ജലവിതരണമോ വൈദ്യുതി വിതരണമോ ഒരു ദിവസം മുടങ്ങിയാൽ പോലും ബാംഗ്ലൂർ നഗരത്തിലെ ജനങ്ങളുടെ ജീവിതം ആകെ പ്രതിസന്ധിയിലാകും. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി നഗര തിരക്കുകൾക്കിടയിലും പ്രകൃതിയോടിണങ്ങി സുസ്ഥിരതയോടെയുള്ള ജീവിതശൈലി പിന്തുടരുകയാണ് എൻ രാമകൃഷ്ണൻ എന്ന റിട്ടയേഡ് ഉദ്യോഗസ്ഥനും കുടുംബവും. ഇത്തിരി ഇടയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജലവിതരണമോ വൈദ്യുതി വിതരണമോ ഒരു ദിവസം മുടങ്ങിയാൽ പോലും ബാംഗ്ലൂർ നഗരത്തിലെ ജനങ്ങളുടെ ജീവിതം ആകെ പ്രതിസന്ധിയിലാകും. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി നഗരതിരക്കുകൾക്കിടയിലും പ്രകൃതിയോടിണങ്ങി സുസ്ഥിരതയോടെയുള്ള  ജീവിതശൈലി പിന്തുടരുകയാണ് എൻ രാമകൃഷ്ണൻ എന്ന റിട്ട. ഉദ്യോഗസ്ഥനും കുടുംബവും. ഇത്തിരിയിടത്ത് പച്ചക്കറി തോട്ടവും മഴവെള്ള സംഭരണിയും സോളർപാനലുകളുമെല്ലാം സ്ഥാപിച്ചാണ് നഗരത്തിലെ ജീവിതം ഇവർ സ്വർഗ്ഗമാക്കിയിരിക്കുന്നത്. 

2012ലാണ് രാമകൃഷ്ണനും കുടുംബവും ബാംഗ്ലൂരിലേക്ക് താമസം മാറ്റിയത്. അന്നു മുതൽ ഇങ്ങോട്ട് ഇതേ ജീവിതശൈലിയാണ് പിന്തുടരുന്നത്. 40 അടി നീളത്തിലും 40 അടി വീതിയിലും നിർമ്മിച്ചിരിക്കുന്ന വീടിന്റെ ടെറസിൽ 150ൽപരം ചെടികൾ അടങ്ങിയ തോട്ടമാണ് വളർത്തിയെടുത്തിരിക്കുന്നത്. വീട്ടാവശ്യത്തിന് ഒരു മാസം വേണ്ടിവരുന്നതിൽ 50 ശതമാനത്തിലധികം പച്ചക്കറികളും തോട്ടത്തിൽനിന്നുതന്നെയാണ് പറിച്ചെടുക്കുന്നത്. അടുക്കള മാലിന്യങ്ങൾ കമ്പോസ്റ്റ് രൂപത്തിലാക്കി നിർമ്മിക്കുന്ന വളമാണ് ഉപയോഗിക്കുന്നത്. പ്രതിമാസം 15 കിലോഗ്രാം ജൈവവളം നിർമ്മിച്ചെടുക്കാൻ സാധിക്കുന്നുണ്ട് എന്ന് രാമകൃഷ്ണൻ പറയുന്നു. 

ADVERTISEMENT

മഴവെള്ളം ശേഖരിക്കാനായി 750 ലിറ്ററിന്റെ വാട്ടർ ടാങ്ക് ടെറസിൽ സ്ഥാപിച്ചിട്ടുണ്ട്. മഴക്കാലങ്ങളിൽ മാസത്തിൽ ചുരുങ്ങിയത് നാല് തവണയെങ്കിലും ടാങ്ക് നിറയെ മഴവെള്ളം ശേഖരിക്കാൻ പറ്റാറുണ്ട്. ഇത്തരത്തിൽ 3000 ലിറ്റർ മുനിസിപ്പൽ വെള്ളത്തിന്റെ ഉപയോഗം ലാഭിക്കാൻ സാധിക്കുന്നു. 

800 വാട്ടിന്റെ സോളർ സംവിധാനമാണ്  വൈദ്യുതി ഉൽപാദനത്തിനായി സ്ഥാപിച്ചിരിക്കുന്നത്. ചുറ്റുവട്ടത്തുള്ള വീടുകളിൽ കറണ്ട് ഇല്ലാത്തപ്പോഴും  രാമകൃഷ്ണന്റെ വീട്ടിൽ സൗരോർജ്ജത്തിലൂടെ ഒരുവിധം എല്ലാ വീട്ടുപകരണങ്ങളും പ്രവർത്തിപ്പിക്കാൻ സാധിക്കുന്നു. വൈദ്യുതി ചാർജ്ജ് പ്രതിമാസം 800 രൂപ വരെ ലാഭിക്കാൻ സോളർപാനലുകൾ സ്ഥാപിച്ചശേഷം സാധിക്കുന്നുണ്ടെന്ന് രാമകൃഷ്ണൻ പറയുന്നു. 

ADVERTISEMENT

സുസ്ഥിരത ഉറപ്പാക്കികൊണ്ടുള്ള ഈ ജീവിതശൈലികണ്ടു പലരും രാമകൃഷ്ണനെ മാതൃകയാക്കി തുടങ്ങിയതോടെ കൂടുതൽ ആളുകളിലേക്ക് അവബോധം എത്തിക്കുന്നതിനായി ഒരു പാരിസ്ഥിതിക സംഘടനയ്ക്കും അദ്ദേഹം രൂപംനൽകി. 400ൽ പരം അംഗങ്ങളുള്ള ഗ്രൂപ്പ് ശില്പശാലകളും ബോധവൽക്കരണ ക്ലാസുകളുമെല്ലാം സംഘടിപ്പിക്കുന്നുണ്ട്. നഗരത്തിൽ തന്നെയുള്ള നൂറുകണക്കിനാളുകൾ രാമകൃഷ്ണന്റെ ജീവിതം. ശൈലി പിന്തുടർന്ന് വീടുകളിൽ മഴവെള്ളസംഭരണിയും തോട്ടവുമെല്ലാം ഒരുക്കി കഴിഞ്ഞു.

വിവരങ്ങൾക്ക് കടപ്പാട്- ബെറ്റർ ഇന്ത്യ 

ADVERTISEMENT

English Summary- Sustainable Green Living of Ramakrishnan