കോഴാ കൃഷിത്തോട്ടത്തിന് വേണം ഇവയെല്ലാം

കുറവിലങ്ങാട്∙ കോഴായിലെ ജില്ലാ കൃഷിത്തോട്ടം ദശാബ്ദങ്ങൾക്കിപ്പുറം അതിജീവനത്തിന്റെ പാതയിൽ. തൊഴിലാളികളുടെ കുറവടക്കം ഒട്ടേറെ പ്രശ്നങ്ങൾ അലട്ടുന്നുണ്ട് കൃഷിത്തോട്ടത്തെ. പ്രധാന ആവശ്യങ്ങൾ ഇവയാണ്. തൊഴിലാളി ക്ഷാമം രൂക്ഷം വനിതകളും പുരുഷൻമാരും ഉൾപ്പെടെ 87 തൊഴിലാളികളാണ് കൃഷിത്തോട്ടത്തിൽ ആവശ്യമുള്ളത്. തൊഴിലാളി ക്ഷാമത്തിനു പരിഹാരം കണ്ടെത്താൻ ഒഴിവുള്ള തസ്തികകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഉടൻ നിയമനം നടത്തും. സംരക്ഷണ 

ഭിത്തി വേണം

കൃഷിത്തോട്ടത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ സംരക്ഷണം ഇപ്പോഴും നാമമാത്രം. വിവിധ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന ഭൂമിക്കു സംരക്ഷണ ഭിത്തിയില്ല. ദേശീയ ഹോർട്ടിക്കൾച്ചർ ഫണ്ട് ഉപയോഗിച്ച് വർഷങ്ങൾക്ക് മുൻപു നിർമിച്ച വിത്ത് സംസ്കരണ കേന്ദ്രം ഇപ്പോഴും അനാഥം. അഞ്ചുവർഷം മുൻപു നിർമിച്ച കേന്ദ്രം ആർക്കും പ്രയോജനപ്പെടാത്ത അവസ്ഥയാണിപ്പോൾ. 1.25 കോടി രൂപ വിനിയോഗിച്ചു നിർമിച്ച കെട്ടിടമുണ്ട്. യന്ത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലും 2 ടൺ വിത്ത് സംസ്കരിച്ചെടുക്കാവുന്ന യൂണിറ്റിൽനിന്ന് ഇതുവരെ ഒരു വിത്തുപോലും പുറത്തേക്കു വന്നിട്ടില്ല.