പിങ്ക് നിറത്തിൽ പെയിന്റ് ചെയ്ത മൂന്നു നിലകളുള്ള മനോഹരമായ ഒരു വീട്. ത്രികോണാകൃതിയിൽ നിർമ്മിച്ച മേൽക്കൂരയും മനോഹരമായി ഒരുക്കിയ അകത്തളവുമുള്ള ഈ വീടിന്റെ സൗന്ദര്യം യഥാർത്ഥത്തിൽ ആസ്വദിക്കണമെങ്കിൽ പക്ഷേ ആദ്യം തലകുത്തി നടക്കാൻ പഠിക്കേണ്ടിവരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിങ്ക് നിറത്തിൽ പെയിന്റ് ചെയ്ത മൂന്നു നിലകളുള്ള മനോഹരമായ ഒരു വീട്. ത്രികോണാകൃതിയിൽ നിർമ്മിച്ച മേൽക്കൂരയും മനോഹരമായി ഒരുക്കിയ അകത്തളവുമുള്ള ഈ വീടിന്റെ സൗന്ദര്യം യഥാർത്ഥത്തിൽ ആസ്വദിക്കണമെങ്കിൽ പക്ഷേ ആദ്യം തലകുത്തി നടക്കാൻ പഠിക്കേണ്ടിവരും. കാരണമെന്തെന്നാൽ കുട്ടികൾ കളിവീട് മറിച്ചിട്ടതുപോലെ തലകുത്തനെയാണ് ഈ വീടിന്റെ രൂപകല്പന. തായ്‌ലൻഡിലെ  ഫുക്കറ്റ് ദ്വീപിലാണ് ഈ വിചിത്ര വീട്  തലകുത്തി നിൽക്കുന്നത്. ബാൻ ടീലങ്ക എന്നാണ് ഈ വിചിത്ര വീടിന്റെ പേര്.

തറയിൽ മുട്ടി നിൽക്കുന്ന മേൽക്കൂരയിലൂടെയാണ് വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത്. വീടിന്റെ പുറംഭാഗം മാത്രമേ തലതിരിഞ്ഞ ആകൃതിയിൽ ഉള്ളൂ എന്ന് കരുതിയെങ്കിൽ തെറ്റി. അകത്തേക്ക് കയറിയാൽ  ബഹിരാകാശത്താണോ എത്തിപ്പെട്ടത് എന്ന് ആരും ചിന്തിച്ചു പോകും. കാരണം മുറികളുടെ സീലിങ്ങിലൂടെ നടക്കുന്ന പ്രതീതിയാണ് വീടിനുള്ളിൽ ഉള്ളത്.  ഫർണിച്ചറുകളും കർട്ടനും ഭക്ഷണം വിളമ്പിയ നിലയിലുള്ള ഡൈനിങ്ങ് ടേബിളും എല്ലാം മുറികളുടെ മുകൾഭാഗത്താണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഉള്ളിൽ കയറുന്നവർക്ക് സ്വയം തലകുത്തി നിൽക്കുകയാണോ അതോ വീട്ടിലെ വസ്തുക്കൾ താഴെ വീഴാതെ മച്ചിൽ തൂങ്ങിക്കിടക്കുകയാണോ എന്ന ആശയക്കുഴപ്പം ഉണ്ടാകുമെന്ന് ഉറപ്പ്. 

ADVERTISEMENT

നിലംതൊട്ടുനിൽക്കുന്ന മേൽക്കൂരയിലെ പ്രധാനവാതിൽ കടന്നാൽ നേരെ നടുമുറ്റത്തേയ്ക്ക് എത്തും. അവിടെനിന്നും സ്റ്റെയർകേസ് വഴി മുകൾനിലയിലെ ലിവിങ് റൂമിൽ എത്താം. നടന്നു നീങ്ങുന്ന വഴിയിലുള്ള ' സീലിങ്ങ്' ഫാനുകളും  തലകുത്തനെ നിന്ന് പ്രവർത്തിക്കുന്ന ടിവിയും  അക്വേറിയവുമെല്ലാം കാഴ്ചക്കാരെ അതിശയിപ്പിക്കുന്നവയാണ്. അടുക്കള, കിടപ്പുമുറികൾ, വർക്ക് ഏരിയ, എന്തിനേറെ ബാത്ത്റൂമുകൾ വരെ  തലകീഴായി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഓരോ മുറിയും ശരിയായ രൂപത്തിൽ കാണണമെങ്കിൽ ചിത്രങ്ങൾ പകർത്തി  തല തിരിച്ചു നോക്കേണ്ടിവരും.

English Summary- Baan Teelanka Upside Down House Phuket