നമ്മുടെ വീടുകളുടെ അകവും പുറവും ഭംഗിയാക്കുന്നതുപോലെ കുറച്ചു പ്രാധാന്യം കൊടുത്താൽ വീടിന്റെ പുറംഭാഗവും നമുക്ക് മനോഹരമാക്കി മാറ്റിയെടുക്കാൻ സാധിക്കും. തുടക്കത്തിൽ അല്പം കാശ് കൂടുതൽ ചെലവാകുമെങ്കിലും പിന്നീട് ഇതു ഒരു വരുമാനം ആക്കി മാറ്റാൻ സാധിക്കുകയും ചെയ്യും. ഞാൻ ഒരു കാർപോർച്ച് പണിയാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ വീടുകളുടെ അകവും പുറവും ഭംഗിയാക്കുന്നതുപോലെ കുറച്ചു പ്രാധാന്യം കൊടുത്താൽ വീടിന്റെ പുറംഭാഗവും നമുക്ക് മനോഹരമാക്കി മാറ്റിയെടുക്കാൻ സാധിക്കും.  തുടക്കത്തിൽ അല്പം കാശ് കൂടുതൽ ചെലവാകുമെങ്കിലും പിന്നീട് ഇതു ഒരു വരുമാനം ആക്കി മാറ്റാൻ സാധിക്കുകയും ചെയ്യും.

എന്റെ ഒരു ചെറിയ അനുഭവം പറയാം. ഞാൻ ഒരു കാർപോർച്ച് പണിയാൻ തീരുമാനിച്ചപ്പോൾ, അതിനെ മറ്റു കാര്യങ്ങൾക്കും കൂടി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ മാറ്റിയെടുക്കാൻ പറ്റുമോ എന്നുള്ള ചിന്തയിൽ ഒരു കാര്യംചെയ്തു. ഒരു നല്ല കാർപോർച്ചിന് ചെലവാകുന്ന അതേ കാശ് കൊണ്ട് 50 അടി നീളത്തിൽ 650 sft ൽ ആണ് ചെയ്തത്.

ADVERTISEMENT

ആദ്യത്തെ 15 അടി നീളം കാർ, സ്‌കൂട്ടർ, സൈക്കിൾ, എന്നിവ പാർക്ക് ചെയ്യാനും പിന്നീട് ഉള്ള 35 അടി നീളത്തിൽ വരുന്ന ഭാഗം വീട്ടിലേക്ക് ആവശ്യം ഉള്ള ഹരിത പച്ചക്കറികളും ഇല വർഗങ്ങളും കൃഷി ചെയ്തെടുക്കാനും ഉപയോഗിക്കുന്നു.

തുടക്കത്തിൽ 'അയ്യേ ഇതു എന്താണ്' എന്ന് ചോദിച്ചവർ, ഇപ്പോൾ 'ആഹാ ഇപ്പോൾ അടിപൊളി ആണ്' എന്ന് പറഞ്ഞു തുടങ്ങി. ഒരു കാര്യം, ചെലവാക്കുന്ന സമയവും വെള്ളവും പിന്നെ കിട്ടുന്ന വിളവുകളും കണക്കു കൂട്ടി നോക്കിയാൽ ഇതൊരിക്കലും ലാഭം അല്ല. എന്നാൽ ഇതിൽ നിന്നും കിട്ടുന്ന സന്തോഷവും തൃപ്തിയും വിലമതിക്കാനാവാത്തത് ആണ്.

ADVERTISEMENT

വീടിന്റെ മുൻപിൽ ചെടികളും പൂക്കളും, സൈഡിൽ ഒരുപാട് വെയിലും മഴയും വേണ്ടാത്ത പച്ചക്കറികൾ, ടെറസ്സിന്റെ മുകളിൽ പടരുന്നതും വെയിൽ നന്നായി വേണ്ടതും ആയ സാധനങ്ങൾ (പാവൽ, പടവലം, പയർ മുതലായ )ബാക്കിയുള്ളത് എല്ലാം വീടിന്റെ പിന്നിൽ. ചുരുക്കത്തിൽ, അത്യാവശ്യം ഒരു വീട്ടിൽ സാധാരണ വേണ്ടിവരുന്ന സാധനങ്ങൾ നമുക്ക് തന്നെ ഉണ്ടാക്കിയെടുക്കാം. കഴിയുന്നവർ എല്ലാവരും ഇതു ചെയ്യാൻ ശ്രമിക്കണം.

English Summary- Car Porch for Vegetable Garden- Multi Utility Design