കേരവൃക്ഷങ്ങളുടെ നാടാണ് നമ്മുടെ കേരളം. അതുകൊണ്ടുതന്നെ പേരിനൊപ്പം കൂട്ടിക്കെട്ടിയ ബന്ധമാണ് കേരളവും തെങ്ങും, നാളികേരവും തമ്മിലുള്ളത്. കേരളത്തിന്റെ രുചിപാരമ്പര്യത്തിന്റെ പിന്നണിയിലെ മുഖ്യസ്ഥാനവും നാളികേരത്തിനാണ്. കേരളത്തിൽ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന നാട് ഒരുപക്ഷേ കോഴിക്കോടായിരിക്കും.

കേരവൃക്ഷങ്ങളുടെ നാടാണ് നമ്മുടെ കേരളം. അതുകൊണ്ടുതന്നെ പേരിനൊപ്പം കൂട്ടിക്കെട്ടിയ ബന്ധമാണ് കേരളവും തെങ്ങും, നാളികേരവും തമ്മിലുള്ളത്. കേരളത്തിന്റെ രുചിപാരമ്പര്യത്തിന്റെ പിന്നണിയിലെ മുഖ്യസ്ഥാനവും നാളികേരത്തിനാണ്. കേരളത്തിൽ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന നാട് ഒരുപക്ഷേ കോഴിക്കോടായിരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരവൃക്ഷങ്ങളുടെ നാടാണ് നമ്മുടെ കേരളം. അതുകൊണ്ടുതന്നെ പേരിനൊപ്പം കൂട്ടിക്കെട്ടിയ ബന്ധമാണ് കേരളവും തെങ്ങും, നാളികേരവും തമ്മിലുള്ളത്. കേരളത്തിന്റെ രുചിപാരമ്പര്യത്തിന്റെ പിന്നണിയിലെ മുഖ്യസ്ഥാനവും നാളികേരത്തിനാണ്. കേരളത്തിൽ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന നാട് ഒരുപക്ഷേ കോഴിക്കോടായിരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരവൃക്ഷങ്ങളുടെ നാടാണ് നമ്മുടെ കേരളം. അതുകൊണ്ടുതന്നെ പേരിനൊപ്പം കൂട്ടിക്കെട്ടിയ ബന്ധമാണ് കേരളവും തെങ്ങും, നാളികേരവും തമ്മിലുള്ളത്. കേരളത്തിന്റെ രുചിപാരമ്പര്യത്തിന്റെ പിന്നണിയിലെ മുഖ്യസ്ഥാനവും നാളികേരത്തിനാണ്. കേരളത്തിൽ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന നാട് ഒരുപക്ഷേ കോഴിക്കോടായിരിക്കും. വൈവിധ്യമാർന്ന ഭക്ഷണങ്ങളുടെയും സ്നേഹമുള്ള മനുഷ്യരുടെയും നാട്. നാളികേരവുമായി ഇഴമുറിയാത്ത ബന്ധമാണ് കോഴിക്കോടിനുള്ളത്. കേരളത്തിൽ ഏറ്റവുമധികം നാളികേരം ഉൽപാദിപ്പിക്കുന്ന ജില്ലകളിലൊന്നാണിത്. നൂറു കണക്കിനാളുകളാണ് നാളികേരള കച്ചവടം കൊണ്ടുമാത്രം ഇവിടെ ഉപജീവിക്കുന്നത്.

സുഗന്ധവ്യഞ്ജനങ്ങളും മറ്റ് കാർഷികഫലങ്ങളും തേടി കാപ്പാട് തീരത്ത്, വാസ്കോ ഡാ ഗാമയടക്കം എത്ര വിദേശകച്ചവടക്കാരാണ് വന്നിറങ്ങിയത്! അതെല്ലാം കേരളത്തിന്റെ ചരിത്രത്തിനോട് ചേർത്താണ് വായിക്കപ്പെടുന്നത്.

ADVERTISEMENT

കൊപ്ര ബസാറാണ് കോഴിക്കോട് നഗരത്തിലെ നാളികേര ബിസിനസിന്റെ ആസ്ഥാനം. ചെറുതും വലുതുമായ കടകളും ഗോഡൗണുകളും ഇവിടെയുണ്ട്. തിരക്കേറിയ സൗത്ത് ബീച്ച് റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1936 ൽ ബ്രിട്ടീഷുകാർ നിർമിച്ചതാണിത്. പുറമെ വിപണനസ്ഥലമാണെങ്കിലും ഇതിന് വാസ്തുശില്പപരമായ മറ്റൊരു മുഖവുമുണ്ട്. ഒരു കൂട്ടം കലാകാരന്മാരുടെ താമസസ്ഥലം കൂടിയാണ് ഇവിടം.ഒരു മാർക്കറ്റ് എന്നതിലുപരി ഒരുപാട് കുടുംബങ്ങൾക്ക് അന്നം നൽകുന്ന പുണ്യയിടമായാണ് കോഴിക്കോടുകാർ കൊപ്ര മാർക്കറ്റിനെ മനസ്സിൽ സൂക്ഷിക്കുന്നത്. ഇതുകൊണ്ടൊക്കെ കൊപ്ര ബസാറിന്റെ പഴയ ചുവരുകളെയാണ് 'Donate a Wall' ഇനിഷ്യേറ്റീവിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നവീകരിക്കാൻ തിരഞ്ഞെടുത്തത്.

കലാനിർമിതി ഒരുക്കാൻ ഏഷ്യൻ പെയിന്റ്സും St+art ഇന്ത്യ ഫൗണ്ടേഷനും നിയോഗിച്ചത്, ട്രെസ്‌പാസേഴ്സ് കലക്ടീവ് എന്ന സംഘടനയിലെ ചിത്രകാരൻ ജിനിൽ മണികണ്ഠനെയാണ്. ജീവൻ തുടിക്കുന്ന, ജീവിതം പറയുന്ന നിരവധി ചുവർചിത്രങ്ങൾ രചിച്ച അനുഭവസമ്പത്തിൽ നിന്നാണ് ജിനിൽ, കേരളത്തിൽ നാളികേര വ്യവസായത്തിന്റെ ചരിത്രം ചുവരുകളിൽ കഥയായി വരച്ചിട്ടത്. അതിസൂക്ഷ്മമായ രചനയും അതിനുമേലുള്ള ഉചിതമായ ചായക്കൂട്ടുകളും കൊണ്ട് ഏറെ ദിവസങ്ങളുടെ അധ്വാനത്തിനൊടുവിലാണ് കൊപ്ര ബസാറിനെ കഥപറയുന്ന അതിമനോഹരമായ ക്യാൻവാസാക്കി ജിനിൽ മാറ്റിയത്.

കൽപവൃക്ഷമായ തെങ്ങും നാളികേരവും കേരളത്തിലെ നിരവധി ജീവിതങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു, എങ്ങനെ ജീവനോപാധിയായി മാറുന്നു എന്നതാണ് ഈ ചുവരുകളിൽ നിറക്കൂട്ടുകളാൽ രചിച്ച ചിത്രങ്ങൾ പറയുന്ന കഥ. ഗ്രാമങ്ങളിൽ തേങ്ങ ശേഖരിക്കുന്ന സ്ത്രീപുരുഷന്മാരെ ചിത്രങ്ങളിൽ കാണാം. ചകിരിയും കയറും മുതൽ വെളിച്ചെണ്ണയും നീരയും കെട്ടിടനിർമാണ സാമഗ്രികളും വരെയുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഈ കൽപവൃക്ഷത്തിന്റെ മാത്രം സംഭാവനയാണ്. ഇങ്ങനെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ നൽകുന്നതിലൂടെ തെങ്ങ് സുസ്ഥിരമായ ഒരു കൃഷിയായി എങ്ങനെ മാറുന്നുവെന്ന് ചിത്രം വ്യക്തമാക്കുന്നു.

നമ്മൾ പാചകത്തിനുപയോഗിക്കുന്ന എണ്ണ മുതൽ വീട്ടിൽ ഉപയോഗിക്കുന്ന കയറും ഫർണിച്ചറും വരെ, എത്രത്തോളം മനുഷ്യ അധ്വാനത്തിന്റെ ഫലമായാണ് രൂപം കൊള്ളുന്നത് എന്ന് ഈ വിഡിയോ കാണുമ്പോൾ ആരും ആദരവോടെ ഓർത്തുപോകും.

ADVERTISEMENT

 

'ഡൊണേറ്റ് എ വോൾ' ഇനിഷ്യേറ്റീവ് 

ഏഷ്യൻ പെയിന്റ്സും St+art ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി അവതരിപ്പിക്കുന്ന ഇനിഷ്യേറ്റീവാണ് 'Donate a Wall'. 2019 ലാണ് ഇത് ആരംഭിച്ചത്. രാജ്യമെങ്ങുമുള്ള കലാകാരന്മാർക്ക് തങ്ങളുടെ സർഗാത്മകത പ്രദർശിപ്പിക്കാൻ ഒരു പ്ലാറ്റ്‌ഫോം ഒരുക്കുക, അതുവഴി പോസിറ്റീവ് ആയ ഒരു സന്ദേശം ആളുകൾക്ക് കൊടുക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം. ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ ഇതിനകം സംരംഭം നടപ്പാക്കി. ഓരോ സ്ഥലത്തെയും വിവിധ കമ്യൂണിറ്റികൾ ചുവരുകളും കെട്ടിടങ്ങളും ഇതിനായി വിട്ടുനൽകി മികച്ച പ്രോത്സാഹനമാണ് നൽകിയത്. പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്, സമൂഹം മൊത്തത്തിൽ നൈരാശ്യത്തിലാഴുന്ന സമയത്ത്, വർണങ്ങളിലൂടെ, കലയിലൂടെ, ചിത്രങ്ങളിലൂടെ ശുഭപ്രതീക്ഷയുടെ സന്ദേശം ആളുകളിലേക്ക് പകരുകയാണ് ഈ ഇനിഷ്യേറ്റീവ്. നിരവധി സ്ട്രീറ്റ് പെയിന്റിങ് മത്സരങ്ങൾ നമ്മുടെ രാജ്യത്ത് നടക്കാറുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി രാജ്യത്തെ ഏറ്റവും മികച്ച ഇനിഷ്യേറ്റീവായി 'Donate a Wall' മാറിയത്, ഇതിന്റെ ആശയത്തിന്റെയും നൽകുന്ന സന്ദേശത്തിന്റെയും മഹനീയത കൊണ്ടാണ്.

 

ADVERTISEMENT

ഏഷ്യന്‍ പെയിന്റ്സ്

1942 ല്‍ സ്ഥാപിതമായപ്പോൾ മുതൽ രാജ്യത്തെ മുൻനിര പെയിന്റ് കമ്പനിയാണ് ഏഷ്യന്‍ പെയിന്റ്സ്. 202 ബില്യൺ രൂപ വാർഷിക വരുമാനവുമായി മറ്റു ബ്രാൻഡുകളേക്കാൾ ബഹുദൂരം മുന്നിലാണ് ഏഷ്യന്‍ പെയിന്റ്സ്. കളർ ഐഡിയ, ഹോം സൊല്യൂഷൻസ്, കിഡ്സ് വേൾഡ് തുടങ്ങിയ മുൻ ഉദ്യമങ്ങളും ഈ ബ്രാൻഡിന്റെ ആശയമാണ്. പെയിന്റ് വിഭാഗത്തിന് പുറമെ, ഹോം ഫർണിഷിങ്, ലൈറ്റിങ്, ഫർണിച്ചർ മേഖലകളിലും കമ്പനി സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.

 

St+art ഇന്ത്യ ഫൗണ്ടേഷൻ

The St+art ഇന്ത്യ ഫൗണ്ടേഷൻ, പൊതുവിടങ്ങളിലെ ആർട്ട് പ്രോജക്ടുകൾ ഏറ്റെടുത്തുചെയ്യുന്ന ഒരു നോൺ-പ്രോഫിറ്റ് സ്ഥാപനമാണ്. പരമ്പരാഗത ഗ്യാലറി സ്‌പേസുകളിൽ നിന്നും കല പുറത്തെത്തിച്ച്, വിസ്തൃതമായ പൊതുസമൂഹത്തിലേക്ക് എത്തിക്കുക, നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയിൽ തന്നെ കലാംശങ്ങൾ നിറയ്ക്കുക തുടങ്ങിയവയാണ് ഈ സംഘടനയുടെ ഉദ്ദേശ്യം. 2014 ൽ ആരംഭിച്ച സംഘടന, ഇന്ത്യയിൽ ദൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ഗോവ, ചെന്നൈ, കോയമ്പത്തൂർ, ചണ്ഡീഗഡ്, കൽക്കത്ത തുടങ്ങിയ നഗരങ്ങളിലെല്ലാം സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവലുകളും പൊതുയിടങ്ങളിൽ കലാസൃഷ്ടികളും നിർവഹിച്ചിട്ടുണ്ട്.

English Summary- Asian Paints Donate a Wall Initiative Calicut