കഴിഞ്ഞ ആഴ്ച ഞാൻ കുറച്ചു അടുക്കള വിശേഷങ്ങൾ പറഞ്ഞു മീൻ അവിയൽ ഉണ്ടാക്കാൻ പോയത് ഓർമ ഉണ്ടല്ലോ? മീൻ അവിയൽ പണിതന്നു, രണ്ടുദിവസം ബാത്‌റൂമിൽ തന്നെയായിരുന്നു .അപ്പോഴാണ് ബാത്റൂമിന്റെ പോരായ്മകളും ഡിസൈനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എനിക്ക് ഓർമ വന്നത് .... കാണാൻ കുറച്ചു ഭംഗി കുറഞ്ഞാലും കുഴപ്പമില്ല , പക്ഷേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ആഴ്ച ഞാൻ കുറച്ചു അടുക്കള വിശേഷങ്ങൾ പറഞ്ഞു മീൻഅവിയൽ ഉണ്ടാക്കാൻ പോയത് ഓർമ ഉണ്ടല്ലോ? മീൻ  അവിയൽ  പണിതന്നു, രണ്ടുദിവസം  ബാത്‌റൂമിൽ തന്നെയായിരുന്നു .അപ്പോഴാണ് ബാത്റൂമിന്റെ പോരായ്മകളും ഡിസൈനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എനിക്ക് ഓർമവന്നത്....

കാണാൻ ഭംഗികുറഞ്ഞാലും കുഴപ്പമില്ല, പക്ഷേ  ബാത്റൂം ടൈൽ തെന്നരുത്‌ (anti skid with proper  grip ) ആകണം. കയ്യോ  കാലോ  ഒടിഞ്ഞു  6 മാസം കിടക്കുന്നത് ഓർത്തുനോക്കിക്കേ...

ADVERTISEMENT

ബാത്‌റൂമിൽ  ദുർഗന്ധം കെട്ടിനിൽക്കാതിരിക്കുവാൻ  നല്ല വെന്റിലേഷൻ വലിയ (കാഴ്ച മറയ്ക്കുന്ന) ജനാല എന്നിവ നൽകാം. ആ ജനാല  തുറന്നിട്ടാൽ ദുഷിച്ച വായു പെട്ടെന്ന്  പുറത്തുപോകുകയും, ബാത്റൂമിലെ  നനവ് പെട്ടെന്ന് ഡ്രൈയാകാനും സഹായിക്കും .

ബാത്‌റൂമിൽ  കുളിസ്ഥലം (ഡ്രൈ -വെറ്റ് ) ശാസ്ത്രീയമായ രീതിയിൽ തിരിക്കുക. നിങ്ങൾ ഡോർ തുറന്നാൽ  ഉടൻ വാഷ് ബേസിൻ. പിന്നീട്  ക്ളോസറ്റ് , അങ്ങേയറ്റം വെറ്റ് ഏരിയ / shower  കൊടുക്കുക. ഇങ്ങനെ കൊടുത്താൽ ഉള്ള ഗുണം, ടോയ്‌ലറ്റിൽ  പോകേണ്ട  / വാഷ് ബേസിൻ ഉപയോഗിക്കേണ്ട  ഒരാൾക്ക്  നനവിൽ  ചവിട്ടേണ്ടി  വരില്ല.

ADVERTISEMENT

Door  തുറന്നാൽ  ഉടൻ closet കാണാതിരിക്കാനും ഇതുപകരിക്കും. വെറുതെ ഒന്നു കൈ കഴുകാൻ  വാഷ്‌ബേസിന് ഉപയോഗിക്കുന്ന  ഒരാൾ, വൃത്തിഹീനമായി  കിടന്നേക്കാവുന്ന ക്ളോസറ്റ് കാണുന്നത്  ഒഴിവാക്കാം .

ചൂട് വെള്ളം  ഉപയോഗിക്കുന്ന  ബാത്‌റൂമിൽ  fog  / vapour  വരുന്നതിനാൽ  കണ്ണാടി തിരഞ്ഞെടുക്കുമ്പോൾ  antifog ഉപയോഗിക്കുക.

ADVERTISEMENT

ഷവർ ഏരിയയിൽ ഒരു പ്യുമിസ് സ്‌റ്റോൺ / കരിങ്കല്ല് ടൈൽ  ഇട്ടുകൊടുത്താൽ, ഉപ്പൂറ്റി ഉരച്ചുകഴുകുന്ന മലയാളിശീലം എളുപ്പമാകും.

ബാത്റൂമിലെ വാതിൽ വീതി കൂട്ടിനിർമിക്കുക. എന്നും നമ്മൾ  ആരോഗ്യവാന്മാർ ആയി ഇരിക്കണം എന്നില്ല. ഒരു  വീൽചെയർ  വേണ്ടിവന്നാൽ അകത്തു പോകണം .

ലേഖകൻ സിവിൽ എൻജിനീയറാണ്.

English Summary- Bathroom Design-Things to Consider- Tips