ഇത് ഞങ്ങളുടെ ഏരിയ, ഇവിടെ ഞങ്ങളുടെ ഇഷ്ടവും നോക്കണേ!

വീട്ടിൽ കുട്ടികൾക്കുള്ള ഇടങ്ങൾ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

കുട്ടികളുടെ താല്പര്യങ്ങളും ഹോബികളും എപ്പോഴും മാറിമറിഞ്ഞിരിക്കുമെന്നതിനാൽ, അവർക്കുള്ള മുറികളും ഇവ ഉൾക്കൊള്ളാൻ പാകത്തിലായിരിക്കണം. അവരുടെ മുറികൾ പെയിന്റടിക്കുന്നതിനു മുമ്പ്, അവർക്കിഷ്ടപ്പെട്ട നിറങ്ങൾ ഏതാണെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. അത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിക്കും.

  • ലെമൺ യെല്ലോ, ലൈം ഗ്രീൻ, ഓറഞ്ച് തുടങ്ങിയവ ഉന്മേഷദായകമായ നിറങ്ങളാണ്. കുട്ടികൾക്കും കൗമാരക്കാർക്കും ഇണങ്ങുകയും ചെയ്യും. പ്രായത്തിനനുസരിച്ച് ആക്സസറികൾ മാത്രം മാറ്റി കുട്ടികളുടെ മൃതികൾക്കും പ്രായഭേദങ്ങൾ വരുത്താം.
  • ഒരു ചുവരിൽ വോൾപേപ്പർ ഒട്ടിക്കുന്നതു കുട്ടികൾക്കും മുറിക്കും പ്രസരിപ്പ് നൽകും. ചോക് ബോർഡ് ഭിത്തികൾ ചെയ്യുന്നതും കുട്ടികളുടെ ഭാവനയെ സഹായിക്കും.
  • പല ഡിസൈനിലുള്ള ലാമിനേറ്റുകൾ വിപണിയിൽ ലഭ്യമാണ്. കുട്ടികൾക്കിഷ്ടപ്പെടുന്ന ഡിസൈനുകൾ ചുവരിൽ ഒട്ടിക്കാം. അത് അവർക്ക് ബോറടിക്കുമ്പോൾ മാറ്റാനും സാധിക്കും.
  • കുട്ടികൾ ഉപയോഗിക്കുന്ന ആക്സസറികൾ കടുംനിറത്തിലാവുന്നത് നല്ലത്.
  • കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന വിധത്തിലായിരിക്കണം ഫർണിഷിങ്ങും കർട്ടനുകളുമെല്ലാം.
  • കളിക്കാൻ  മാത്രമല്ല, നന്നായി പഠിക്കാനും ഉറങ്ങാനും സഹായിക്കുന്ന വിധത്തിലായിരിക്കണം മുറി.
  • തുറന്നതും അല്ലാത്തതുമായ സ്‌റ്റോറേജ് സൗകര്യവും അത്യാവശ്യത്തിനുണ്ടായിരിക്കണം മുറികളിൽ.

Read more on Interior Design Kids Room Design