വീട് പഴയതായിക്കോട്ടെ, ചില പുത്തൻ ചിന്തകൾ നിറയ്ക്കാം!

ഇന്റീരിയർ പരീക്ഷണങ്ങളിലൂടെ പഴയ വീടിനുള്ളിലും പുതുമ നിറയ്ക്കാം...

ഒരു സാധാരണ ക്ലേ പോട്ടിൽ പെയിന്റ് കൊണ്ട് ഡിസൈൻ സൃഷ്ടിച്ച് മുറിയിൽ അലങ്കാരവസ്തുവാക്കി വച്ചുനോക്കൂ...

സ്വീകരണമുറിയിൽ പ്രസരിപ്പു നിറയ്ക്കുന്ന ഏതെങ്കിലും ഒരു നിറം കൊണ്ട് ഹൈലൈറ്റ് ചെയ്താൽ വീടിന്റെ അന്തരീക്ഷം തന്നെ മാറും! വെള്ള, ഓഫ്‌വൈറ്റ്, ബെയ്ജ് നിറങ്ങളിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കൂ.

മുറിയിലെ നിറം മാറ്റാൻ പറ്റാത്തവർക്ക് ഫർണിഷിങ്ങിൽ ചില പരീക്ഷണങ്ങളാവാം. ബെഡ്ഷീറ്റുകൾ, കാർപറ്റുകൾ, റഗ്ഗുകൾ, കർട്ടനുകൾ എന്നിവയ്ക്ക് പുതുമയും നിറവ്യത്യാസങ്ങളും കൊണ്ടുവരാം.

പച്ചപ്പിനു എവിടെയും പ്രസക്തിയുണ്ട്. ബാൽക്കണിയിലോ സിറ്റ്ഔട്ടിലോ പൂന്തോട്ടത്തിലോ കൂടുതൽ ചെടികൾ വയ്ക്കാം. പച്ചപ്പിന്റെ സമൃദ്ധി കണ്ണുകൾക്കും മനസ്സിനും കുളിർമ പകരും.

വെർട്ടിക്കൽ ഗാർഡൻ ഇന്ന് വളരെ ട്രെൻഡിയായ ഒന്നാണ്. ചുവരുകളിൽ ലംബമായി ചെടിച്ചട്ടികൾ വയ്ക്കുന്ന രീതിയാണിത്. തടിയുടെ സ്റ്റാൻഡുകളിലോ മറ്റോ ഇങ്ങനെ സെറ്റ് ചെയ്യാം.

ചൂരൽ കസേരയ്ക്കുമാവാം അല്പം ഫ്രീക്കി ചിന്തകൾ. ചൂരലിന്റെ തനത് നിറത്തിനു പകരം നീലയോ മെറൂണോ പോലുള്ള നിറങ്ങൾ പരീക്ഷിച്ചു നോക്കാവുന്നതാണ്. അതിനു യോജിക്കുന്ന സോഫ്റ്റ് ഫർണിഷിങ്ങുകൾ കൂടിയായാൽ സംഭവം ജോർ.