ജീവിതം മനുഷ്യർക്ക് സമ്മാനിക്കുന്നത് വ്യത്യസ്തതരം അനുഭവങ്ങളാണ്. ചില സ്ഥലങ്ങൾ, ജീവിതത്തിലെ ചില മുഹൂർത്തങ്ങൾ നമ്മൾ എത്ര ശ്രമിച്ചാലും മറക്കാനാകില്ല. അവ പിന്നീട് നമ്മുടെ ജിവിതത്തിലേക്ക് ചിലപ്പോഴൊക്കെ എത്തിനോക്കാറുണ്ടാവും. അത്തരം എത്തിനോക്കലുകൾ മനുഷ്യർക്ക് നൽകുന്നത് പറഞ്ഞറിയിക്കാനാകാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതം മനുഷ്യർക്ക് സമ്മാനിക്കുന്നത് വ്യത്യസ്തതരം അനുഭവങ്ങളാണ്. ചില സ്ഥലങ്ങൾ, ജീവിതത്തിലെ ചില മുഹൂർത്തങ്ങൾ നമ്മൾ എത്ര ശ്രമിച്ചാലും മറക്കാനാകില്ല. അവ പിന്നീട് നമ്മുടെ ജിവിതത്തിലേക്ക് ചിലപ്പോഴൊക്കെ എത്തിനോക്കാറുണ്ടാവും. അത്തരം എത്തിനോക്കലുകൾ മനുഷ്യർക്ക് നൽകുന്നത് പറഞ്ഞറിയിക്കാനാകാത്ത വികാരങ്ങളാണ്. 

നടി സോഹ അലിഖാൻ പങ്കിട്ടിരിക്കുന്ന ചില ജീവിതാനുഭവങ്ങൾ ആരാധകർ ഹൃദ്യമായാണ് ഏറ്റെടുത്തിരിക്കുന്നത്. ക്രിക്കറ്റർ മൺസൂർ അലിഖാൻ പട്ടൗഡിയുടെ മകളാണ് നടി സോഹ. നടൻ സെയ്ഫ് അലി ഖാന്റെ സഹോദരി. കുട്ടിക്കാലം ചെലവിട്ട പട്ടൗഡി പാലസിലെ നാളുകളും മകൾ ഇനായ, പട്ടൗഡി പാലസിൽ ചെയ്യുന്ന കുസൃതിയുമൊക്കയാണ് സോഹ പങ്കിട്ടിരിക്കുന്നത്. 

ADVERTISEMENT

'പട്ടൗഡി പാലസിലെ തുറസ്സായ ഇടങ്ങൾ, ഗ്രീനറി ഒക്കെ ആർക്കാണ് ഇഷ്ടമല്ലാത്തത്. ഇപ്പോഴും അവിടെ പോകുമ്പോൾ അതൊക്കെ ആസ്വദിക്കാറുണ്ട്. പിതാവിന്റെ സാമീപ്യം അനുഭവിക്കാനാകും അവിടെ. കല്ലറയിൽ പോയി ഇരിക്കാറും സംസാരിക്കാറുമുണ്ട്. ഈ കൊട്ടാരത്തിലെ ഓരോ കോണിലും ഇടനാഴികളിലും അദ്ദേഹം സ്നേഹവാത്സല്യങ്ങളോടെ ഞങ്ങളെ നോക്കി നിൽക്കുന്നതായി അനുഭവപ്പെടാറുണ്ട്.

കുട്ടിക്കാലത്ത് പാലസിൽ പോകുമ്പോൾ വൈദ്യുതി ഇല്ലാതിരുന്ന സമയത്ത് പാലസിന് പുറത്തായിരുന്നു ഉറക്കം. കൊതുക് വലയൊക്കെ ഇട്ടായിരുന്നു കിടന്നത്. ഇന്ന് എസിയും മൊബൈലുമൊക്കയായി  അന്നത്തെ കാലത്ത് നിന്ന് എല്ലാം മാറിപ്പോയി. ക്രിക്കറ്റ് കളിക്കുക, കൃഷിചെയ്യുക എന്നിവയൊക്കെയായിരുന്നു അന്ന് വിനോദം. ഇപ്പോൾ മകൾ ഇനായ ചില ചെടികളൊക്കെ നടാറുണ്ട്. ചിലപ്പോൾ അവൾ തന്നെ നട്ടുപിടിപ്പിച്ച പച്ചക്കറികൾ പറിച്ച് സലാഡ് ഉണ്ടാക്കാറുണ്ട്. മയിലും പാമ്പും നായകളുമൊക്കെ ഇവിടെ ഉണ്ടാകാറുണ്ട്. അവയും ഇവിടുത്തെ നേരംപോക്കുകളാണ്'. സോഹ പറഞ്ഞുനിർത്തുന്നു. സോഹ കുടുംബസമേതം ക്രിസ്മസ്സ് ആഘോഷിച്ചത് ഇവിടായിരുന്നു.. 

ADVERTISEMENT

10 ഏക്കറിലാണ് പ്രൗഢമായ പട്ടൗഡി പാലസ്. കൊളോണിയൽ വാസ്തുശില്പനൈപുണ്യത്തിന്റെ സ്മാരകമായി ഇപ്പോഴും കൊട്ടാരം തലയുയർത്തി നിൽക്കുന്നു. മൊത്തം 150 മുറികളുണ്ട്. 7 കിടപ്പുമുറികൾ, 7 വിനോദമുറികൾ, അതിവിശാലമായ ഹാൾ, ഊണുമുറി, മറ്റ് വിവിധോദ്ദേശ്യമുറികൾ അങ്ങനെ തീരാത്ത ആഡംബരക്കാഴ്ചകൾ...800 കോടിക്ക് മുകളിലാണ് ഇപ്പോഴുള്ള വിപണിമൂല്യം. 

English Summary- Soha Ali Khan about Pattaudi Palace Memories

ADVERTISEMENT