അടുക്കളകളിലെ സ്ഥിരം സാന്നിധ്യമാണ് വെളുത്തുള്ളി. ഒട്ടുമിക്ക എല്ലാ കറികള്‍ക്കും വേണ്ടി വരാറുള്ളതിനാല്‍ അടുക്കളയില്‍ എപ്പോഴും എല്ലാവരും തന്നെ വെളുത്തുള്ളി സ്‌റ്റോക്ക് ചെയ്യാറുണ്ട്. കറികളുടെ രുചി വര്‍ധിപ്പിക്കുന്നത് പോലെ തന്നെ ധാരാളം ഔഷധഗുണങ്ങളും വെളുത്തുള്ളിയ്ക്കുള്ളതായി നമുക്കറിയാം. എന്നാല്‍ ആന്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുക്കളകളിലെ സ്ഥിരം സാന്നിധ്യമാണ് വെളുത്തുള്ളി. ഒട്ടുമിക്ക എല്ലാ കറികള്‍ക്കും വേണ്ടി വരാറുള്ളതിനാല്‍ അടുക്കളയില്‍ എപ്പോഴും എല്ലാവരും വെളുത്തുള്ളി സ്‌റ്റോക്ക് ചെയ്യാറുണ്ട്. കറികളുടെ രുചി വര്‍ധിപ്പിക്കുന്നത് പോലെതന്നെ ധാരാളം ഔഷധഗുണങ്ങളും വെളുത്തുള്ളിക്കുള്ളതായി നമുക്കറിയാം.

എന്നാല്‍ ആന്റി ബാക്ടീരിയല്‍, ആന്റി സെപ്റ്റിക് സ്വഭാവഗുണങ്ങളുള്ള വെളുത്തുള്ളി ഉപയോഗിച്ച് ബാത്‌റൂം വൃത്തിയാക്കാം എന്ന് കേട്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ അങ്ങനെയൊരു സംഭവമുണ്ട്. ബാത്‌റൂമിലെ ദുര്‍ഗന്ധമകറ്റാനുള്ള മികച്ച ഒരു പോംവഴിയാണ് വെളുത്തുള്ളി. വെളുത്തുള്ളിയും ഗ്രാമ്പൂവുമാണ് ഇതിന് വേണ്ടി വരിക. പകല്‍ സമയത്ത് ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതിനാല്‍ രാത്രിയില്‍ ഈ വിദ്യ പ്രയോഗിക്കുന്നതാവും ഉചിതം.

ADVERTISEMENT

ടോയ്‌ലറ്റില്‍ തൊലി കളഞ്ഞ വെളുത്തുള്ളിയോടൊപ്പം ഒരു ഗ്രാമ്പൂ ഇടുക, രാവിലെ ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുക.. ഇങ്ങനെ ആഴ്ചയില്‍ രണ്ട് തവണ ചെയ്താല്‍ ടോയ്‌ലറ്റിലെ ദുര്‍ഗന്ധവുമകറ്റാം ടോയ്‌ലറ്റ് പൂപ്പല്‍ രഹിതവുമാക്കാം.

അടുത്തതായി പ്രയോഗിക്കാവുന്ന ഒരു വിദ്യയാണ് വെളുത്തുള്ളി വെള്ളം. രാത്രി കിടക്കുന്നതിന് മുമ്പ് അല്‍പം വെള്ളം ചൂടാക്കി അതില്‍ വെളുത്തുള്ളി ചെറുതായി അരിഞ്ഞിട്ട് തിളപ്പിക്കുക. ഇതിലേക്ക് ഒരു ഗ്രാമ്പൂ കഷണവും ചേര്‍ക്കണം. ഈ വെള്ളം ചൂടാറിയ ശേഷം ടോയ്‌ലറ്റില്‍ ഒഴിക്കണം. ഫ്‌ളഷ് ചെയ്യരുത്. ഇതും ദുര്‍ഗന്ധമകറ്റാന്‍ ഏറെ സഹായിക്കും.

ADVERTISEMENT

വെളുത്തുള്ളിയല്ലാതെ ബേക്കിങ് സോഡ, വിനാഗിരി  എന്നിവയും ടോയ്‌ലറ്റിലെ ദുര്‍ഗന്ധമകറ്റാന്‍ ബെസ്റ്റ് ആണ്. ബേക്കിങ് സോഡയും വിനാഗിരിയും മിക്‌സ് ചെയ്ത് ടോയ്‌ലെറ്റില്‍ ഒഴിച്ച് ക്ലീന്‍ ചെയ്യുന്നത് മികച്ച ഫലം നല്‍കും. ആഴ്ചയില്‍ മൂന്ന് ദിവസം ഇങ്ങനെ ചെയ്താല്‍ ടോയ്‌ലറ്റ് എപ്പോഴും ഫ്രഷ് ആക്കി വയ്ക്കാം. ദിവസവും ഈ വിദ്യ പ്രയോഗിക്കുന്നതിനും കുഴപ്പമില്ല.
നാരങ്ങ മുറിച്ച് ബാത്‌റൂമില്‍ വയ്ക്കുന്നതും ദുര്‍ഗന്ധത്തിന് മികച്ച പരിഹാരമാണ്.

English Summary- Garlic to Remove Bad Odour from Bathrooms; Tips

ADVERTISEMENT