വടക്കൻ പറവൂരിലെ റോഡരികിൽ ആക്രി സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനിടയിൽ കിടന്ന യന്ത്രം ശ്രദ്ധയിൽപെട്ട അധ്യാപകന് ഒരു സംശയം. നീലംപേരൂർ നടയിൽ വീട്ടിലേക്കു ഫോൺ വിളിയെത്തി. അധികം താമസിയാതെ വീട്ടുടമ സ്ഥലത്തെത്തി. ആ യന്ത്രം ടിപ്പറിൽ കയറ്റി നടയിൽ വീട്ടിലേക്കു കൊണ്ടുവന്നു. പരമ്പരാഗതമായി കയർ പിരിക്കുന്നതിന്

വടക്കൻ പറവൂരിലെ റോഡരികിൽ ആക്രി സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനിടയിൽ കിടന്ന യന്ത്രം ശ്രദ്ധയിൽപെട്ട അധ്യാപകന് ഒരു സംശയം. നീലംപേരൂർ നടയിൽ വീട്ടിലേക്കു ഫോൺ വിളിയെത്തി. അധികം താമസിയാതെ വീട്ടുടമ സ്ഥലത്തെത്തി. ആ യന്ത്രം ടിപ്പറിൽ കയറ്റി നടയിൽ വീട്ടിലേക്കു കൊണ്ടുവന്നു. പരമ്പരാഗതമായി കയർ പിരിക്കുന്നതിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കൻ പറവൂരിലെ റോഡരികിൽ ആക്രി സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനിടയിൽ കിടന്ന യന്ത്രം ശ്രദ്ധയിൽപെട്ട അധ്യാപകന് ഒരു സംശയം. നീലംപേരൂർ നടയിൽ വീട്ടിലേക്കു ഫോൺ വിളിയെത്തി. അധികം താമസിയാതെ വീട്ടുടമ സ്ഥലത്തെത്തി. ആ യന്ത്രം ടിപ്പറിൽ കയറ്റി നടയിൽ വീട്ടിലേക്കു കൊണ്ടുവന്നു. പരമ്പരാഗതമായി കയർ പിരിക്കുന്നതിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കൻ പറവൂരിലെ റോഡരികിൽ ആക്രി സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനിടയിൽ കിടന്ന യന്ത്രം ശ്രദ്ധയിൽപെട്ട അധ്യാപകന് ഒരു സംശയം. നീലംപേരൂർ നടയിൽ വീട്ടിലേക്കു ഫോൺ വിളിയെത്തി. അധികം താമസിയാതെ വീട്ടുടമ സ്ഥലത്തെത്തി. ആ യന്ത്രം ടിപ്പറിൽ കയറ്റി നടയിൽ വീട്ടിലേക്കു കൊണ്ടുവന്നു. പരമ്പരാഗതമായി കയർ പിരിക്കുന്നതിന് ഉപയോഗിച്ചിരുന്ന ‘റാട്ട്’ ആയിരുന്നു ആ യന്ത്രം.

പ്രാധാന്യം മനസ്സിലാക്കി അതു വീട്ടിലേക്കു കൊണ്ടുവന്നത് ഒരു വൈദികനാണ്; ഫാ. ജേക്കബ് ഫിലിപ് നടയിൽ. വരുംതലമുറകളെ പരിചയപ്പെടുത്തുന്നതിനായി, അറ്റകുറ്റപ്പണി ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന അവസ്ഥയിൽ ഈ റാട്ട് ഇപ്പോൾ നടയിൽ വീടിന്റെ മുറ്റത്തുണ്ട്. ഇത്തരത്തിലുള്ള വിസ്മയക്കാഴ്ചകളുടെ കൂടാരമാണ് 130 വർഷം പഴക്കമുള്ള ഈ വീട്.

ADVERTISEMENT

കാർഷിക പൈതൃകം

ഫാ.ജേക്കബ് ഫിലിപ്, നീലംപേരൂർ കരുനാട്ടുവാലയിലുള്ള നടയിൽ വീടിനു മുൻപിൽ.

കുറിച്ചി – കൈനടി റോ‍ഡരികിലെ ഈ വീടു നിറയെ പുരാവസ്തുക്കളുടെ ശേഖരമാണ്. വള്ളം, ചക്രം, കലപ്പ, നുകം, കാളവണ്ടി എന്നിങ്ങനെ വിസ്മയക്കാഴ്ചകൾ ഏറെ. നീലംപേരൂർ പ്രദേശത്തെ ഓടിട്ട ആദ്യത്തെ വീട്, വൈദ്യുതി കണക്ഷൻ ആദ്യം ലഭിച്ച വീട് ഇങ്ങനെ വിശേഷണങ്ങളും ഈ വീടിനു സ്വന്തം. കുട്ടനാട്ടിലാണെങ്കിലും 99ലെ വെള്ളപ്പൊക്കവും 2018ലെ പ്രളയവും നടയിൽ വീടിനെ ബാധിച്ചിട്ടില്ല. ആ രീതിയിലാണ് നിർമിതി. ഫാ. ജേക്കബിന്റെ പിതാവ് എൻ.പി.ഫിലിപ്പോസ് കോർ എപ്പിസ്കോപ്പാ പല നാടുകളിൽ നിന്നുള്ള കാർഷിക ഉപകരണങ്ങൾ വീട്ടിൽ സൂക്ഷിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഫാ. ജേക്കബും പഴമയുടെ സംരക്ഷകനായത്

വളവര മുതൽ വില്ലു വണ്ടി വരെ

വീടിനു മുൻപിൽ സൂക്ഷിച്ചിരിക്കുന്ന ‘വളവരയെ’ ഫാ. ജേക്കബ് വിശേഷിപ്പിക്കുന്നത് പഴയ ബെൻസ് എന്നാണ്. യാത്രക്കാർക്കു വെയിലും മഴയും ഏൽക്കാതെ വള്ളത്തിനു മുകളിൽ വച്ചിരുന്ന വളവര ഇന്ന് അപൂർവമാണ്. ഹൗസ് ബോട്ടുകളുടെ ആദ്യ രൂപമെന്നു പറയാവുന്നതാണ് ഈ നിർമിതി. വില്ലുവണ്ടി, കാളവണ്ടി, മുച്ചക്ര സൈക്കിൾ, കലപ്പ, പൊടിപ്പലക, കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന യഥാർഥ മാടം, കയർ പിരിക്കുന്ന യന്ത്രം, ചെങ്കല്ല് പാത്രങ്ങൾ ഇങ്ങനെ നീളുന്നു വീട്ടുമുറ്റത്തെ കാഴ്ചകൾ.

ADVERTISEMENT

ശിലകൾ, താളിയോലകൾ

കാവേരി നദീ മാഹാത്മ്യം രേഖപ്പെടുത്തിയിരിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലകൾ, മണ്ണിനടിയിൽ കിടന്ന് ശിലയായി മാറിയ തടിക്കഷണം, ഒറ്റക്കല്ലിൽ തീർത്ത ക്ലോസറ്റ്, തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്തോളം പഴക്കമുള്ള നാണയങ്ങൾ, പഴയകാല മുദ്രപ്പത്രങ്ങൾ, അച്ചുകട്ടകൾ, സ്റ്റാംപുകൾ, ഓട്ടുപാത്രങ്ങൾ, നാരായം, എഴുത്താണി, മഷിയിൽ മുക്കി എഴുതിയിരുന്ന പേനകൾ, നാട്ടുരാജാക്കന്മാരുടെ അധികാര വടി, പച്ചമരുന്ന് തൂക്കുന്ന കഴഞ്ചുവടി, വെള്ളിക്കോൽ എന്നിവയെല്ലാം കാണാൻ വേറെയെവിടെയും പോകണ്ട.

ലിമിറ്റഡ് എഡിഷൻ

പഴയകാലത്ത് ഉപയോഗിച്ച ട്രിമ്മർ (ഓടിൽ തീർത്തത്), ഫോട്ടോസ്റ്റാറ്റ് പ്രചാരത്തിൽ വരുന്നതിനു മുൻപ് സൈക്ലോസ്റ്റൈൽ ചെയ്തിരുന്ന മെഷീൻ, തടിയിൽ തീർത്ത, ഒടിച്ചു മടക്കാൻ കഴിയുന്ന ടേപ്പ്, കനലിനു മുകളിൽ പിടിച്ചു ചൂടാക്കിയ ശേഷം ഉപയോഗിക്കുന്ന ഇസ്തിരിപ്പെട്ടി, ചെമ്പ് കൊണ്ടുള്ള സോപ്പ്പെട്ടി, കേക്ക് ഉണ്ടാക്കാൻ പണ്ട് ഉപയോഗിച്ചിരുന്ന അവ്ൻ (ഓ‍ടിൽ തീർത്തത്), വാൽവ് റേഡിയോ പ്രവർത്തിപ്പിക്കുന്നതിനായി ചെമ്പ് കമ്പി ഉപയോഗിച്ചു നിർമിച്ച ആന്റിന, ലണ്ടനിൽ നിന്നു കൊണ്ടുവന്ന എഫ്എം ആന്റിന തുടങ്ങിയവ ഏറെ അധ്വാനത്തിനൊടുവിലാണ് നടയിൽ വീട്ടിലെ ശേഖരത്തിലേക്ക് കൊണ്ടുവന്നത്.

ADVERTISEMENT

കാഴ്ചകൾ അവസാനിക്കുന്നില്ല

‘ദാവീദിന്റെ കാഹളം’ എന്ന് അറിയപ്പെടുന്ന ജറുസലേമിലുള്ള മൃഗത്തിന്റെ കൊമ്പ്, റേഡിയോ ഉപയോഗിക്കുന്നതിനുള്ള ലൈസൻസ്, പാതാളക്കരണ്ടി, പന ഓല വെട്ടാനും ഈർക്കിൽ ചീകി എടുക്കാനും പനയോലയിൽ എഴുതാനും സാധിക്കുന്ന വിധത്തിലുള്ള കത്തി, നയമ്പ്, മരുന്നു കല്ല്, തിരികല്ല്, മര ഉരൽ, പങ്കായം, കൽഭരണി, മൈക്രോഫോൺ, പല ഭാഷകളിൽ ഉള്ള ടൈപ്പ് റൈറ്റർ, ടെലിഗ്രാം, പേജർ, ടോർച്ചുകൾ, പറകൾ, കോൽവിളക്ക്, ക്യാമറകൾ, പെരുമ്പാമ്പിന്റെ നെയ് തൂക്കിയിടുന്ന പാത്രം, മെതിയടി, നിലംതല്ലി, ചർക്ക, കോൽവിളക്ക്, മരത്തവികൾ ഇങ്ങനെ നീളുന്നു വീട്ടിലെ ശേഖരം.

റേഡിയോ ലോകം

വിവിധ രാജ്യങ്ങളിൽ നിന്നുള്ള റേഡിയോകളുടെയും ക്ലോക്കുകളുടെയും വലിയ ശേഖരം ഫാ. ജേക്കബിനു സ്വന്തമാണ്. മീഡിയം വേവ്, എഫ്എം, റെക്കോഡ് പ്ലെയർ എന്നീ സൗകര്യങ്ങളോടു കൂടിയ റേഡിയോകളും ഇതിൽ ഉൾപ്പെടും. വീടിന്റെ പുറത്ത് സ്ഥാപിച്ചിട്ടുള്ള 3 കോളാമ്പികളിലൂടെ ദിവസവും സന്ധ്യയ്ക്ക് ആറിന് ക്രിസ്തീയ ഗീതം, ബൈബിൾ വാക്യം, സമയം എന്നിവ മുഴങ്ങുന്നുന്നതിനുള്ള ക്രമീകരണവും ചെയ്തിട്ടുണ്ട്.

ചിങ്ങവനം ശാലേം പള്ളിയിലെ വികാരിയായ ഫാ.ജേക്കബ് ഫിലിപ്പിനു പിന്തുണയുമായി ഭാര്യ സിനി ജേക്കബും (അധ്യാപിക, ളായിക്കാട് മേരി റാണി സ്കൂൾ) മക്കളായ എൽദോസും ഏലിയാസും ഒപ്പമുണ്ട്.

"സുവിശേഷ പ്രസംഗത്തിനും മറ്റുമായി വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ അവിടെ നിന്ന് പഴയകാല വസ്തുക്കൾ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. പരിചയത്തിലുള്ള ആളുകളും അപൂർവ വസ്തുക്കൾ കിട്ടിയാൽ അറിയിക്കും. ഇവയുടെ പരിപാലനമാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ശേഖരം വലുതാക്കാനുള്ള ശ്രമം തുടരും".

- ഫാ.ജേക്കബ് ഫിലിപ് നടയിൽ

English Summary- Ancient Traditional House full of Antiques