കപ്പയില്‍നിന്ന് സ്പിരിറ്റ് ഉണ്ടാക്കാമോ? അപ്പോള്‍ കപ്പവില സ്പിരിറ്റ് പോലെ കത്തിക്കയറുമോ? കര്‍ഷകര്‍ക്കിടയില്‍ ചര്‍ച്ച മുറുകുകയാണ്. കപ്പക്കൃഷി കൂടിയതോടെ വന്‍ വിലയിടിവാണു കപ്പയ്ക്ക് ഉണ്ടായത്. കര്‍ഷകനു കിട്ടുന്ന വില കിലോയ്ക്ക് 6-7 രൂപ വരെ. ലോക്ഡൗണായതോടെ കപ്പ വീണ്ടും കുടുങ്ങി. ഹോട്ടലുകളിലും മറ്റും ആവശ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കപ്പയില്‍നിന്ന് സ്പിരിറ്റ് ഉണ്ടാക്കാമോ? അപ്പോള്‍ കപ്പവില സ്പിരിറ്റ് പോലെ കത്തിക്കയറുമോ? കര്‍ഷകര്‍ക്കിടയില്‍ ചര്‍ച്ച മുറുകുകയാണ്.

കപ്പക്കൃഷി കൂടിയതോടെ വന്‍ വിലയിടിവാണു കപ്പയ്ക്ക് ഉണ്ടായത്. കര്‍ഷകനു കിട്ടുന്ന വില കിലോയ്ക്ക് 6-7 രൂപ വരെ. ലോക്ഡൗണായതോടെ കപ്പ വീണ്ടും കുടുങ്ങി. ഹോട്ടലുകളിലും മറ്റും ആവശ്യം കുറഞ്ഞു. കര്‍ഷകര്‍ക്ക് ഇതു വിപണിയില്‍ എത്തിക്കാനുമാകുന്നില്ല. കപ്പയുടെ ഉല്‍പാദന വര്‍ധനയും കര്‍ഷകനു ലഭിക്കുന്ന തുച്ഛമായ വിലയും കണ്ടാണു ധനമന്ത്രി കപ്പയില്‍നിന്ന് സ്പിരിറ്റ് ഉണ്ടാക്കാമെന്ന ചിന്തയിലേക്കു കടന്നത്. സ്പിരിറ്റില്ലേ... കേരളം സ്വയം പര്യാപ്തമായാല്‍ ഖജനാവിനു സന്തോഷം. മലയാളിക്ക് അതിസന്തോഷം.

ADVERTISEMENT

ഇതിനിടെ ഹോര്‍ട്ടികോര്‍പ്പിന് മറ്റൊരു ആശയമുദിച്ചു. കര്‍ഷകരില്‍നിന്ന് കപ്പ ശേഖരിച്ച് ഉണക്കി അരക്കിലോയോ ഒരു കിലോയോ വച്ച് ഭക്ഷ്യക്കിറ്റിനൊപ്പം നല്‍കാനാണ് തീരുമാനം. 7000 ടണ്‍ കപ്പയെങ്കിലും വില്‍പന നടക്കാതെ കിടക്കുന്നുവെന്നും ഇതു ശേഖരിക്കാമെന്നുമാണു കരുതുന്നത്. പക്ഷേ ഉണക്കിയെടുക്കാന്‍ മാര്‍ഗമില്ലെന്നതാണു പ്രശ്‌നം. ദിവസം 2 ടണ്‍ ഉണക്കിയെടുക്കുന്നതിനെ നിലവില്‍ സംവിധാനമുള്ളു. എങ്കിലും കപ്പ ശേഖരിക്കാന്‍ ഉടന്‍ നടപടി തുടങ്ങും.

2014-15ല്‍ 75,493 ഹെക്ടര്‍ സ്ഥലത്തായി 30 ലക്ഷം ടണ്‍ കപ്പയായിരുന്നു ഉല്‍പാദനം. പ്രളയമുണ്ടായ 2018-19ല്‍ 61,874 ഹെക്ടറില്‍ 24 ലക്ഷം ടണ്‍ ഉല്‍പാദനം നടന്നു. 2020ലും ഉപാദനം വര്‍ധിച്ചു. 62,070 ഹെക്ടറില്‍ കൃഷി നടന്നപ്പോള്‍ 26 ലക്ഷം ടണ്‍ ഉല്‍പാദനം നടന്നുവെന്നാണു കൃഷിവകുപ്പിന്റെ കണക്കുകള്‍. 2014-15ല്‍നിന്ന് ഉല്‍പാദനം ചെറിയ രീതിയില്‍ കുറഞ്ഞെങ്കിലും ഇപ്പോള്‍ കപ്പ നാട്ടില്‍ അധികമാണ്.

ADVERTISEMENT

English Summary: Dried tapioca in kerala