കോടികൾ വിലമതിക്കുന്ന വീട് എന്ന് കേൾക്കുമ്പോൾ തന്നെ ഒരു കൊട്ടാരത്തിന് സമാനമായ അകത്തളമാവും മനസ്സിലേക്ക് എത്തുക. എണ്ണമറ്റ മുറികളും അത്യാഡംബരത്തിൽ നിർമിച്ച ജനാലകളും വാതിലുകളുമൊക്കെ അക്കൂട്ടത്തിൽ ഉണ്ടാവും. എന്നാൽ ഈ ചിന്തയൊക്കെ അമേരിക്കയിലെ ഡാലസിൽ നിർമ്മിച്ചിരിക്കുന്ന ഒരു മില്യൻ ഡോളർ ( 7 കോടി രൂപ)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടികൾ വിലമതിക്കുന്ന വീട് എന്ന് കേൾക്കുമ്പോൾ തന്നെ ഒരു കൊട്ടാരത്തിന് സമാനമായ അകത്തളമാവും മനസ്സിലേക്ക് എത്തുക. എണ്ണമറ്റ മുറികളും അത്യാഡംബരത്തിൽ നിർമിച്ച ജനാലകളും വാതിലുകളുമൊക്കെ അക്കൂട്ടത്തിൽ ഉണ്ടാവും. എന്നാൽ ഈ ചിന്തയൊക്കെ അമേരിക്കയിലെ ഡാലസിൽ നിർമ്മിച്ചിരിക്കുന്ന ഒരു മില്യൻ ഡോളർ ( 7 കോടി രൂപ) വിലമതിക്കുന്ന ഈ ബംഗ്ലാവ് കണ്ടാൽ മാറിക്കിട്ടും.

ആഡംബര സൗകര്യങ്ങളുള്ള മുറികൾ പോയിട്ട് ഒരു കിടപ്പുമുറി പോലും പോലും ഈ വീട്ടിലില്ല. ഹാളുകൾ പോലെ വിശാലമായ രീതിയിൽ ഏതാനും മുറികൾ നിർമ്മിച്ചിരിക്കുന്നതൊഴിച്ചാൽ ഇതൊരു വീടാണെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമാണ്. ഒരു മുറിയിൽ പോലും ജനാലകൾ ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. കോടികൾ വിലമതിക്കുന്ന വീടാണെങ്കിലും സാധാരണ സിമന്റ് കട്ടകൾകൊണ്ടാണ് ഭിത്തികൾ  നിർമ്മിച്ചിരിക്കുന്നത്. 

ADVERTISEMENT

വീടിന്റെ ഓരോ കോണിലുമുണ്ട് വിചിത്രമായ പ്രത്യേകതകൾ. ജയിലറകളിലേതുപോലെ  നിരനിരയായുള്ള ഫ്ലൂറസെന്റ് ലൈറ്റുകളാണ് മുറികൾക്കുള്ളിൽ ഘടിപ്പിച്ചിരിക്കുന്നത്. വലിയ മെറ്റൽ ഷെൽഫുകൾ അടുക്കിയ ഒരു വെയർഹൗസും വീടിനുള്ളിലുണ്ട്. പോലീസ് സ്റ്റേഷനുകളിലും മറ്റും കാണുന്നതുപോലെയുള്ള ഗ്ലാസ് സെക്യൂരിറ്റി വിൻഡോ പ്രവേശന കവാടത്തിനു സമീപം തന്നെ ഇടം പിടിച്ചിരിക്കുന്നു. രണ്ട് ഇലക്ട്രിക്കൽ  ഗ്രിഡുകളുമായാണ്  വീട് ബന്ധിപ്പിച്ചിരിക്കുന്നത്. അതിനോടൊപ്പം ഒരു നാച്ചുറൽ ഗ്യാസ് ജനറേറ്ററും സ്ഥാപിച്ചിരിക്കുന്നു. പുറത്തുനിന്ന് നോക്കിയാൽ വീടിന്റെ മുൻ ഭാഗത്ത് ഭിത്തിയിൽ വലിയ ഗ്ലാസ് ജനാലകൾ കാണാം. എന്നാൽ ഇത് വെറും ഷോയ്ക്ക് വേണ്ടി സ്ഥാപിച്ചവയായണെന്ന് വ്യക്തം. അതിനാൽ പുറമേ നിന്ന് ഈ വീടിന്റെ ദുരവസ്ഥ ആരും തിരിച്ചറിയില്ല. 

വീട് വിൽപനയ്ക്കായി  പരസ്യപ്പെടുത്തിയതോടെ പരിഹസിച്ചുകൊണ്ട് നിരവധി പേരാണ് പ്രതികരണങ്ങൾ അറിയിക്കുന്നത്. അതേസമയം ഇത് ഒരു  സ്വകാര്യ എനർജി കമ്പനി ആരംഭിച്ച ഇലക്ട്രിസിറ്റി സബ്സ്റ്റേഷനാണെന്ന് പ്രദേശവാസികളിൽ ചിലർ കുറിക്കുന്നു. എന്തായാലും 2000ൽ നിർമ്മാണം പൂർത്തിയായ കെട്ടിടം ഏറ്റവും സുരക്ഷിതമായ വീട് എന്ന തരത്തിലാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്.

ADVERTISEMENT

English Summary- Creepy House without windows; architecture News