വീട്ടിലൊരുക്കാം രഹസ്യ ഇടങ്ങൾ!

ആഭരണം, പണം തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ സാധാരണയായി അലമാരകളിലെ ലോക്കറുകളിലാണ് സൂക്ഷിക്കുന്നത്. വീട് പണിയുമ്പോൾത്തന്നെ പണിയാവുന്ന സീക്രട്ട് സ്പേസുകളുണ്ട്. സ്വിച്ച്ബോർഡിന്റെ മോഡലിൽ ലോക്ക് ചെയ്യാവുന്ന ഒരു സ്റ്റോറേജ് സ്പേസ് ഉണ്ടാക്കിയാൽ വിലപിടിപ്പുള്ള വസ്തുക്കൾ അതിൽ സൂക്ഷിക്കാം. പുറത്തു നിന്നു വരുന്നവർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുകയുമില്ല.

∙ ചുവരിൽ ചെറിയ കബോർഡുകൾ ഉണ്ടാക്കുക. അതിന്റെ വാതിൽ ചുവരില്‍ തൂക്കുന്ന വാൾ പെയിന്റുകളുടേതു പോലെയാക്കിയാൽ പെട്ടെന്ന് ആർക്കും കണ്ടുപിടിക്കാനാകില്ല.

∙ ക്ലോക്കുകൾ വാതിലുകളായി വരുന്ന സീക്രട്ട് സ്റ്റോറേജുകളും നിർമിക്കാം.

∙ വീട് പണിയുമ്പോൾത്തന്നെ സീക്രട്ട് സ്പേസ് പണിയാന്‍ പറ്റാത്തവരാണെങ്കിൽ ബുക്കിന്റെ മാതൃകയിൽ ഒരു ബോക്സുണ്ടാക്കിയശേഷം ആഭരണങ്ങൾ അതിനുള്ളിലാക്കി ലൈബ്രറിയിൽ സൂക്ഷിക്കാം.