തിളങ്ങട്ടെ മുറികൾ

ചിത്രങ്ങളിൽ കാണുന്നപോലെ ആവുന്നില്ലല്ലോ സ്വന്തം വീട്ടിലെ മുറികൾ എന്ന് വിഷമം തോന്നിയിട്ടുണ്ടോ? ഇതാ ചില പൊടിക്കൈകൾ...

മുറിയിലെ ഒരു ചുവർ മാത്രം കടുംനിറത്തിൽ പെയിന്റ് ചെയ്യുക. മുറിക്കകത്തെ വ്യത്യാസം അനുഭവിച്ചറിയൂ!

ഇഷ്ടപ്പെട്ട ഡിസൈനിലുള്ള വോൾപേപ്പർ തിരഞ്ഞെടുത്ത് ഒരു ചുവരിൽ മാത്രമായി ഒട്ടിച്ചു നോക്കൂ.

ഭിത്തികൾ വെറും ഭിത്തികൾ അല്ല, ആർട് പീസുകൾ ആണെന്നു തോന്നിപ്പിക്കാൻ പ്രകൃതിദത്ത കല്ലുകൾകൊണ്ട് ക്ലാഡിങ്ങും പരീക്ഷിക്കാം. മുമ്പൊരിക്കലും തോന്നാത്തത്ര ഊഷ്മളമാകും നിങ്ങളുടെ മുറികളും.

Read more on- Interior Design Trends