വിലക്കയറ്റം നമുക്ക് പിടിച്ചു നിർത്താനാവില്ല എന്നത് പോലെ നമ്മുടെ ചിന്തകളെയും ആശയങ്ങളെയും ആർക്കും പിടിച്ചു നിർത്താനാവില്ല ! Plan ൽ തുടങ്ങി എല്ലാ ഘട്ടത്തിലും നടപ്പു രീതികൾ വിട്ട് വേറിട്ട ചിന്തകളും ആശയങ്ങളും വീട് പണിയിൽ വളരെ അനിവാര്യമായ സമയത്തിലൂടെയാണ് നാം കടന്ന് പോകുന്നത്… അതുവരെയുള്ള സമ്പാദ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിലക്കയറ്റം നമുക്ക് പിടിച്ചു നിർത്താനാവില്ല എന്നതുപോലെ നമ്മുടെ ചിന്തകളെയും ആശയങ്ങളെയും ആർക്കും പിടിച്ചു നിർത്താനാവില്ല!പ്ലാനിൽ തുടങ്ങി എല്ലാ ഘട്ടത്തിലും നടപ്പുരീതികൾ വിട്ട് വേറിട്ട ചിന്തകളും ആശയങ്ങളും വീട് പണിയിൽ വളരെ അനിവാര്യമായ സമയത്തിലൂടെയാണ് നാം കടന്ന് പോകുന്നത്.

അതുവരെയുള്ള സമ്പാദ്യം എല്ലാം എടുത്ത് അമ്പത് വയസ് കഴിഞ്ഞ് വീട് വയ്ക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് (പ്രവാസ ജീവിതം നിർത്തി നാട്ടിൽ പോയ ഒരാളുമായി അടുത്തിടെ സംസാരിച്ചു. അദ്ദേഹത്തിന് ഇപ്പോൾ തിരിച്ച് ഗൾഫിലേക്ക് പോയേപറ്റൂ, നാട്ടിൽ വന്ന് അറിയാത്ത ഒരു കച്ചവടത്തിനും ഇറങ്ങിയില്ല. എല്ലാവരുടെയും ആഗ്രഹത്തിന് അനുസരിച്ചു ഒരു വീടുവച്ചു അത്ര തന്നെ...അതിലൂടെ  ഇനിയൊരു അഞ്ച് വർഷം കൂടി പ്രവാസിയായി ജോലി ചെയ്യാനുള്ള വകുപ്പ് അതിയാൻ ഉണ്ടാക്കിയിട്ടുണ്ട്..)

ADVERTISEMENT

മക്കൾ  ഒരുപ്രായം കഴിഞ്ഞാൽ തൊഴിലിനായി മറ്റൊരിടത്തേക്ക് ചേക്കേറും എന്ന് നാം ഓർക്കേണ്ടതുണ്ട്. വിശേഷ അവസരങ്ങളിൽ മാത്രം വിരുന്നെത്തുന്ന അതിഥികളായി അവർ മാറും. അടുത്ത തലമുറയ്ക്ക് കൂടി വേണ്ടി വീട് പണിതിടുന്ന കാലം കഴിഞ്ഞു എന്ന നഗ്നസത്യം മനസിലാക്കിയിട്ട് ചില ചോദ്യങ്ങൾ നമ്മോട് തന്നെ ചോദിക്കേണ്ടതുണ്ട്...

1. അതിഥികൾ താമസിക്കാൻ സാധ്യതയില്ലാത്ത ഇക്കാലത്ത് എന്തിനാണിത്ര ഗസ്റ്റ് ബെഡ്‌റൂം?

2. വൃത്തിയാക്കാൻ മേലാത്ത വയസ്സാംകാലത്ത് എന്തിനാണ് ഇത്ര വലിയ വരാന്തകൾ?

3. വാർത്തയും സീരിയലും മാത്രം കാണുന്ന നമുക്കെന്തിനാണ് ഹോം തിയറ്റർ?

ADVERTISEMENT

4. രണ്ട് പേരായി ഒതുങ്ങി താമസിക്കേണ്ട നമുക്കെന്തിനാണ് നാലും അഞ്ചും ബാത്ത്റൂമുകൾ?

5. ലേശം കഞ്ഞി വച്ച് അതിനേക്കാൾ കൂടുതൽ മരുന്ന് സേവിക്കുന്ന നമുക്കെന്തിനാണ് വലിയ അടുക്കളയും അനുബന്ധമായി ചെറിയ അടുക്കളയും, വർക്ക് ഏരിയയും?

6. വല്ലപ്പോഴും വരുന്നവരിൽ മിക്കവരെയും സിറ്റ്ഔട്ടിൽ ഇരുത്തി പറഞ്ഞ് വിടുന്ന നമുക്കെന്തിനാണ് ഫോർമൽ ലിവിങ് പോരാഞ്ഞിട്ട് ഫാമിലി ലിവിങ്?

7. മുട്ട് മാറ്റി വയ്ക്കാൻ കാത്തിരിക്കുന്ന നമുക്കെന്തിനാണ് രണ്ടുനില വീട്?...

ADVERTISEMENT

മേൽപറഞ്ഞതല്ലാതെ ഒട്ടനവധി മറ്റുചോദ്യങ്ങൾ സ്വയം ചോദിച്ചതിന് ശേഷം, നീക്കിയിരിപ്പിന് പിറകെ ബാങ്ക് ലോൺ കൂടി എടുത്ത് കെണിയിൽ പെടാതെ, നമുക്ക് വൃത്തിയും വെടിപ്പുമായി സൂക്ഷിക്കാൻ പറ്റുന്ന പുറംമോടിയേക്കാൾ നിങ്ങൾക്ക് വീടിനുള്ളിൽ അവശ്യം വേണ്ട സൗകര്യങ്ങൾ നല്ല ഗുണനിലവാരത്തിൽ ചെയ്ത്, മിച്ചമുള്ള കാശുമായി ശിഷ്ടകാലം ചിലവഴിക്കുന്നതല്ലേ ഉചിതം എന്നതാണ് എന്റെ ഒരിത്. സാധാരണക്കാരായ ഓരോ മലയാളികളും ചിന്തിച്ചു നോക്കുക...

ലേഖകൻ ചാർട്ടേർഡ് സിവിൽ എൻജിനീയറാണ് 

English Summary- 7 Questions Average Malayalis Should ask themselves on House Construction