വൈകാരികമായി മാത്രം ചിന്തിക്കുന്ന പലർക്കും അഭിപ്രായ വ്യത്യാസമുണ്ടായേക്കാവുന്ന ഒരു കാര്യമാണ് ഇവിടെ അവതരിപ്പിക്കുന്നത്. എല്ലാ ദിവസവും ആട്ടിറച്ചിയും നെയ്മീനും വാങ്ങി കഴിച്ചുകൊണ്ടിരിക്കുന്ന ഒരു മുതലാളി, ഞാൻ എന്റെ വീട്ടിലെ പട്ടിക്ക് എല്ലു കൊടുക്കാൻ വേണ്ടിയാണ് ആട്ടിറച്ചിയും, പൂച്ചക്ക് മുള്ള് കൊടുക്കാൻ

വൈകാരികമായി മാത്രം ചിന്തിക്കുന്ന പലർക്കും അഭിപ്രായ വ്യത്യാസമുണ്ടായേക്കാവുന്ന ഒരു കാര്യമാണ് ഇവിടെ അവതരിപ്പിക്കുന്നത്. എല്ലാ ദിവസവും ആട്ടിറച്ചിയും നെയ്മീനും വാങ്ങി കഴിച്ചുകൊണ്ടിരിക്കുന്ന ഒരു മുതലാളി, ഞാൻ എന്റെ വീട്ടിലെ പട്ടിക്ക് എല്ലു കൊടുക്കാൻ വേണ്ടിയാണ് ആട്ടിറച്ചിയും, പൂച്ചക്ക് മുള്ള് കൊടുക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈകാരികമായി മാത്രം ചിന്തിക്കുന്ന പലർക്കും അഭിപ്രായ വ്യത്യാസമുണ്ടായേക്കാവുന്ന ഒരു കാര്യമാണ് ഇവിടെ അവതരിപ്പിക്കുന്നത്. എല്ലാ ദിവസവും ആട്ടിറച്ചിയും നെയ്മീനും വാങ്ങി കഴിച്ചുകൊണ്ടിരിക്കുന്ന ഒരു മുതലാളി, ഞാൻ എന്റെ വീട്ടിലെ പട്ടിക്ക് എല്ലു കൊടുക്കാൻ വേണ്ടിയാണ് ആട്ടിറച്ചിയും, പൂച്ചക്ക് മുള്ള് കൊടുക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈകാരികമായി മാത്രം ചിന്തിക്കുന്ന പലർക്കും അഭിപ്രായവ്യത്യാസമുണ്ടായേക്കാവുന്ന ഒരു കാര്യമാണ് ഇവിടെ അവതരിപ്പിക്കുന്നത്. എല്ലാ ദിവസവും ആട്ടിറച്ചിയും നെയ്മീനും വാങ്ങി കഴിച്ചുകൊണ്ടിരിക്കുന്ന ഒരു മുതലാളി, ഞാൻ എന്റെ വീട്ടിലെ പട്ടിക്ക് എല്ലു കൊടുക്കാൻ വേണ്ടിയാണ് ആട്ടിറച്ചിയും, പൂച്ചക്ക് മുള്ള് കൊടുക്കാൻ വേണ്ടിയാണ് നെയ്മീനും വാങ്ങുന്നത്, അല്ലാതെ എനിക്ക് വലിയ ഇഷ്ടം ഒന്നും ഉണ്ടായിട്ടല്ല എന്ന് പറയുന്ന പോലെയാണ് ചില ആളുകൾ. 

അതുകേട്ട്, മുതലാളിക്ക് പട്ടിയോടും പൂച്ചയോടുംവരെ എന്തു ദയ ആണ്, എത്ര നല്ല മുതലാളി എന്ന് പറഞ്ഞു പുകഴ്ത്തുന്ന മറ്റു ചിലർ, ഇനി ആരെങ്കിലും അങ്ങനെയല്ല എന്ന് പറഞ്ഞാൽ എന്റെ കാശുകൊണ്ട് ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് ചെയ്യും എന്ന് അവസാനവാക്കും.

ADVERTISEMENT

ഇവിടെ മുതലാളിക്ക് എന്തു വേണമെങ്കിലും വാങ്ങി കഴിക്കാം, അത് അയാളുടെ ഇഷ്ടം, പക്ഷേ പട്ടിക്കും പൂച്ചക്കും വേണ്ടിയാണ് എന്ന് പറയുന്നത് ശരിയാണോ? ഇതുപോലെതന്നെയാണ് ഇപ്പോൾ കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിൽ  വരുന്ന ചില പോസ്റ്റുകൾ കാണുമ്പോൾ തോന്നുന്നത്. ഒരുപാട് പേർ കാര്യങ്ങൾ മനസിലാക്കാതെ ഇതിനെ പ്രോത്സാഹിപ്പിക്കാറുമുണ്ട്.

ഒരുപാട് കാശുള്ള ആളുകൾ, പതിനയ്യായിരമോ ഇരുപതിനായിരമോ സ്‌ക്വയർഫീറ്റുകൾ ഉള്ള ബ്രഹ്‌മാണ്ഡ വീടുകൾ നിർമിച്ചിട്ട്, അത് പാവങ്ങൾക്ക് ജോലി കൊടുക്കാൻ ആണ്, അല്ലാതെ എനിക്ക് ആവശ്യം ഉണ്ടായിട്ടല്ല എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇത് സത്യത്തിൽ പാവങ്ങൾക്ക് ജോലിയല്ല, പാരയായാണ് മാറുന്നത് എന്നൊരു വശവുമുണ്ട്. മൂവായിരമോ നാലായിരമോ സ്‌ക്വയർഫീറ്റ് ഉള്ള വീടുകളുടെ കാര്യമല്ല പറയുന്നത്.

ഇനി കാര്യത്തിലേക്ക് വരാം.

ഉദാഹരണത്തിന് 15000 സ്ക്വയർഫീറ്റിന്റെ വീട് പണിയുമ്പോൾ, സംഭവിക്കുന്നത് എന്തൊക്കെയാണ് എന്ന് പരിശോധിച്ചാൽ മനസ്സിലാകും. അതിൽ മാക്സിമം 5000 സ്‌ക്വയർഫീറ്റ് ഉപയോഗിക്കുകയും ബാക്കി 10000 സ്‌ക്വയർഫീറ്റ് ഉപയോഗിക്കാതെ ഇടുകയും ചെയ്യും. 'അതിന് നമുക്ക് എന്താ, അയാളുടെ കാശ് അയാളുടെ ഇഷ്ടം' എന്നാണ് പലരും വാദവുമായി വരിക.

ADVERTISEMENT

ഈ ഉപയോഗിക്കാതെ ഇടുന്ന 10000 സ്ക്വയർഫീറ്റിന് എടുത്തിരിക്കുന്ന അടിസ്ഥാന മെറ്റീരിയലുകൾ, (കരിങ്കല്ല്, കല്ല്, മെറ്റൽ, മണൽ, അല്ലെങ്കിൽ എംസാന്റ്, കമ്പി, സിമന്റ്) ഏകദേശം 15 പാവപ്പെട്ടവരുടെ വീടിനുള്ള അടിസ്ഥാന മെറ്റീരിയലുകൾ ആണ്. ഇതുപോലെയുള്ള 10 ആഡംബരവീടുകൾ കേരളത്തിൽ പണിതാൽ 150 ചെറിയ വീടുകൾക്കുള്ള സാധനങ്ങൾ ആണ് അന്യാധീനപ്പെട്ടു പോയത്.

ഇതുകൊണ്ട്  സാധാരണക്കാർക്ക് എന്താണ് കുഴപ്പം എന്ന് ചിന്തിക്കുന്നവർക്ക്, ഈ മെറ്റീരിയലുകൾ ഒന്നും സവാളയോ എത്തക്കയോ പോലെ നല്ല കാലാവസ്ഥ ഉണ്ടായാൽ കൂടുതൽ വിളവ് ലഭിക്കുന്ന പോലെയുള്ള സാധനങ്ങൾ അല്ല, അതുകൊണ്ട് വില ഒരിക്കലും കുറയില്ല. കൂടിക്കൊണ്ടേയിരിക്കും. പകരം വില കൂടാതിരിക്കാൻ നോക്കാനേ പറ്റുകയുള്ളൂ. ഉപയോഗിക്കാതിരിക്കാനും പറ്റില്ല, ആകെ ചെയ്യാവുന്ന കാര്യം അമിതമായി ഉപയോഗിക്കാതിരിക്കുക എന്നതുമാത്രമാണ്.

ഉദാഹരണത്തിന് ഒരു പ്രദേശത്തെ ഒരു കല്ല് വെട്ടുന്ന മടയിൽ 10000 കല്ല് ഉണ്ടെങ്കിൽ അതിൽ 8000 കല്ലും ഒരാൾ തന്നെ ഉപയോഗിച്ചാൽ ബാക്കി വരുന്ന 2000 കല്ലിനു ചിലപ്പോൾ 100 ആവശ്യക്കാർ ഉണ്ടാകും, അപ്പോൾ സ്വഭാവികമായി കുറച്ചു ഉൽപന്നവും കൂടുതൽ ആവശ്യക്കാരും വരുമ്പോൾ വില കൂടിക്കൊണ്ടിരിക്കും. ഇതുതന്നെയാണ് മെറ്റൽ ആയാലും എംസാന്റ് ആയാലും കരിങ്കല്ല് ആയാലും സംഭവിക്കുന്നത്. 

20 വർഷത്തെ വില നിരീക്ഷിച്ചാൽ മനസ്സിലാകും, ഈ അടിസ്ഥാന മെറ്റീരിയലുകൾക്ക് മാത്രമേ ക്രമാതീതമായി വിലകൂടുന്നുള്ളൂ. ഉപയോഗം കൂടുന്നുണ്ട് എങ്കിലും അതിന്റെ കൂടെ ഈ അമിത ഉപയോഗം കൂടി ആകുമ്പോൾ റോക്കറ്റ് പോലെയാണ് വില കുതിക്കുന്നത്. ഇങ്ങനെ വരുമ്പോൾ, നമ്മുടെ സമൂഹത്തിലെ ഒരു ചെറിയ വിഭാഗം ആളുകൾക്ക്, അടച്ചുറപ്പ് എന്ന് സമാധാനിക്കാവുന്ന ഒരു വീടിനു വേണ്ടി  എന്നും സർക്കാരിന്റെയോ അല്ലെങ്കിൽ ചില സന്നദ്ധ സംഘടനകളുടെയോ കാരുണ്യത്തിനും ദയയ്ക്കും വേണ്ടി കെഞ്ചേണ്ട അവസ്ഥയാണ്  ഉണ്ടാകുന്നത്.

ADVERTISEMENT

അവർ അന്നന്നു പണിയെടുത്തു ബാക്കി വരുന്ന കാശ് സ്വരുക്കൂട്ടിവച്ചു എങ്ങനെയെങ്കിലും കൂരയിൽ നിന്നോ അതോ ടാർപ്പായയുടെ അടിയിൽനിന്നോ നാലു ചുമരുകൾക്കുള്ളിൽ രണ്ടു വാതിലും ജനലും വച്ചു തങ്ങളുടെ മക്കളെ (പ്രത്യേകിച്ച് പെണ്മക്കളെ ) സുരക്ഷിതം എന്ന് കരുതുന്ന (ഈ കാലത്ത് ഇതൊന്നും വലിയ സുരക്ഷ അല്ലെങ്കിലും അതൊരു സമാധാനം ആണ്) ഒരു സ്ഥലത്തേക്ക് മാറ്റാം എന്നു കരുതിയിരിക്കുമ്പോഴാണ് ഈ പറഞ്ഞ സാധനങ്ങൾക്ക് ഇരട്ടി വില ആകുന്നത്.

അവർക്ക് വീടിന്റെ ഉള്ളിൽ എന്തുണ്ട്/ ഇല്ല എന്നത് ഒരു വിഷയവും ഇല്ല, പൈപ്പുകൾക്ക് വില കൂടിയാലോ മറ്റെന്തിന് വില കൂടിയാലോ അവർക്ക് കുഴപ്പം ഇല്ല, കാരണം അവർക്ക് ആകെ വേണ്ടത് അടച്ചുറപ്പ് ഉള്ള ചുമരുകൾ മാത്രമാണ്. കൂലി കുറച്ചൊക്കെ കൂടിയിട്ടുണ്ടെങ്കിലും അതിന്റെ ഇരട്ടി ജീവിത ചെലവും കൂടിയിട്ടുണ്ട്. ഇങ്ങനെയുള്ള വലിയ ആളുകളുടെയും കുറച്ചൊക്കെ നമ്മളുടെയും അമിതമായുള്ള ഈ ഉപയോഗം ഇവരെപോലെയുള്ള പാവങ്ങളെ എന്നും യാചിക്കേണ്ട അവസ്‌ഥയിൽ ആക്കിക്കൊണ്ടിരിക്കുകയാണ്. 

ഇനി ബ്രഹ്മാണ്ഡവീട് പണിതപ്പോൾ കുറെ പേർക്ക് തൊഴിൽ കിട്ടില്ലേ എന്ന് ചിന്തിക്കുന്നവർക്ക്, ഇതുപോലുള്ള വലിയ വീടുകളുടെ വർക്ക് കിട്ടിയ സാധാരണക്കാർ എത്രപേർ ഉണ്ടാകും? കാരണം ഇത്തരം വമ്പൻ വീടുകളുടെ വർക്ക് ചെയ്യുന്നത് മിക്കപ്പോഴും വലിയ ബിൽഡിങ് കമ്പനികൾ ആയിരിക്കും. അവർക്ക് എപ്പോഴും ഒരു നിശ്ചിത എണ്ണം തൊഴിലാളികളെ ഉണ്ടാകൂ. അവർ മാൻപവർ കുറവും മെഷീൻപവർ കൂടുതലും ആയിരിക്കും ഉപയോഗിക്കുക. മെറ്റീരിയലുകൾ പോലും ബൾക്ക് ആയി എടുത്ത് സാധാരണക്കാർ 5 വണ്ടിയിൽ അടിക്കുമ്പോൾ അവർ അവരുടെ തന്നെ വലിയ ടോറസ് പോലുള്ള ഒറ്റ വണ്ടികളിൽ ആയിരിക്കും അടിക്കുക. അവർ ഫർണിഷിങ് സാമഗ്രികൾ നാട്ടിലെ കടയിൽനിന്നല്ല എടുക്കുന്നത്. ചൈനയിൽ നിന്നും ഗൾഫിൽനിന്നും ഇറക്കുമതി ചെയ്യും. അങ്ങനെപോലും നാട്ടിലെ കടകൾക്ക് ഗുണമുണ്ടാകില്ല.

ചുരുക്കി പറഞ്ഞാൽ ആ നാട്ടിലെ സാധാരണക്കാരിൽ ചുരുക്കം പേർക്കാകും ആ വീട് പണിതതുകൊണ്ട് തൊഴിലും സാമ്പത്തികവും ലഭിക്കുന്നത്. (വൻകിട ബിൽഡിങ് കമ്പനികളോട് എനിക്ക് വിരോധം ഒന്നും ഇല്ലാട്ടോ, ആളുകളുടെ തെറ്റിദ്ധാരണ മാറ്റാൻ വേണ്ടി പറഞ്ഞു എന്ന് മാത്രം. അത് അവരുടെ കഴിവ് ആണ്).

ഇതേസമയം ഈ വലിയ ഒരു വീടിനു പകരം 40 ചെറിയ വീടുകൾ ആണ് പണിയുമ്പതെങ്കിൽ, വലിയ വീടുകളിൽ പുറത്തുള്ള 100 പേർക്ക് ആണ് തൊഴിൽ കിട്ടുന്നത് എങ്കിൽ 40 ചെറിയ വീടുകളിൽ ആ നാട്ടിൽ തന്നെയുള്ള 1000 പേർക്കെങ്കിലും തൊഴിൽ കിട്ടും. മാത്രമല്ല മുടക്കുന്ന കാശിൽ ചെറിയ വീടുകളുടെ മുഴുവൻ തുകയും ആ പ്രദേശത്തുതന്നെയാണ്  ചെലവഴിക്കുന്നത്, അതുമൂലം മണിസർക്കുലേഷൻ നന്നായി നടക്കുകയും ചെയ്യും. ഈ ചെറിയ വീടുകൾ പണിയണം എങ്കിൽ മെറ്റീരിയൽ കോസ്റ്റ് കൂടരുത്, അതിന് നമ്മുടെയൊക്കെ അമിത ഉപയോഗം കുറയ്ക്കണം.

വളരെ വലിയ വീടുകൾ പണിയുന്നവർ സാധാരണ ചെയ്യാറുള്ളത്, അടിസ്ഥാന മെറ്റീരിയലുകൾ മുഴുവൻ, അടുത്തുള്ള പ്രദേശങ്ങളിൽ നിന്നും എടുത്ത് ഉപയോഗിച്ച് അതിൽ ഭൂരിഭാഗം സ്ഥലങ്ങളും ഉപയോഗിക്കാതെ ഡെഡ് ആക്കിയിട്ടുകൊണ്ട്, ബാക്കിയുള്ള ഉള്ളിൽ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും മറ്റുള്ള രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യും. അതുകൊണ്ട് സാധാരണക്കാർക്ക് കിട്ടുന്നത് അവർക്ക് ആവശ്യം ഉള്ള സാധനങ്ങൾക്ക് ഉണ്ടാകുന്ന വിലക്കയറ്റം ആണ്.

ഇതിന്റെ പാരിസ്ഥിതികവശം കൂടി പരിഗണിക്കണം.

പ്രകൃതിയെ കുറച്ചൊക്കെ പ്രകൃതിയെ ചൂഷണം ചെയ്യാതെ ആർക്കും ഇനി ജീവിക്കാൻ പറ്റില്ല, എങ്കിലും അമിതമായ ചൂഷണത്തെ എതിർത്തില്ലെങ്കിലും പ്രോത്സാഹനം കൊടുക്കരുത്. വീട് മാത്രം അല്ല വെറുതെ ഉപയോഗശൂന്യം ആയി ഇടുന്ന ഒരു നിർമിതികളെയും ആരും പ്രോത്സാഹിപ്പിക്കരുത്. അത് നമ്മുടെ മക്കളോടും വരും തലമുറയോടും കുറെ പാവപ്പെട്ടവരോടും ചെയ്യുന്ന ദ്രോഹമാണ്. ഇതിനു പകരം മറ്റൊരു ഉൽപന്നം കണ്ടുപിടിക്കും എന്ന് പറയുന്നവരോട്, സാധാരണക്കാർക്ക് അതൊന്നും അത്ര എളുപ്പം അല്ല, മാത്രമല്ല അതും ഈ  പ്രകൃതിയിൽ നിന്നുതന്നെയാണ് ഉണ്ടാക്കുന്നത്.

വീട് ആവശ്യത്തിന് പണിതിട്ട് അതിന്റ ഉള്ളിൽ എന്ത് അർഭാടം കാണിച്ചാലും അത് സാധാരണക്കാരെ വലുതായി ബാധിക്കുന്നില്ല. ഇനി സ്വർണ്ണം കൊണ്ടോ വെള്ളികൊണ്ടോ ചെയ്താലും കുഴപ്പം ഇല്ല. പക്ഷേ കല്ലും കരിങ്കല്ലും മണലും സിമെന്റും കമ്പിയും ഒക്കെ വെറുതെ വേസ്റ്റ് ആക്കി ഇടുന്നതിനോട് ഒരിക്കലും യോജിക്കാൻ പറ്റില്ല.  ഒരുപ്രദേശത്ത് നാലഞ്ചു വളരെ വലിയ വീട് വരുന്നത് അല്ല, കുറെ പുതിയ ചെറിയ വീടുകൾ വരുന്നതാണ് എല്ലാ പണിക്കാർക്കും, ആ നാട്ടുകാർക്കും നല്ലത്, എല്ലാവർക്കും വരുമാനം ഉണ്ടാകും. ഞാൻ ഒരു വലിയ പ്രകൃതിസ്നേഹിയോ അല്ലെങ്കിൽ ഒരുപാട് കരുണ ഉള്ള ഒരാളോ ഒന്നുമല്ല. എങ്കിലും ആരെങ്കിലും ഒക്കെ ഇത് പറയേണ്ടേ എന്ന് കരുതി പറയുന്നതാണ്. 

English Summary- Impact of Luxury Houses in Kerala; Depletinf Resources Inflation