ഗാർഹിക ഉപയോക്താക്കൾക്ക് വീടുകൾക്കു മുകളിൽ സോളർ പാനൽ സ്ഥാപിക്കുന്നതിനായി കെഎസ്ഇബി നടപ്പാക്കുന്ന പദ്ധതിയാണ് സൗര. പുരപ്പുറ സോളർ പദ്ധതി പ്രകാരം ഉപയോക്താവിന് സബ്സിഡി നിരക്കിൽ വീടിനു മുകളിൽ സൗരോർജ പ്ലാന്റ് സ്ഥാപിക്കാം. അപേക്ഷ

ഗാർഹിക ഉപയോക്താക്കൾക്ക് വീടുകൾക്കു മുകളിൽ സോളർ പാനൽ സ്ഥാപിക്കുന്നതിനായി കെഎസ്ഇബി നടപ്പാക്കുന്ന പദ്ധതിയാണ് സൗര. പുരപ്പുറ സോളർ പദ്ധതി പ്രകാരം ഉപയോക്താവിന് സബ്സിഡി നിരക്കിൽ വീടിനു മുകളിൽ സൗരോർജ പ്ലാന്റ് സ്ഥാപിക്കാം. അപേക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാർഹിക ഉപയോക്താക്കൾക്ക് വീടുകൾക്കു മുകളിൽ സോളർ പാനൽ സ്ഥാപിക്കുന്നതിനായി കെഎസ്ഇബി നടപ്പാക്കുന്ന പദ്ധതിയാണ് സൗര. പുരപ്പുറ സോളർ പദ്ധതി പ്രകാരം ഉപയോക്താവിന് സബ്സിഡി നിരക്കിൽ വീടിനു മുകളിൽ സൗരോർജ പ്ലാന്റ് സ്ഥാപിക്കാം. അപേക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാർഹിക ഉപയോക്താക്കൾക്ക് വീടുകൾക്കു മുകളിൽ സോളർ പാനൽ സ്ഥാപിക്കുന്നതിനായി കെഎസ്ഇബി നടപ്പാക്കുന്ന പദ്ധതിയാണ് സൗര. പുരപ്പുറ സോളർ പദ്ധതി പ്രകാരം ഉപയോക്താവിന് സബ്സിഡി നിരക്കിൽ വീടിനു മുകളിൽ സൗരോർജ പ്ലാന്റ് സ്ഥാപിക്കാം. അപേക്ഷ നൽകേണ്ടത് കെഎസ്ഇബിക്കാണെങ്കിലും കെഎസ്ഇബി അനുമതി നൽകിയിട്ടുള്ള കമ്പനികളാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. 

 

ADVERTISEMENT

എങ്ങനെയാണ് സൗരോർജ പ്ലാന്റ് ് സ്ഥാപിക്കുന്നത്? 

ഒരു കിലോവാട്ട്  പ്ലാന്റ് സ്ഥാപിക്കാൻ വേണ്ടത് 100 ചതുരശ്രയടി സ്ഥലം. ഒരു കിലോവാട്ട്, രണ്ട്, മൂന്ന്, മൂന്നിനു മുകളിൽ എന്നിങ്ങനെ വിവിധ തലത്തിലായാണ് പ്ലാന്റ് സ്ഥാപിക്കുന്നതിന് സർക്കാർ സബ്സിഡി നൽകുന്നത്. ഉൽപാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും വീട്ടുകാർക്ക് ഉപയോഗിക്കാം. അധിക വൈദ്യുതിയുണ്ടെങ്കിൽ കെഎസ്ഇബിക്കു നൽകുകയുമാകാം. യൂണിറ്റിന് 2.94 രൂപ ഉപയോക്താവിന് കെഎസ്ഇബി നൽകും. ഉപയോഗവും ഉൽപാദനവും യൂണിറ്റ് അടിസ്ഥാനത്തിൽ കണക്കാക്കി വാർഷികാടിസ്ഥാനത്തിലാണ് കെഎസ്ഇബി തുക നൽകുന്നത്. 

ആദ്യത്തെ 3 കിലോവാട്ട് വരെ ഉൽപാദിപ്പിക്കുന്ന പ്ലാന്റിന് 40% ആണ് സബ്സിഡി.  4–10 കിലോവാട്ട് വരെ ഉൽപാദിപ്പിക്കുന്ന അധികമായുള്ള ഓരോ കിലോവാട്ടിനും 20% വീതം സബ്സിഡി ലഭിക്കും.

എത്ര കിലോവാട്ടിന്റെ  പ്ലാന്റ് സ്ഥാപിക്കണം?

ADVERTISEMENT

സ്ഥലലഭ്യത അനുസരിച്ചാണ് ഇതു തീരുമാനിക്കുന്നത്. വീട്ടിൽ ആവശ്യമായി വരുന്ന യൂണിറ്റിനേക്കാൾ കൂടുതൽ ഉൽപാദിപ്പിക്കണമെങ്കിൽ ആവശ്യമായ തോതിൽ പ്ലാന്റ് സ്ഥാപിക്കാം. ഒരു സോളർ പാനലിൽ നിന്ന് 330–340 വാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്. പ്രതിമാസം 1500 രൂപയ്ക്കു തൊട്ടുമുകളിൽ വൈദ്യുത ബിൽ വരുന്ന വീടുകളിൽ 3 കിലോവാട്ടിൽ താഴെയുള്ള പ്ലാന്റ് മതിയാകും. ഒരു കിലോവാട്ട് പ്ലാന്റിൽ 4 യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഉൽപാദിപ്പിക്കാനാകുക. 3 കിലോവാട്ട് ആണെങ്കിൽ പ്രതിമാസം 360 യൂണിറ്റ്. 3 കിലോവാട്ട് പ്ലാന്റ് സ്ഥാപിക്കുന്നതിന് ഏകദേശം 1,90,500 രൂപയാണ് ചെലവ്. ഇതിൽ 57,000 രൂപ സബ്സിഡിയാണ്. സബ്സിഡി കുറച്ചുള്ള തുകയാണ് ഉപയോക്താവ് നൽകേണ്ടത്. 

 

വില കണക്കാക്കുന്നത്

നെറ്റ് മീറ്ററിങ് അടിസ്ഥാനത്തിലാണ് തുക കണക്കാക്കുന്നത്. അതായത്  പ്രതിമാസം 500 യൂണിറ്റ് ഉപയോഗിക്കുന്ന ഉപയോക്താവ് 600 യൂണിറ്റ് സൗരോർജം ഉൽപാദിപ്പിക്കുന്നുണ്ടെങ്കിൽ  ഉപയോഗത്തിനു ശേഷം വരുന്ന ബാക്കി വൈദ്യുതി യൂണിറ്റിന് നിശ്ചിത വിലയ്ക്ക് കെഎസ്ഇബിക്കു നൽകാം. പ്രതിമാസം 500 യൂണിറ്റ് ഉപയോഗിക്കുന്ന ഉപയോക്താവ് 300 യൂണിറ്റ് സൗരോർജ വൈദ്യുതിയും 200 യൂണിറ്റ് കെഎസ്ഇബിയുടെ വൈദ്യുതിയും ഉപയോഗിക്കുകയാണെങ്കിൽ കെഎസ്ഇബിയുടെ 200 യൂണിറ്റിനുള്ള തുക അടയ്ക്കണം. 200 യൂണിറ്റ് ഉൾപ്പെടുന്ന സ്‌ലാബ് അടിസ്ഥാനത്തിലാണ് കെഎസ്ഇബി നിരക്കു കണക്കാക്കുക.

ADVERTISEMENT

 

അപേക്ഷിക്കേണ്ടത് എങ്ങനെ? 

www.ekiran.kseb.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകണം. പ്ലാന്റ് സ്ഥാപിക്കാൻ കെഎസ്ഇബിയുമായി കരാർ ഉള്ള കമ്പനികളുടെ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. കമ്പനി തിരഞ്ഞെടുത്ത് അപേക്ഷ നൽകിയാൽ കമ്പനി പ്രതിനിധികൾ വീട്ടിലെത്തി പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലവും കാര്യങ്ങളും നോക്കും. 

പാനലിന് 25 വർഷം വാറന്റിയുണ്ട്. സിസ്റ്റത്തിന് 5 വർഷം സേവന വാറന്റി ലഭിക്കും.  നിർമാണ സാമഗ്രികൾ ഇറക്കിയശേഷം കമ്പനിക്കു നേരിട്ടു തുക നൽകണം. സബ്സിഡി കുറച്ചുള്ള തുകയാണ് നൽകേണ്ടത്. സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാനായി ചില ബാങ്കുകൾ വായ്പ അനുവദിക്കുന്നുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. 1912 ടോൾ ഫ്രീ നമ്പറിലും വിവരങ്ങൾ ലഭിക്കും.

സോളർ പാനൽ വഴി വീട്ടിൽ വൈദ്യുതി ഉണ്ടാക്കി ബാറ്ററിയിൽ ശേഖരിച്ച് ഉപയോഗിക്കാൻ കെഎസ്ഇബിയുടെ അനുവാദം വേണോ? അതിനു സബ്സിഡി കിട്ടുമോ?

സോളർ പാനൽ വഴി ഉൽപാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററിയിൽ ശേഖരിച്ച് ഉപയോഗിക്കാൻ സാധിക്കും. ഓഫ് ഗ്രിഡ് പദ്ധതിയിൽ വരുന്ന ഇതിന് കെഎസ്ഇബിയുടെ സബ്സിഡി ലഭിക്കുകയില്ല. കെഎസ്ഇബി പദ്ധതി വഴിയാണെങ്കിൽ നേരിട്ട് ഗ്രിഡിലേക്ക് വൈദ്യുതി കൈമാറണം.

കർഷകർക്കുള്ള പിഎം കുസും  (പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉദ്ധാൻ മഹാ അഭിയാൻ) പദ്ധതി കേരളത്തിൽ നടപ്പാക്കിത്തുടങ്ങിയോ? ആനുകൂല്യങ്ങൾ എങ്ങനെയാണ്? 

അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പാലക്കാടാണ് കൂടുതൽ അപേക്ഷകൾ വന്നിട്ടുള്ളത്. ഒരു ഏക്കർ ഭൂമിയുള്ള കർഷകർക്കാണ് പദ്ധതിയിൽ അപേക്ഷിക്കാനാകുക. കുറഞ്ഞത് 500 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാകണം. കർഷകരുടെ സ്ഥലത്ത് കെഎസ്ഇബി സോളർ പാനൽ‌ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 20 പൈസ എന്ന നിരക്കിൽ 25 വർഷത്തേക്ക് സ്ഥലവാടക നൽകും. ഒരു ഏക്കർ സ്ഥലത്ത് നിന്ന് ഏകദേശം 25000 രൂപ വരെ പ്രതിവർഷം കർഷകന് ഈ പദ്ധതിയിലൂടെ ലഭിക്കും. കർഷകർക്ക് സ്വന്തം ചെലവിൽ സൗരോർജ നിലയങ്ങൾ സ്ഥാപിച്ച് അതിൽ നിന്ന് ലഭിക്കുന്ന സൗരോർജം കെഎസ്ഇബിക്ക് വിൽക്കുകയും ചെയ്യാം. അപ്പോൾ ഒരു യൂണിറ്റ് വൈദ്യുതിക്ക് പരമാവധി 3 രൂപ 50 പൈസ വരെ ലഭിക്കും.

 

വിവരങ്ങൾക്ക് കടപ്പാട്:

പി.എ. അരുൺ, അസിസ്റ്റന്റ് എൻജിനീയർ, സോളർ കൺസംഷൻ ആൻഡ് മെയിന്റനൻസ് എറണാകുളം സർക്കിൾ

English Summary- Solar Power Plant at Home; Saura Project from KSEB