മഴക്കാലമായതോടെ എലിശല്യം രൂക്ഷമാവുകയാണ്. മാളങ്ങളിൽ വെള്ളം കയറുമ്പോൾ, സൗകര്യംനോക്കി അവ വീടുകളിൽ കയറിക്കൂടുകയാണ് പതിവ്. ഭക്ഷണസാധനങ്ങൾ നാശമാക്കുന്നതിനൊപ്പം ഇവ ഉയർത്തുന്ന രോഗഭീഷണിയും വളരെ വലുതാണ്. അല്ലെങ്കിലും ഇപ്പോൾ കേരളത്തിൽ പനിക്കാലമാണ്. അതിന്റെ കൂട്ടത്തിലാണ് എലിപ്പനി കേസുകളും വർധിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴക്കാലമായതോടെ എലിശല്യം രൂക്ഷമാവുകയാണ്. മാളങ്ങളിൽ വെള്ളം കയറുമ്പോൾ, സൗകര്യംനോക്കി അവ വീടുകളിൽ കയറിക്കൂടുകയാണ് പതിവ്. ഭക്ഷണസാധനങ്ങൾ നാശമാക്കുന്നതിനൊപ്പം ഇവ ഉയർത്തുന്ന രോഗഭീഷണിയും വളരെ വലുതാണ്. അല്ലെങ്കിലും ഇപ്പോൾ കേരളത്തിൽ പനിക്കാലമാണ്. അതിന്റെ കൂട്ടത്തിലാണ് എലിപ്പനി കേസുകളും വർധിക്കുന്നത്. കെണിവച്ചും എലിവിഷം ഉപയോഗിച്ചും എലിയെ തുരത്താമെങ്കിലും പിടികൂടുന്നവയെ കൊന്നുകളയുന്നതും ചത്ത എലികളെ നീക്കം ചെയ്യുന്നതും അൽപം ബുദ്ധിമുട്ടേറിയ കാര്യമാണ്. എലികൾ വരാതെ നോക്കുകയാണ് എളുപ്പവഴി. എലിശല്യം കൊണ്ട് പൊറുതിമുട്ടിയെങ്കിൽ അവയെ തുരത്താനുള്ള ചില എളുപ്പമാർഗ്ഗങ്ങൾ നോക്കാം. 

മോത്ത് ബോൾസ് 

ADVERTISEMENT

എലികളെ തുരത്താനുള്ള എളുപ്പവഴിയാണ് വിപണിയിൽ ലഭ്യമായ മോത്ത് ബോൾസ്. എലികൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ള  സ്ഥലങ്ങളിൽ  മോത്ത് ബോൾസ് വയ്ക്കുക. എന്നാൽ മനുഷ്യർക്ക് മോത്ത് ബോൾസിന്റെ മണം ദോഷകരമായതിനാൽ കിടപ്പുമുറികളിൽ വയ്ക്കുകയോ കൈകൾകൊണ്ട് നേരിട്ട് അവയിൽ തൊടുകയോ ചെയ്യരുത്. 

ബേക്കിങ് സോഡ

എലികളെ മാത്രമല്ല വീട്ടിൽ കയറിക്കൂടുന്ന മറ്റു കീടങ്ങളെയും തുരത്താനുള്ള കഴിവ് ബേക്കിങ് സോഡയ്ക്കുണ്ട്. സുരക്ഷിതമായി ഉപയോഗിക്കാം എന്നതാണ് മറ്റൊരു മേന്മ. എലികൾ സ്ഥിരമായി കണ്ടുവരുന്ന സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ ബേക്കിങ് സോഡ വിതറിയശേഷം രാവിലെതന്നെ അവ നീക്കംചെയ്യുക. കുറച്ചുദിവസം ഈ രീതി പിന്തുടരാവുന്നതാണ്. 

അമോണിയ 

ADVERTISEMENT

ഒരു പാത്രത്തിൽ കാൽ ഗ്ലാസ് വെള്ളമെടുത്ത് അതിൽ രണ്ട് സ്പൂൺ സോപ്പുപൊടി, രണ്ട് കപ്പ് അമോണിയ എന്നിവ നന്നായി യോജിപ്പിച്ച് എലിശല്യം രൂക്ഷമായ ഭാഗങ്ങളിൽ വയ്ക്കുക. അമോണിയയുടെ ഗന്ധം താങ്ങാനാവാതെ അവ പമ്പകടക്കും. 

മറ്റുചില ചെപ്പടിവിദ്യകളുമുണ്ട്. പക്ഷേ ഇവയ്ക്ക് ഫലപ്രാപ്തി കുറയാം.

കർപ്പൂരതുളസി തൈലം 

കർപ്പൂരതുളസിതൈലം പഞ്ഞിയിൽ മുക്കി എലികൾ കയറി വരാനിടയുള്ള വഴികളിൽ വയ്ക്കുക. ഇതിന്റെ ഗന്ധമേറ്റാൽ എലികൾ ആ വഴി വരില്ല. എലികളെ തുരത്തുന്നതിനൊപ്പം വീടുകൾ സുഗന്ധപൂരിതമാക്കി വയ്ക്കാൻ ഉപയോഗിക്കാവുന്ന ഒരു പൊടിക്കൈ കൂടിയാണിത്.  

ADVERTISEMENT

ഗ്രാമ്പു, കറുവയില, പുതിനയില 

ഗ്രാമ്പുവിന്റെ വാസനയും എലികൾക്ക് അത്ര പഥ്യമല്ല. ഗ്രാമ്പൂ തുണികൊണ്ട് പൊതിഞ്ഞ് എലികൾ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വച്ചാൽ അവയെ ഒഴിവാക്കാം. സമാനമായ രീതിയിൽ ഉണങ്ങിയ കറുവയില വിതറുന്നതും പുതിനയുടെ മണമുള്ള കിഴികൾ പലഭാഗത്തായി വയ്ക്കുന്നതും ഗുണം ചെയ്യും. 

സവാള 

എലികൾക്ക് പിടിക്കാത്ത മറ്റൊരു ഗന്ധം സവാളയുടേതാണ്. സവാള മുറിച്ച നിലയിൽ എലിശല്യം ഉള്ളിടത്ത് വയ്ക്കുന്നത് ഇവയെ അകറ്റും. 

English Summary- How to Prevent Rats at House during Rainy Season; Tips