2010 മുതൽ കുഞ്ചാക്കോ ബോബന്റെ വീട്ടിൽ ഒരു ഗ്രാമം വിരുന്നെത്താറുണ്ട്. ‍കൊച്ചി കടവന്ത്രയി‌ലെ ചാക്കോച്ചന്റെ ഫ്ലാറ്റിൽ ഡിസംബറിലെ പ്രധാന ആകർഷണമാണ് ദുബായിൽ നിന്നു കൊണ്ടുവന്ന ആ ക്രിസ്‌മസ് ഗ്രാമം. സെറ്റ് ചെയ്യുന്നതോടെ മുറിയിൽ പുനർജനിക്കുന്നതു മഞ്ഞു പുതച്ച ഒരു യൂറോപ്യൻ ഗ്രാമമായിരിക്കും. റെയിൻഡീയറുകളെ പൂട്ടിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2010 മുതൽ കുഞ്ചാക്കോ ബോബന്റെ വീട്ടിൽ ഒരു ഗ്രാമം വിരുന്നെത്താറുണ്ട്. ‍കൊച്ചി കടവന്ത്രയി‌ലെ ചാക്കോച്ചന്റെ ഫ്ലാറ്റിൽ ഡിസംബറിലെ പ്രധാന ആകർഷണമാണ് ദുബായിൽ നിന്നു കൊണ്ടുവന്ന ആ ക്രിസ്‌മസ് ഗ്രാമം. സെറ്റ് ചെയ്യുന്നതോടെ മുറിയിൽ പുനർജനിക്കുന്നതു മഞ്ഞു പുതച്ച ഒരു യൂറോപ്യൻ ഗ്രാമമായിരിക്കും. റെയിൻഡീയറുകളെ പൂട്ടിയ വണ്ടിയിൽ യാത്ര ചെയ്യുന്ന സാന്താക്ലോസ്, വലിയ മണികളുള്ള പള്ളി, വിവാഹപ്പാർട്ടിയിൽ നൃത്തം ചെയ്യുന്ന ദമ്പതിമാർ തുടങ്ങി വിദൂരമായ ഒരു യൂറോപ്യൻ ഗ്രാമത്തിലെ ജീവിതത്തിന്റെ ഒരു കൊച്ചു പതിപ്പാണിത്. ചാക്കോച്ചൻ സിനിമകളെപ്പോലെ ഇത്തവണ ആ ഗ്രാമത്തിനുമുണ്ട് ഒരു രൂപമാറ്റം.

മലയാളത്തിന്റെ പ്രിയനായകൻ കുഞ്ചാക്കോ ബോബൻ തന്റെയും കുടുംബത്തിന്റെയും ക്രിസ്മസ് വിശേഷങ്ങളെക്കുറിച്ചു പറയുന്നു.

ADVERTISEMENT

ഇസഹാക്കിന്റെ ക്രിസ്മസ്

മകൻ ഇസഹാക് വന്നതിനുശേഷം വലിയ ക്രിസ്മസ് ഒരുക്കങ്ങൾ നടത്താൻ എന്റെ ഭാര്യ പ്രിയയ്ക്കു കഴിഞ്ഞിട്ടില്ല. കുഞ്ഞ് ഇസഹാക് ഓടിക്കളിച്ച് എല്ലാം തട്ടിക്കളയുമോ എന്നായിരുന്നു പേടി. എന്നാൽ ഇത്തവണത്തെ ക്രിസ്മസ് വില്ലേജ് ധാരാളം സമയമെടുത്താണു ചെയ്തത്. അവൻ അതിനു ചുറ്റും കൗതുകത്തോടെ നടക്കും. അതിലെ ലൈറ്റുകളും അലങ്കാരങ്ങളുമെല്ലാം കണ്ട് ഇതെന്താ അതെന്താ എന്നൊക്കെ ചോദിക്കും. അതു പൂച്ചയാണ്, സ്നോമാൻ ആണ്, ക്രിസ്മസ് ട്രീയാണ്, ക്രിസ്മസ് പാപ്പയാണ് എന്ന് ഓരോ തവണയും പറഞ്ഞുകൊടുക്കും. പക്ഷേ, അടുത്തദിവസം വീണ്ടും അതുതന്നെ ചോദിക്കും. നമ്മൾ പറഞ്ഞു കൊണ്ടേയിരിക്കും. ഇതങ്ങനെ ലൂപ് പോലെ തുടർന്നുകൊണ്ടിരിക്കും. (ചാക്കോച്ചൻ ചിരിച്ചു). പുള്ളിക്കാരനു സംശയങ്ങൾ മാത്രമേയുള്ളൂ. ഇതുവരെ ഒന്നും താറുമാറാക്കിയിട്ടില്ല.

ADVERTISEMENT

എല്ലാം പ്രിയയുടെ വക

പുൽക്കൂട്, കേക്ക്, തീം വസ്ത്രങ്ങൾ തുടങ്ങി പ്രിയയുടെ കരവിരുതിൽ ഓരോ തവണയും ആഘോഷങ്ങൾ വ്യത്യസ്തമാകും. വീടിനു തന്നെ ക്രിസ്‌മസ് തീം നൽകും. ജനലിന്റെ കർട്ടൻ മുതൽ ഊണുമേശയിലെ സ്‌പ്രെഡുകൾ വരെ ക്രിസ്‌മസ് മയം. ക്രിസ്മസ് ഗ്രാമമൊരുക്കൽ നല്ല പണിയുള്ള കാര്യമാണ്. സാധാരണ നിലയിൽ പരന്ന പ്രതലത്തിലാണ് നിർമിക്കുക. ഇത്തവണ ഒരു ട്രീയുടെ രൂപത്തിൽ തട്ടു തട്ടുകളായാണു ഞങ്ങളുടെ ക്രിസ്മസ് വില്ലേജ്. ഇതിന് എട്ടടിയിലേറെ ഉയരമുണ്ട്. ചുവപ്പും പച്ചയും വെള്ളയും നിറങ്ങളിൽ ഓരോ തട്ടിലും ഓരോ കൗതുകങ്ങളാണ് പ്രിയ നിറച്ചിരിക്കുന്നത്. ഒരുപാടു യാത്ര ചെയ്യുന്നവരാണ് ഞങ്ങൾ. ഓരോ സ്ഥലത്തു ചെല്ലുമ്പോഴും വ്യത്യസ്തമായി കാണുന്നതൊക്കെ വാങ്ങും. അങ്ങനെ വാങ്ങിയവയും ഞങ്ങളുടെ കൊച്ചു ‘യൂറോപ്യൻ ഗ്രാമത്തിൽ’ ഉണ്ട്. ലൈറ്റിങ് സാമഗ്രികൾ എല്ലാം ചേർന്ന് ഒരു സബ്‌സ്റ്റേഷൻ പോലുണ്ട്. ഫ്ലാറ്റിലെ ക്രിസ്‌മസ് ആഘോഷങ്ങളിലും മുന്നിലുണ്ട് പ്രിയ. ക്രിസ്‌മസ് കേക്ക് കുക്കിങ് ക്ലാസിനും നേതൃത്വം നൽകുന്നു.

ADVERTISEMENT

ആലപ്പുഴയിലെ ക്രിസ്മസ്

വീടിനടുത്തെ ലത്തീൻ പള്ളിയിൽ പാതിരാ കുർബാനയ്ക്കു പോകും. രാത്രി പള്ളിയിൽ നിന്നു മടങ്ങിയെത്തിയ ഉടനെ നോൺവെജ് കഴിച്ചുകൊണ്ട് നോമ്പ് അവസാനിപ്പിക്കും. പിന്നെ സഹോദരിമാരും അവരുടെ കുടുംബങ്ങളുമായി തമാശകളും കളിചിരിയുമായി ആലപ്പുഴയിലെ ക്രിസ്മസ് വൻ ആഘോഷമാണ്. പ്രധാനമായും ഫുഡ് ഫെസ്റ്റ് ആണ് ക്രിസ്മസ്. അതോടൊപ്പം ഒത്തുചേരലിന്റെ മനോഹാരിതയും. 

English Summary- Kunchacko Boban Xmas Home