ഒരു കന്റംപ്രറി അപാരത

ഏറ്റവും പുതിയ കന്റംപ്രറി ലുക്കിലേക്കാണ് വീടിനെ മാറ്റിയത്. വീട് മുഴുവനും കോൺക്രീറ്റ് സ്ട്രക്ചർ തന്നെ ആവണമെന്നു നിർബന്ധമില്ല.

തങ്ങളുടെ പഴയ വീടിന് ഇങ്ങനെയും ഒരു അവതാരമുണ്ടെന്ന് വീട്ടുകാർ പോലും കരുതിയിട്ടുണ്ടാവില്ല. എന്നാൽ പ്ലാനിൽ ഒരു വ്യത്യാസവും വരുത്തിയിട്ടില്ല. പോർച്ചിനുവേണ്ടി താത്കാലികമായ സ്ട്രക്ചർ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇരുമ്പ് ഫ്രെയിംവർക്ക് കൊടുത്ത് അതിൽ ഇഷ്ടമുള്ള മെറ്റീരിയൽ ( ഫെറോസിമൻ്റ്, സിമന്റ് ഫൈബർ ബോർഡ്, കാൽസ്യം സിലിക്കേറ്റ് ബോർഡ് തുടങ്ങിയവയിലൊന്ന്) കൊണ്ട് അത് മറച്ചെടുക്കാം.

സ്‌റ്റീൽ ഫ്രയിമുകളിൽ സ്‌റ്റോണും പതിപ്പിച്ചിട്ടുണ്ട്. അക്രിലിക് ഷീറ്റ്, പോളികാർബണേറ്റ് ഷീറ്റ് തുടങ്ങിയവ റൂഫിന് ഉപയോഗിക്കാം. ബാൽക്കണിയിൽ ഗ്ലാസ് കൊടുത്തതും പാരപ്പെറ്റിനു പൊക്കം കൂട്ടിയതും ജനലുകൾ ഫ്രഞ്ച് വിൻഡോയാക്കിയതും വീടിന്റെ ഭംഗി കൂട്ടി. പോർച്ച്, ബാൽക്കണി, പാരപ്പെറ്റ്, സ്‌റ്റെയർ എന്നിങ്ങനെ നാലു ലെവലുകളിലായാണ് വീടിന്റെ മേക്ഓവർ ചെയ്തിരിക്കുന്നത്.

ഇന്റീരിയർ ഡിസൈനർ 

പി ആർ ജൂഡ്‌സൺ

ജൂഡ്‌സൺ അസോഷ്യേറ്റ്സ്, കൊച്ചി 

email- judsonasso@gmail.com