വീട്/ ഫ്ലാറ്റ് വാങ്ങുന്നതിനു മാത്രമല്ല, വീടുപണിക്കും ലോൺ ലഭിക്കും. 'കൺസ്ട്രക്ഷൻ ലോൺ' എന്നപേരിലാണ് ഇത്തരം വായ്പ ലഭിക്കുന്നത്. സ്ഥലം/വീട് വാങ്ങുന്നതിനുമുള്ള വായ്പകളിൽ നിന്നും വ്യത്യസ്തമാണ് ഇത്തരം ലോൺ. തിരിച്ചടവിലും നിബന്ധനകളിലും വ്യവസ്ഥകളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്/ ഫ്ലാറ്റ് വാങ്ങുന്നതിനു മാത്രമല്ല, വീടുപണിക്കും ലോൺ ലഭിക്കും. 'കൺസ്ട്രക്ഷൻ ലോൺ' എന്നപേരിലാണ് ഇത്തരം വായ്പ ലഭിക്കുന്നത്. സ്ഥലം/വീട് വാങ്ങുന്നതിനുമുള്ള വായ്പകളിൽ നിന്നും വ്യത്യസ്തമാണ് ഇത്തരം ലോൺ. തിരിച്ചടവിലും നിബന്ധനകളിലും വ്യവസ്ഥകളിലും വ്യത്യാസമുണ്ട്. വായ്പ അംഗീകരിക്കുന്നതിനും വിതരണത്തിനും മാറ്റമുണ്ട്.

ADVERTISEMENT

ഭവനനിർമാണ വായ്പയ്ക്കുള്ള യോഗ്യതകൾ
പ്രായം 18 വയസ്സുമുതൽ  65 വരെ, ഇന്ത്യൻ പൗരനായിരിക്കണം. എൻ.ആർ.ഐ കാർക്കും അപേക്ഷിക്കാം. ശമ്പള ജോലിയോ സ്വയംസംരംഭകനോ ആകാം. 750 മുകളിൽ ക്രെഡിറ്റ് സ്കോർ ഉണ്ടാകണം. മാസവരുമാനം  25000 രൂപ വേണം.

രേഖകൾ ആവശ്യമായത്
കെ.വൈ.സി, വരുമാന വിശദാംശങ്ങൾ, പ്ലോട്ടിന്റെ രേഖകൾ, ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ, പണിയാൻ പോകുന്ന വീടിന്റെ  പ്ലാൻ, ലേഔട്ട്, എസ്റ്റിമേറ്റ് എന്നിങ്ങനെ വായ്പ സ്ഥാപനത്തിന് ആവശ്യമായ രേഖകൾ നൽകിയാൽ ലോൺ ലഭിക്കുന്നതാണ്.

മാർജിൻ പണം
ലോൺ അപേക്ഷിക്കുന്നയാൾ വായ്പയുടെ നിശ്ചിതശതമാനം തുക സ്വന്തം നിലയ്ക്ക് കണ്ടെത്തണം. മൊത്തം നിർമാണചെലവ് വായ്പ സ്ഥാപനം നൽകാറില്ല.

വായ്പ വിതരണം
ലോൺ ഗഡുക്കളായാണ് അപേക്ഷകന് നൽകുന്നത്. നിർമാണത്തിന്റെ പുരോഗതിക്കനുസരിച്ചാണ് തുക നൽകുന്നത്. നിർമാണം പൂർത്തിയായതിന്റെ രേഖകൾ ബോധ്യപ്പെടുത്തിയാൽ മാത്രമേ അടുത്ത ഗഡു കിട്ടുകയുള്ളു.

ഓർക്കേണ്ട കാര്യങ്ങൾ
പ്രമുഖ ധനകാര്യ സ്ഥാപനങ്ങളെല്ലാം കൺസ്ട്രക്ഷൻ ലോൺ നൽകാറുണ്ടെങ്കിലും  ചില സ്ഥാപനങ്ങൾ ഇത്തരം ലോൺ നൽകാറില്ല. ബാങ്കുമായി ബന്ധപ്പെടുന്നതിന് മുമ്പ് ഈ കാര്യങ്ങൾ മനസിലാക്കുക. ബാങ്ക് വായ്പ തുക ഒരുമിച്ച് നൽകാറില്ല.  

ലോണിന് അപേക്ഷിക്കും മുമ്പേ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ADVERTISEMENT

ഇ.എം.ഐ കണക്കാക്കുക
ലോണിന് അപേക്ഷിക്കുന്ന വ്യക്തി ഓരോ മാസവും എത്ര തുക തിരിച്ച് അടയ്ക്കണം എന്നത്  മുൻകൂട്ടി അറിയുന്നത് കുടുംബബജറ്റ് താളം തെറ്റാതിരിക്കാൻ സഹായിക്കും. വായ്പതുകയുടെ  നിശ്ചിത ശതമാനവും  പലിശയും ഉൾപ്പെടുന്നതാണ് ഇ.എം.ഐ.

പലിശനിരക്ക്  
തിരിച്ചടവിന്റെ കാലാവധി  കൂടും തോറും പലിശയും വർദ്ധിക്കും. ദൈർഘ്യവും തുകയ്ക്കും അനുസരിച്ചാണ് പലിശ നിർണയിക്കുന്നത്. വിവിധ പലിശ രീതികളും നിരക്കും നിലവിലുണ്ട്.  

ADVERTISEMENT

ധനകാര്യ സ്ഥാപനങ്ങൾ
വിശ്വസ്തവും സുതാര്യവുമായ സ്ഥാപനങ്ങളുമായി   ഇടപാടുകൾ  നടത്താൻ ശ്രദ്ധിക്കണം.

English Summary- Construction Home Loan; Eligibility; Things to Know