പാലിന്‌റെയും പാല്‍ ഉല്‍പന്നങ്ങളുടെയും വില്‍പന കുറഞ്ഞ സാഹചര്യത്തില്‍ മില്‍മ സര്‍ക്കാരിന്‌റെ സഹായം തേടി. ക്ഷീരസംഘങ്ങള്‍ വഴിയുള്ള പാല്‍ സംഭരണം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. വില്‍പന ഇടിയുകയും ചെയ്തു. മേഖലാ യൂണിയനുകളില്‍ ബാക്കി വരുന്ന പാല്‍ ഇതര സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി പാല്‍പ്പൊടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലിന്‌റെയും പാല്‍ ഉല്‍പന്നങ്ങളുടെയും വില്‍പന കുറഞ്ഞ സാഹചര്യത്തില്‍ മില്‍മ സര്‍ക്കാരിന്‌റെ സഹായം തേടി. ക്ഷീരസംഘങ്ങള്‍ വഴിയുള്ള പാല്‍ സംഭരണം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. വില്‍പന ഇടിയുകയും ചെയ്തു.

മേഖലാ യൂണിയനുകളില്‍ ബാക്കി വരുന്ന പാല്‍ ഇതര സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി പാല്‍പ്പൊടി നിര്‍മിക്കുകയാണ് ചെയ്തിരുന്നത്. കോവിഡിന്‌റെ സാഹചര്യത്തില്‍ ഇതിനു ഭാരിച്ച ചെലവു വരുമെന്ന് ചെയര്‍മാന്‍ പി.എ. ബാലന്‍ പറഞ്ഞു. അതിര്‍ത്തികളിലെ നിയന്ത്രണങ്ങള്‍ മൂലം പാല്‍ മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകുന്നതിനും ബുദ്ധിമുട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും സമാന സ്ഥിതി ആയതിനാല്‍ പാല്‍പ്പൊടി ഫാക്ടറികളിലെ സൗകര്യങ്ങളും പരിമിതമാണ്. 3500 സംഘങ്ങള്‍ വഴി ലക്ഷക്കണക്കിനു ക്ഷീരകര്‍ഷകരില്‍നിന്നു പ്രതിദിനം 13 ലക്ഷത്തോളം ലീറ്റര്‍ പാലാണ് മില്‍മ സംഭരിച്ചു വിതരണം ചെയ്യുന്നത്. 

ADVERTISEMENT

ഇതേസമയം, കോവിഡിന്‌റെ പശ്ചാത്തലത്തില്‍ ക്ഷീരസംഘങ്ങളില്‍ പ്രത്യേകം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പാല്‍ സംഭരണത്തിന്‌റെയും വിതരണത്തിന്‌റെയും സമയപരിധി കുറയ്ക്കും. പാല്‍ സംഭരിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനും പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ച് തിരക്ക് നിയന്ത്രിക്കും. പാല്‍ സംഭരണ-വിതരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രത്യേക പാസ് നല്‍കും.