1980 കളിൽ മധ്യകേരളത്തിൽനിന്നും തന്റെ ഇരുപതുകളിൽ ഗൾഫിലേക്ക് ചേക്കേറിയ ആളാണ് തോമസ് (സാങ്കൽപിക പേര്). നാലു പെങ്ങന്മാർക്ക് ഉള്ള ഒരേയൊരു ആങ്ങള. അപ്പന് നാട്ടിൽ ചെറിയ പലചരക്കു കട. ശരാശരിയിലും താഴെ സാമ്പത്തികമുള്ള കുടുംബം. വിവാഹപ്രായത്തോട് അടുക്കുന്ന പെണ്മക്കളുള്ള കുടുംബത്തിന്റെ പ്രതീക്ഷ തോമസിലായിരുന്നു. ആ

1980 കളിൽ മധ്യകേരളത്തിൽനിന്നും തന്റെ ഇരുപതുകളിൽ ഗൾഫിലേക്ക് ചേക്കേറിയ ആളാണ് തോമസ് (സാങ്കൽപിക പേര്). നാലു പെങ്ങന്മാർക്ക് ഉള്ള ഒരേയൊരു ആങ്ങള. അപ്പന് നാട്ടിൽ ചെറിയ പലചരക്കു കട. ശരാശരിയിലും താഴെ സാമ്പത്തികമുള്ള കുടുംബം. വിവാഹപ്രായത്തോട് അടുക്കുന്ന പെണ്മക്കളുള്ള കുടുംബത്തിന്റെ പ്രതീക്ഷ തോമസിലായിരുന്നു. ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1980 കളിൽ മധ്യകേരളത്തിൽനിന്നും തന്റെ ഇരുപതുകളിൽ ഗൾഫിലേക്ക് ചേക്കേറിയ ആളാണ് തോമസ് (സാങ്കൽപിക പേര്). നാലു പെങ്ങന്മാർക്ക് ഉള്ള ഒരേയൊരു ആങ്ങള. അപ്പന് നാട്ടിൽ ചെറിയ പലചരക്കു കട. ശരാശരിയിലും താഴെ സാമ്പത്തികമുള്ള കുടുംബം. വിവാഹപ്രായത്തോട് അടുക്കുന്ന പെണ്മക്കളുള്ള കുടുംബത്തിന്റെ പ്രതീക്ഷ തോമസിലായിരുന്നു. ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1980 കളിൽ മധ്യകേരളത്തിൽനിന്നും തന്റെ ഇരുപതുകളിൽ ഗൾഫിലേക്ക് ചേക്കേറിയ ആളാണ് തോമസ് (സാങ്കൽപിക പേര്). നാലു പെങ്ങന്മാർക്ക് ഉള്ള ഒരേയൊരു ആങ്ങള. അപ്പന് നാട്ടിൽ ചെറിയ പലചരക്കു കട. ശരാശരിയിലും താഴെ സാമ്പത്തികമുള്ള കുടുംബം. വിവാഹപ്രായത്തോട് അടുക്കുന്ന പെണ്മക്കളുള്ള കുടുംബത്തിന്റെ പ്രതീക്ഷ തോമസിലായിരുന്നു. ആ പ്രതീക്ഷ അയാൾ കാത്തു. പത്തു വർഷം അയാൾ എല്ലുമുറിയെ പണിയെടുത്തു. നാലു പെങ്ങന്മാരെയും കുറച്ചു വർഷങ്ങൾക്കുള്ളിൽ രീതിയിൽ വിവാഹം കഴിച്ചയച്ചു.  വൈകാതെ അയാളും വിവാഹം കഴിച്ചു. മൂന്നു മക്കൾ ജനിച്ചു. ഇരട്ടകളായ രണ്ടാൺമക്കളും ഒരു മകളും. വീട്ടമ്മയായ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഗൾഫിൽ താമസമായി. മറ്റു പ്രാരാബ്ധങ്ങൾ ഒഴിഞ്ഞതോടെ അയാൾ തനിക്കും കുടുംബത്തിനുമായി സമ്പാദിക്കാൻ തുടങ്ങി.

നീണ്ട 20 വർഷങ്ങൾ കഴിഞ്ഞു. അപ്പോഴേക്കും നാട്ടിലുള്ള അപ്പനും അമ്മയും മരിച്ചു. തോമസിന് വയസ്സ് 50 കഴിഞ്ഞു. സാമ്പത്തികമായി അയാൾ ബലപ്പെട്ടു. തന്റെ മകൾക്ക് വിവാഹപ്രായമായി വരുന്നു. തന്റെ പഴയ പരാധീനതകളുടെ പ്രതീകമായി നാട്ടിൽ ഇപ്പോഴുമുള്ള പഴയ കുടുംബവീട് പൊളിച്ചുകളഞ്ഞു പുതിയ നല്ലൊരു വീട് വയ്ക്കാൻ അയാൾ പദ്ധതിയിട്ടു.നാട്ടുകാർക്കിടയിലുള്ള പഴയ 'പലചരക്കുകാരന്റെ മകൻ' എന്ന ലേബൽ ഇനിയെങ്കിലും മാറ്റിയെടുക്കണം തന്റെ ജീവിതവിജയത്തിന്റെ പ്രതീകമാകണം നാട്ടിലുള്ള വീട്. അതുപോലെ പ്രൗഢിയും തറവാടിത്തവും തോന്നണം. മകളെ വിവാഹം ആലോചിച്ചെത്തുന്ന നല്ല കുടുംബക്കാർക്ക് വീട് കണ്ടാൽ തന്നെ ബന്ധം ഉറപ്പിക്കാൻ തോന്നണം. തന്റെ അടുത്ത രണ്ടു തലമുറയ്ക്ക് താമസിക്കാൻ പാകത്തിനാകണം വീട്. അയാൾ മനസ്സിൽ സ്വപ്നങ്ങൾ നെയ്തു. . 

ADVERTISEMENT

അങ്ങനെ രണ്ടു വർഷമെടുത്ത്,  ആ സമയത്ത്, ആ സമീപപ്രദേശങ്ങളിൽ ഒന്നും കണ്ടിട്ടില്ലാത്ത വമ്പൻ വീട് ഉയർന്നു.  രാജകീയ പ്രൗഢിയുള്ള എലിവേഷനും അവിടേക്ക് പ്രവേശിക്കാൻ പടിപ്പുരയും കൊട്ടാരം പോലെ ചുറ്റുമതിലും കരിങ്കല്ല് വിരിച്ച വിശാലമായ മുറ്റവും പുൽത്തകിടിയും ഉദ്യാനവും വെള്ളച്ചാട്ടവും, ഉള്ളിലേക്ക് കടന്നാൽ ആറേഴ് കിടപ്പുമുറികളും വമ്പൻ സ്വീകരണമുറിയും ഹാളുമൊക്കെയുള്ള ബ്രഹ്മാണ്ഡ വീട്. സ്വർണവർണമുള്ള പ്രകാശം പൊഴിക്കുന്ന സ്ഫടികതൂക്കുവിളക്കും (ഷാൻലിയർ), കിടന്നു കുളിക്കാനുള്ള സൗകര്യവുമൊക്കെ ( ബാത്ത് ടബ്ബ്) ആ നാട്ടുകാർക്ക് പുതുമയുള്ള കാഴ്ചയായിരുന്നു.

ഒരു വർഷത്തിനുള്ളിൽ ഒരു പ്രവാസി ചെറുപ്പക്കാരനുമായി മകളുടെ വിവാഹവും കഴിഞ്ഞു. ആ നാട് കണ്ടിട്ടില്ലാത്ത ആഘോഷമായിരുന്നു ആ വിവാഹം. ഗൾഫുകാരന്റെ മകളുടെ കല്യാണമല്ലേ. അതുകൊണ്ട് ഒന്നിനും ഒരു കുറവും വരുത്തിയില്ല. കുറച്ചു വർഷങ്ങൾ കഴിഞ്ഞു. ഗൾഫിൽ ജോലിചെയ്യുന്ന ഇരട്ടകൾക്കും വിവാഹപ്രായമായി. അതിനായി അയാൾ വീട് വീണ്ടും നവീകരിക്കാൻ തീരുമാനിച്ചു. നാട്ടിലെ രീതികളും ആൾക്കാരെയും പരിചയമില്ലാത്ത മക്കൾക്ക് ഭാവിയിൽ നാട്ടിൽ കുടുംബമായി താമസിക്കാൻ വീട് പണിയേണ്ടി വരരരുത്. അതുകൊണ്ട് രണ്ടു ആൺമക്കൾക്കും അവരുടെ കുടുംബത്തിനും ഒരുമിച്ചു താമസിക്കാനുള്ള സൗകര്യങ്ങൾ മുകൾനിലയിൽ പുതുതായി അദ്ദേഹം ഒരുക്കി. തന്റെ ദീർഘവീക്ഷണത്തിൽ അദ്ദേഹം സ്വയം അഭിമാനിച്ചു. 

താമസിയാതെ രണ്ടാൺമക്കളുടെയും വിവാഹം കഴിഞ്ഞു. അതോടെ പ്രാരാബ്ധങ്ങൾ മൂലം തന്റെ ഇരുപതുകളിൽ തോളിലേറ്റിയ പ്രവാസി എന്ന ലേബൽ അഴിച്ചുവയ്ക്കാൻ അയാൾ തീരുമാനിച്ചു. നാട്ടിൽ ബന്ധുക്കളോടും ഒന്നുവിളിച്ചാൽ പറന്നെത്താവുന്ന ദൂരത്തിലുള്ള മക്കളോടുമൊപ്പം സ്വസ്ഥസുന്ദരമായ ഒരു വിശ്രമജീവിതം മനസ്സിൽ നെയ്ത് അയാൾ പോറ്റമ്മയായി ഗൾഫിനോട് വിടപറഞ്ഞു. നാട്ടിലെത്തി സാമൂഹിക ഇടങ്ങളിൽ കഴിയുംവിധം സജീവമായി. കയ്യയച്ചു സഹായങ്ങൾ നൽകി.

കുറച്ചു വർഷങ്ങൾ കഴിഞ്ഞു. ഇനിയാണ് തോമസിന്റെ കണക്കുകൂട്ടലുകൾ ഓരോന്നായി തെറ്റിയത്. വിദേശത്തു ജനിച്ചുവളർന്ന മക്കൾക്ക് നാടിനോടും ബന്ധങ്ങളോടും വലിയ അറ്റാച്ച്മെന്റ് ഇല്ലായിരുന്നു. സുഖമായി ജീവിക്കാൻ കുറച്ചുകൂടി മെച്ചപ്പെട്ട മേച്ചിൽപ്പുറം അവർ കണ്ടെത്തി. മകളും കുടുംബവും ഗൾഫിൽനിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറി. അതിനുപിന്നാലെ ഒരുമകനും ഭാര്യയും ആ സമയത്ത് മലയാളികൾക്ക് തുറന്നുകിട്ടിയ പുതിയ ഭൂമികയായ കാനഡയിലേക്ക് ചേക്കേറി. താമസിയാതെ രണ്ടാമത്തെ മകനും ഭാര്യയും അവരെ പിന്തുടർന്നു. ബന്ധങ്ങളും വേരുകളും അറുത്തുമാറ്റിക്കൊണ്ടുള്ള തിരിച്ചുവരാത്ത പ്രവാസം. 

ADVERTISEMENT

നല്ല പ്രായം മുഴുവൻ ഗൾഫിൽ കിടന്നു അധ്വാനിച്ചതുകൊണ്ട് ആരോഗ്യമൊന്നും തോമസിനു ശരിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു. അതിന്റെ പ്രത്യാഘാതങ്ങൾ പതിയെ ശരീരം രോഗങ്ങളായി പ്രകടിപ്പിച്ചു തുടങ്ങി. പ്രവാസകാലത്ത് കൂട്ടിനെത്തിയ ദുഃശീലമായ മദ്യപാനവും പുകവലിയും തനിനിറം കാണിച്ചു. കരൾ മാറ്റിവയ്ക്കൽ അടക്കം സങ്കീർണമായ വൻചെലവുള്ള ശസ്ത്രക്രിയകൾക്ക് തോമസ് വിധേയനായി.  മക്കളുടെയും കൊച്ചുമക്കളുടെയും ക്ഷേമാന്വേഷണങ്ങൾ മൊബൈലിലെ വിഡിയോ കോളിൽ ഒതുങ്ങി. തന്റെ ക്ഷീണകാലത്ത് മക്കൾ അടുത്തുണ്ടാകുമെന്ന് ധരിച്ചത് തെറ്റിയത് അയാൾ തിരിച്ചറിഞ്ഞു. 

ആരോഗ്യത്തോടൊപ്പം തന്റെ സാമ്പത്തികവും ക്ഷയിച്ചിരിക്കുന്നത് തോമസ് വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു. ബ്രഹ്മാണ്ഡ വീട്, മകളുടെ വമ്പൻ വിവാഹം, കയ്യയച്ചുള്ള സഹായങ്ങൾ, അതോടൊപ്പം അപ്രതീക്ഷിതമായി എത്തിയ രോഗവും ചികിത്സയ്ക്ക് നേരിട്ട വൻചെലവും അയാളുടെ ഖജനാവ് ഏതാണ്ട് കാലിയാക്കി.

മുക്കാൽഭാഗം മുറികളും അടഞ്ഞുകിടക്കുന്ന  കൊട്ടാരം പോലെയുള്ള ആ വീട് അയാൾക്കും ഭാര്യയ്ക്കും ബാധ്യതയായിത്തോന്നി. നാട്ടിലെ വീട്ടിലാണെങ്കിലും മക്കളാരും അടുത്തില്ലാത്തതുകൊണ്ട് ആകെപ്പാടെ ഒരു വീർപ്പുമുട്ടൽ, അന്യതാബോധം. തൂത്തുതുടയ്ക്കാനും അടുക്കളപ്പണിക്കുമായി രണ്ടുപേരുണ്ട്. അവർക്കുള്ള ശമ്പളം വഴി വീണ്ടും ചെലവ്. ആഡംബരവീട് ഒരു ഡെഡ് ഇൻവെസ്റ്റ്‌മെന്റ് ആയിരുന്നു എന്ന് തോമസ് അവസാനം തിരിച്ചറിഞ്ഞു. 'ഒരുപാട് പണം കണ്ടവൻ, ഒരുകാലത്ത് അങ്ങേയറ്റം ലാവിഷായി ജീവിച്ചവൻ' എന്ന ദുരഭിമാനം ഉള്ളതുകൊണ്ട് ഇപ്പോഴും മക്കളെ സാമ്പത്തികമായി ആശ്രയിക്കാതെ, ബാക്കിയുള്ള തുച്ഛമായ സമ്പാദ്യം കൊണ്ട് ഇരുവരും ആ കൊട്ടാരം പോലെയുള്ള വീട്ടിൽ അരിഷ്ടിച്ചു ജീവിക്കുന്നു.

 

ADVERTISEMENT

ഗുണപാഠം

ഇത്തരം ഒരുപാട് തോമസുമാർ കേരളത്തിലുണ്ടാകും. ഇവിടെ രണ്ടു തെറ്റുകളാണ് തോമസ് ചെയ്തത്. ഒന്ന് 'മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്' എന്നൊരു പഴമൊഴിയുണ്ട്. മക്കൾ വലുതാകുമ്പോൾ അവരുടെ വഴി നോക്കിപ്പോകും. അത് മനസ്സിലാക്കാതെ കയ്യിലുള്ള നല്ലൊരു ശതമാനം സമ്പാദ്യം മുടക്കി, രണ്ടു തലമുറയ്ക്കുള്ള വീട് പണിതിട്ടു.

രണ്ട്, വളരെ അനിശ്ചിതവും അരക്ഷിതവുമായ ഒരു കാലഘട്ടത്തിലൂടെയുമാണ് നാം ജീവിച്ചുപോകുന്നത്. ഭാവിയിൽ വരാൻ സാധ്യതയുള്ള രോഗങ്ങൾ അടക്കമുള്ള കാലത്തേക്കുള്ള ചെലവുകൾക്കായി അയാൾ മാറ്റിവച്ചില്ല. വാരിക്കോരി ചെലവഴിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു.  ഇതേവഴിയിൽ സഞ്ചരിക്കുന്നവർക്ക് തോമസിന്റെ കഥ ഒരു ഗുണപാഠമാകട്ടെ...

English Summary- Pravasi Malayali Building Mistakes; Lessons to be learnt