മനസ്സിന് സ്വസ്ഥതയും ശാന്തിയും നൽകുന്ന അകത്തളങ്ങൾ ഒരുക്കാം

നിങ്ങളുടെ വാസസ്ഥലമാകട്ടെ നിങ്ങളുടെ 'സ്പാ'. മനസ്സിന് സ്വസ്ഥതയും ശാന്തിയും നൽകാൻ അകത്തളങ്ങൾക്ക് കഴിയും.

1. ഡിസ്ട്രെസ്ഡ് ഫർണിച്ചർ ഇടങ്ങൾ

ഇന്റീരിയറിലെ ഒരു പുതു ട്രെൻഡാണ് പരുപരുത്ത പ്രതലങ്ങൾ. തേക്കാത്ത ഭിത്തി, പരുത്ത പ്രതലത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന ഫർണിച്ചർ.. തുടങ്ങിയവയെല്ലാം ‘ഡിസ്ട്രസ്സ്ഡി’ന്റെ പരിധിയില്‍ വരും. ഗൃഹാതുരത്വം ഉണർത്തുന്ന ഇത്തരം ഇന്റീരിയർ ഘടകങ്ങൾ മനസ്സിനെ തണുപ്പിക്കുന്നവയാണ്. പരീക്ഷിച്ചു നോക്കൂ..

2. വെളുപ്പിന്റെ മാജിക്

വെള്ളനിറം എല്ലാക്കാലത്തും ട്രെൻഡാണ്. വെളുത്ത ഫർണിച്ചർ, വെളുത്ത കർട്ടൻ, വെളുത്ത കാർപറ്റ് എന്നിവ മുറിയുടെ ലുക്ക് മാത്രമല്ല ഫീലും മാറ്റും. ഇവ പെട്ടെന്ന് നോട്ടം കവരുകയും ശാന്തത പകരുകയും ചെയ്യുമെന്നുറപ്പ്.

3. ലളിതമായ ജീവിതം

ഡിജിറ്റല്‍ ലോകത്തിന് കടക്കാനാവാത്ത ഒരു മൂലയോ മുറിയോ അകത്തളത്തിൽ സൃഷ്ടിക്കാനാവുമോ? ചുമ്മാ പുറത്തേക്ക് മഴ നോക്കിയിരിക്കാൻ, അല്ലെങ്കിൽ പുസ്തകം വായിക്കാൻ പറ്റിയ ഒരു സ്ഥലം സൃഷ്ടിക്കുക. മനസ്സിന് ശാന്തി കിട്ടട്ടെ.

4. ഭംഗിയുള്ള കാഴ്ചകൾ

മുറികൾക്കകത്തിരുന്ന് പുറത്തേക്കു നോക്കുമ്പോള്‍ ശാന്തസുന്ദരമായ കാഴ്ചകൾ കാണാനാവുന്നെങ്കിൽ അവ മനസ്സിനും ജീവിതത്തിനും സന്തോഷം പ്രദാനം ചെയ്യും. അപ്പുറത്തെ പറമ്പിലെ വലിയ വൃക്ഷങ്ങളോ പച്ചപ്പോ പാടശേഖരങ്ങളോ ജലാശയമോ എന്തു വേണമെങ്കിലും ആവാം. അതിനനുസരിച്ച് വീടിന്റെ ഡിസൈൻ പ്ലാൻ ചെയ്യുക.

5. പൂന്തോട്ടം കൈയെത്തുംദൂരെ

തഴച്ചു വളരുന്ന പൂന്തോട്ടം ആരോഗ്യമുള്ള മനസ്സിനെ വളർത്തിക്കൊണ്ടുവരും. അതില്ലെങ്കിൽ ഇന്റീരിയറിൽ പൂക്കളോ ചെടികളോ വച്ച് അലങ്കരിക്കുക.