ഗൃഹോപകരണങ്ങൾ വീട്ടുകാരുടെ ജീവിതശൈലിയും വ്യക്തിത്വവും പ്രതിഫലിപ്പിക്കും. വർണാഭമായ ഫർണിച്ചറുകളാണോ റസ്റ്റിക് ഫിനിഷിലുള്ളവയാണോ നിങ്ങൾക്കിഷ്ടം? ഫർണിച്ചർ വാങ്ങാൻ തീരുമാനിക്കുമ്പോൾ ഇത്തരത്തിൽ താൽപര്യവും മുൻഗണനയും വിലയിരുത്തുക. ഇത് യോജിച്ച ഇനങ്ങൾ തെരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1. ഭംഗി വേണം; പ്രയോജനവും

ADVERTISEMENT

വീട്ടിലെ ഓരോ ഇഞ്ച് ഇടത്തിനും ചെലവുള്ളതാണ്. പ്രത്യേകിച്ച് നഗരങ്ങളിൽ. അതിനാൽ ഉപയോഗസൗകര്യത്തിനു മുന്തിയ പരിഗണന നൽകണം. പക്ഷേ, സൗന്ദര്യവും ഭംഗിയുമുണ്ടായിരിക്കണം.

ഉപയോഗസൗഹൃദ ഫർണിച്ചറിന്റെ ആവശ്യം അനുദിനം വർധിക്കുകയാണ്. ഉദാഹരണത്തിന്, ദിവസവും മണിക്കൂറുകൾ ചെലവഴിക്കുന്ന ഇടമാണ് ടിവി, ലാപ്‌ടോപ് എന്നിവ വച്ചിരിക്കുന്ന സ്ഥലങ്ങൾ. ഇവയ്‌ക്കു രണ്ടിനും പ്രത്യേകം പ്രത്യേകം ഇടങ്ങൾ വേണമോ? അതോ രണ്ടുപയോഗവും സാധിക്കുന്ന വിധത്തിൽ മാറ്റിയെടുക്കാവുന്ന ഫർണിച്ചറാണോ സൗകര്യപ്രദം? 

ഇത്തരത്തിൽ വ്യക്തിഗത ആവശ്യത്തിനു മാറ്റിയെടുക്കാവുന്ന വിധത്തിൽ, നന്നായി രൂപകൽപന  ചെയ്‌തിട്ടുള്ള, രൂപം മാറ്റാവുന്ന മൾട്ടിപർപസ് ഫർണിച്ചർ പരിഗണിക്കാവുന്നതാണ്. പ്രത്യേകിച്ചും ചെറിയ ഇടങ്ങളിൽ താമസിക്കുമ്പോൾ. 

2. മുറികൾക്കൊത്ത് ഫർണിച്ചർ

ADVERTISEMENT

മുറികൾ ശാന്തവും വിശാലവുമായി തോന്നണമോ? അല്ലെങ്കിൽ ഊഷ്മളവും സുഖകരവുമായി തോന്നണമോ? സീലിങ്ങിന്റെ ഉയരത്തോടു ബാലൻസ് ചെയ്യുന്ന ഉയരമുള്ള ഇനം വേണമോ?  ഇതു മുറി കുത്തിനിറഞ്ഞു നിൽക്കുന്നതായി തോന്നിപ്പിക്കുമോ? കലാവസ്തുക്കൾകൊണ്ടോ ഫർണിച്ചർ കൊണ്ടോ ഭിത്തി ആകർഷകമാക്കണോ?... തുടങ്ങി പല കാര്യങ്ങൾ മുറിയുടെ സൗന്ദര്യവത്‌കരണ സമയത്ത് ഉയർന്നുവരും. മുറിക്കു യോജിച്ച വിധത്തിൽ പ്രത്യേകമായി ഫർണിച്ചർ രൂപകൽപന  ചെയ്‌തെടുക്കുകയാണ് അഭികാമ്യം.

3. ഏതാണ്ട് ഇതുപോലെ

മാസികയിലോ മറ്റു വീടുകളിൽ സന്ദർശനം നടത്തുമ്പോഴോ സിനിമകളിലോ ഒക്കെ നിങ്ങൾക്കിഷ്‌ടപ്പെട്ട ഫർണിച്ചറുകളും രൂപകൽപനകളും കണ്ടിട്ടുണ്ടായിരിക്കാം. അക്കാര്യം മടികൂടാതെ  ഫർണിച്ചർ കടയിലെ സ്റ്റോർ മാനേജരോടു പറയാം, അല്ലെങ്കിൽ ഫോണിൽ ചിത്രമെടുത്തിട്ടുണ്ടെങ്കിൽ അത് കാണിക്കാം. ഫർണിച്ചർ ഡിസൈനർക്കോ സ്റ്റോർ മാനേജർക്കോ നിങ്ങളുടെ അഭിരുചി എളുപ്പത്തിൽ മനസിലാകാൻ ഇതുസഹായിക്കും. 

4. ഭംഗിയുള്ള പെയിന്റ്

ADVERTISEMENT

വീട്ടുപകരണങ്ങളെ ഒട്ടാകെ വിലയിരുത്തുക. ഏതിലൊക്കെ മാറ്റം വരുത്തണം. പുതിയ ഇടത്തിൽ ഇവയെ എങ്ങനെ ഉൾക്കൊള്ളിക്കാം തുടങ്ങിയവയെക്കുറിച്ച് ആലോചിക്കുക. ചിലതു പഴയതായി തോന്നും. അവയ്‌ക്ക് എങ്ങനെ പുതിയ ലുക്ക് നൽകാമെന്നാലോചിക്കാം.

ചിലതിനു പുതിയ അപ്‌ഹോൾസ്റ്ററി നൽകിയാൽ പുതിയ ലുക്ക് വരും. ചെറിയൊരു പെയിന്റടി ചിലപ്പോൾ ഫർണിച്ചറിന്റെ ഭാവം തന്നെ മാറ്റിമറിച്ചേക്കാം. പഴയ ഫർണിച്ചറിനു പുതിയ രൂപം നൽകാം. എങ്ങനെ ഡ്രസിങ് ടേബിളിനെ ടിവി സ്റ്റാൻഡായി മാറ്റാം. അല്ലെങ്കിൽ ഗോവണിയെ എങ്ങനെ ബുക് ഷെൽഫാക്കാം? ഓപ്‌ഷനുകൾ പലതുണ്ട്. ഒന്നു പരീക്ഷിക്കുകയല്ലേ!

5. ട്രെൻഡല്ല ടേസ്റ്റ് 

ട്രെൻഡുകളെക്കുറിച്ചു വായിക്കുക സുഖമുള്ള കാര്യം തന്നെയാണ്. പക്ഷേ, അവയെ കണ്ണുമടച്ചു പിന്തുടരുത്. കാരണം ഗൃഹോപകരണങ്ങൾ  സാധാരണഗതിയിൽ ദീർഘകാല നിക്ഷേപമാണ്.  അതുകൊണ്ടുതന്നെ ഒരു സീസണിലേക്കും മറ്റും നിൽക്കുന്ന ട്രെൻഡിൽ വലിയ ആവേശം കാണിക്കേണ്ടതില്ല. ഇവിടെ താൽപര്യത്തിനു മുൻഗണന നൽകുക.