ലിയോനാർഡോ ഡി കാപ്രിയോ ലോകമെങ്ങും ആരാധകരുള്ള അഭിനയ പ്രതിഭ. അഭിനയത്തിൽ മാത്രമല്ല റിയൽ എസ്റ്റേറ്റ് രംഗത്തും മികച്ച നിക്ഷേപകനാണ് ഡി കാപ്രിയോ. മാലിബ്, കാലിഫോർണിയ, ലോസ് ഫെലിസ്, ന്യുയോർക്ക് , ബെലിസ് എന്നിങ്ങനെ വിവിധയിടങ്ങളിൽ ആഢംബരവസതിയും വിശാലമായ പ്രോപ്പർട്ടിയുമുള്ള സിനിമ താരമാണ് ഡി കാപ്രിയോ. റിയൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലിയോനാർഡോ ഡി കാപ്രിയോ ലോകമെങ്ങും ആരാധകരുള്ള അഭിനയപ്രതിഭ. അഭിനയത്തിൽ മാത്രമല്ല  റിയൽഎസ്റ്റേറ്റ് രംഗത്തും മികച്ച നിക്ഷേപകനാണ് താരം. റിയൽ എസ്റ്റേറ്റ് രംഗത്ത് ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്ന നടനാരെന്ന ചോദ്യത്തിനുള്ള ഉത്തരം ലിയോനാർഡോ ഡി കാപ്രിയോ എന്നതായിരിക്കും.

ADVERTISEMENT

മാലിബു , കലിഫോർണിയ, ലോസ് ഫെലിസ്, ന്യുയോർക്ക്, ബെലിസ് എന്നിങ്ങനെ  വിവിധയിടങ്ങളിൽ ആഢംബരവസതിയും വിശാലമായ പ്രോപ്പർട്ടിയുമുള്ള സിനിമാതാരമാണ് ഡി കാപ്രിയോ. അഭിനേതാക്കൾക്കിടയിലെ കച്ചവടക്കാരൻ കൂടിയാണ്  ഇദ്ദേഹം. വെള്ളിത്തിരയിലും പുറത്തും എന്നും ലൈംലൈറ്റിൽ നിൽക്കുന്ന  ഡി കാപ്രിയോ പണസമ്പാദനത്തിലും അത്  ലാഭകരമായി വിനിയോഗിക്കുന്നതിനും വിദഗ്ധനാണ്.

ADVERTISEMENT

ബെവർലി ഹിൽസിലെ പുതിയ മാൻഷൻ കൂടി ഡി കാപ്രിയോയുടെ റിയൽഎസ്റ്റേറ്റ് ലിസ്റ്റിൽ ഇടം നേടി കഴിഞ്ഞിരിക്കുന്നു.  
ബെവർലി ഹിൽസിലെ പുതിയ മാൻഷൻ  ഡി കാപ്രിയോ സ്വന്തമാക്കിയിരിക്കുന്നത്  9.9 മില്യൺ ഡോളർ (73 കോടി രൂപ) നൽകിയാണ്. മാലിബിലുള്ള ഒരു മാൻഷൻ ഇതേ സമയത്ത് വിൽക്കുകയും ചെയ്തിരുന്നു. 1998 ൽ 1.6 മില്യൺ ഡോളറിന് വാങ്ങിയ കൊട്ടാരമാണ് ഇപ്പോൾ 10.3 മില്യൺ ഡോളറിന് വിൽപന നടത്തിയിരിക്കുന്നത്.

ബെവർലി ഹിൽസിലെ പുതിയ മാൻഷൻ ഏകദേശം 5000 ചതുരശ്രയടി  വിസ്തീർണത്തിൽ ഉള്ളതാണ്. ആധുനിക സൗകര്യങ്ങൾ എല്ലാ ഉള്ളതാണ് പുതിയ മാൻഷൻ. കൂറ്റൻ മതിൽകെട്ടിനുളളിൽ സുരക്ഷിതമാക്കിയ രീതിയിലാണ് ഈ മാൻഷൻ. താമസത്തിന് തയ്യാറായിട്ടുള്ളതാണ്  വീടെങ്കിലും  ലിയോ ഇവിടെ താമസിക്കാൻ വഴിയില്ലെന്നാണ് ഇദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. കച്ചവടതാൽപര്യത്തോടെ ഒരു നിക്ഷേപം  എന്ന രീതിയിൽ  വാങ്ങിയതാണ് ഈ വീട്.  

ADVERTISEMENT

ഓപ്പൺ കോൺസെപ്റ്റിൽ തീർത്തിരിക്കുന്ന വീട്ടകം. കിച്ചൻ, ഡൈനിങ്, ലിവിങ് എന്നിവ ചേർന്ന് കിടക്കുന്ന രീതിയിലാണ്. തുറന്ന ആശയത്തിൽ ഡിസൈൻ ചെയ്തിരിക്കുന്നതിനാൽ ഇൻ്റീരിയറിൽ  വെളിച്ചത്തിന് ഒരു കുറവുമില്ല. ആവശ്യത്തിന് സിറ്റിങ് സൗകര്യവും നൽകിയിട്ടുണ്ട് സർവ്വ കോണിലും.  വീടിന് പുറത്തായി അതിവിശാലമായ പൂളും ഒരുക്കിയിട്ടുണ്ട്. വിശാലമാണ് ലാൻ്റ്സ്കേപ്. ഔട്ടഡോർ ആക്ടിവിറ്റിസിനുള്ള സൗകര്യങ്ങളെല്ലാം തുറന്നിട്ടിട്ടുണ്ട്.  മികച്ച പ്രോപ്പർട്ടികൾ കണ്ടെത്താനും അവ സ്വന്തമാക്കാനുമുള്ള  ലിയോനാർഡോ ഡി കാപ്രിയോ യുടെ വൈഭവമാണ് അഭിനേതാക്കൾക്കിടയിലെ കച്ചവടക്കാരനായി ഇദ്ദേഹത്തെ മാറ്റുന്നത്.

English Summary- Loenardo Dicaprio Real Estate Asstes, New House