വോൾവറീൻ എന്ന സൂപ്പർഹീറോ കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരനാക്കിയ നടനാണ് ഹ്യുഗ് ജാക്ക്മാൻ. ഇപ്പോൾ താരം വീണ്ടും വാർത്തകളിൽ നിറയുന്നത് തന്റെ വീടിന്റെ പേരിലാണ്. പലരും മാസങ്ങൾക്കുള്ളിൽ വീട് പൂർത്തിയാക്കുമ്പോൾ ഹ്യുഗ്ഗും ഭാര്യ ദെബോരയും വീട് പൂർത്തിയാക്കിയത് 6 വർഷം കൊണ്ടാണ്. ന്യൂയോർക്കിലെ ഈസ്റ്റ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വോൾവറീൻ എന്ന സൂപ്പർഹീറോ കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരനാക്കിയ നടനാണ് ഹ്യു ജാക്ക്മാൻ.  ഇപ്പോൾ താരം വീണ്ടും വാർത്തകളിൽ നിറയുന്നത് തന്റെ വീടിന്റെ പേരിലാണ്. പലരും മാസങ്ങൾക്കുള്ളിൽ വീട് പൂർത്തിയാക്കുമ്പോൾ ഇദ്ദേഹവും ഭാര്യ ദെബോരയും വീട് പൂർത്തിയാക്കിയത് 6 വർഷം കൊണ്ടാണ്. ന്യൂയോർക്കിലെ ഈസ്റ്റ്‌ ഹാംപ്ടനിൽ അത്രയേറെ ഇഷ്ടത്തോടെ നെയ്തെടുത്ത ഈ വീട്‌ കാതുകങ്ങളുടെ കലവറ കൂടിയാണ്‌.

പുതുആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ വീടൊരുക്കണം എന്നത്‌ ദെബോരയുടെ വാശിയായിരുന്നു. പെർഫെക്‌ഷനായി പലതവണ പ്ലാനും ഡിസൈനും മാറ്റിവരയ്ക്കുകയും നിർമാണത്തിനിടയിൽ ഭേദഗതികൾ വരുത്തുകയും ചെയ്തു എന്ന് ഇരുവരും പറയുന്നു. ഇതിനിടയ്ക്ക് ഹ്യു പുതിയ സിനിമകളുടെ തിരക്കിലുമായി. ഇതാണ് വീടുപണി പൂർത്തിയാകാൻ ആറു വർഷമെടുക്കാൻ കാരണം.

ADVERTISEMENT

വാട്ടര്‍ ഫ്രണ്ടായ ഈ പ്ലോട്ട്‌, വീടു നിര്‍മാണത്തിന്‌ ഉപയോഗിക്കുംമുന്നെ, ഇവിടെ വാടകയ്ക്ക്‌ താമസിച്ച്‌ കൃത്യമായി കാര്യങ്ങള്‍ മനസിലാക്കിയ ശേഷമാണ് പ്ലോട്ട്‌ വാങ്ങി ഗൃഹനിര്‍മാണം നടത്തിയിരിക്കുന്നത്‌. എഴുപതുകളിലെ സ്റ്റോണ്‍ ടൈല്‍ പാകിയ ഒരുകെട്ടിടം പ്ലോട്ടിലുണ്ടായിരുന്നു അതായിരുന്നു ആദ്യ വെല്ലുവിളി. നിലവിലുള്ള കെട്ടിടത്തിന്റെ മുഖം മിനുക്കി സമകാലികശൈലിയിലാക്കി. ചുറ്റുമുള്ള ഹരിതാഭയും കാഴ്ചകളും ഉള്ളിലിരുന്ന് ആസ്വദിക്കാൻ പാകത്തിൽ നിറയെ ഗ്ലാസ് ഭിത്തികളുണ്ട് വീട്ടിൽ.

ലാൻഡ്സ്കേപ്പിന്റെ പിന്തുടര്‍ച്ച പോലാണ്‌ എലിവേഷന്‍. മേപ്പിള്‍ മരമുള്ള ജാപ്പനീസ്‌ ഗാര്‍ഡനാണ്‌ മുറ്റം മികവുറ്റതാക്കുന്നത്‌. ആധുനികശില്പഭംഗി നിറയുന്നതാണ്‌ എൻട്രി കോര്‍ട്ട്യാര്‍ഡ്‌. നൂതനാശയം കടം കൊണ്ടപ്പോള്‍ ലിവിങിന്റെ ഭാഗമായി മാറി അടുക്കള. കസ്റ്റമൈസ്‌ ചെയ്ത  ഡൈനിങ്‌ ടേബിളാണ്‌ ഊണിടത്തിന്റെ ഹൈലൈറ്റ്. ജിം, ആർട്ട് സ്റ്റുഡിയോ, സ്ക്രീനിങ്‌ റും, ടെറസ്സ്‌ എന്നിവയും വീടിന്റെ ഭാഗമാണ്‌.

ADVERTISEMENT

ഇന്റിരിയറിലേക്ക്‌ പരമാവധി ബീച്ച്‌ വ്യൂ എത്തിക്കുമ്പോഴും ബീച്ച്‌ ഹോമിന്റെ പതിവ്‌ മാതൃകയില്‍ അല്ല ഈ വീട്‌. ഇരുവർക്കും അമേരിക്കയിലും ഓസ്‌ട്രേലിയയിലും വേറെ വീടുകൾ ഉണ്ടെങ്കിലും ഇപ്പോൾ മനസ്സിനോട് ഏറ്റവും ചേർന്നുനിൽക്കുന്നത് ഈ ഭവനമാണ്.

50 വയസ്സുകാരനായ ഹ്യുവിനേക്കാൾ 13 വയസ്സ് മൂത്തതാണ് ഭാര്യ ദെബോര. ഒരു ഓസ്‌ട്രേലിയൻ ടിവി ഷോയിൽ വച്ചുള്ള പരിചയമാണ് പിന്നെ പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തിയത്. ഇരുവർക്കും രണ്ടു മക്കളുമുണ്ട്.

ADVERTISEMENT

English Summary- Hugh Jackman new House after 6 Years Construction