്ങാന്‍ -  ഒരു പാത്രത്തില്‍ കല്ലുപ്പ്, അല്‍പ്പം വെള്ളം ,ഡിഷ്‌ വാഷ് ലിക്വിഡ് എന്നിവ മിക്സ് ചെയ്തു കുപ്പിയില്‍ സൂക്ഷിച്ചു വച്ചാല്‍ കരിപിടിച്ച വിളക്കും മറ്റും നല്ല പോലെ തിളങ്ങുന്ന പോലെ വൃത്തിയാക്കി എടുക്കാന്‍ സാധിക്കും. 

കണ്ണാടി വൃത്തിയാക്കാന്‍ - ഒരു സ്പ്രേ കുപ്പിയില്‍ വെള്ളവും വിനാഗിരിയും ചേര്‍ത്തു മിക്സ് ചെയ്തു കണ്ണാടിയില്‍ ടിഷ്യൂ പേപ്പര്‍ കൊണ്ട് തുടച്ചു എടുത്താല്‍ ജനലുകളുടെയും കണ്ണാടിയുടെയും തിളക്കം കൂട്ടാം. ഫ്രിജ് വൃത്തിയാക്കാനും ഇത് ഉപയോഗിക്കാം.

ADVERTISEMENT

തറ വൃത്തിയാക്കാൻ-  ഓറഞ്ച് തൊലി വിനാഗിരിയില്‍ ഒരാഴ്ച ഇട്ടു വച്ചിട്ട് ഇരട്ടി വെള്ളം ചേര്‍ത്തു ഈ സൊല്യൂഷന്‍ ഫ്ലോർ ക്ളീനറായി ഉപയോഗിക്കാം. 

ബാത്ത്റൂമില്‍ - കുറച്ചു വിനാഗിരി ചൂടാക്കി അതിലേക്ക് ഡിഷ്‌ വാഷ്‌ കൂടി മിക്സ് ആക്കി സ്പോഞ്ച് കൊണ്ട് ടൈലുകള്‍ തുടച്ചാല്‍ അതിലെ കറയും അഴുക്കും പോകും.

ADVERTISEMENT

പച്ചക്കറി കഴുകാന്‍ - ഒരു ലിറ്റര്‍ വെള്ളത്തില്‍ അൽപം വിനാഗിരി ചേര്‍ത്തു പച്ചകറികള്‍ മുക്കിവച്ച് എടുത്താല്‍ പഴങ്ങള്‍ പച്ചകറികള്‍ എന്നിവയിലെ കീടനാശിനി കളയാന്‍ സാധിക്കും. ചിക്കന്‍ കഴുകുമ്പോള്‍ പോലും ഇത് ചെയ്യാം.

മീന്‍ മുറിച്ച ഗന്ധം പോകാന്‍ - മീന്‍ കുറിച്ച മണം ചട്ടിയിലും പിച്ചാത്തിയില്‍ നിന്നും എല്ലാം പോകാന്‍ വിനാഗിരി ഒഴിച്ചാല്‍ മതി.

പെയിന്റ് നീക്കാന്‍ - നമ്മുടെ വീടുകളില്‍ പലപ്പോഴും ഗിഫ്റ്റ് ലഭിക്കുന്ന ഗ്ലാസ്സിലും പാത്രങ്ങളിലും മറ്റും പെയിന്റ് കൊണ്ട് കടയുടെ പേരും മറ്റും എഴുതി വയ്ക്കാറുണ്ട്‌. ഇത് നീക്കം ചെയ്യാന്‍ വിനാഗിരി സഹായിക്കും. ഇതിനായി പെയിന്റ് കൊണ്ട് എഴുതിയ ഭാഗം വിനാഗിരിയില്‍ അൽപനേരം മുക്കി പിടിക്കണം. ഇങ്ങനെ അരമണിക്കൂര്‍ വെച്ച ശേഷം പെയിന്റ് തുടച്ചാല്‍ പെയിന്റ് മൊത്തമായി പോകും.

ഷൂ വൃത്തിയാക്കാന്‍ - ലെതര്‍ ചെരുപ്പ് , ബെല്‍റ്റ്‌ എന്നിവ ക്ലീന്‍ ചെയ്യാന്‍ അല്‍പം വിനാഗിരി തുണിയില്‍ എടുത്ത ശേഷം തുടച്ചാല്‍ ചെരുപ്പിനും ഷൂവിനും നല്ല തിളക്കം കിട്ടും. 

English Summary- Vinegar Household Use; Easy Home Tips Malayalam