സ്വരമാധുര്യം നൽകും ചുരക്കകൾ...

ഔഷധഗുണമുള്ള ഒരു പച്ചക്കറിയാണ് ചുരക്ക. കുക്കുർബിറ്റേസി കുലത്തിൽ പെട്ട ചുരക്കയെ ഇംഗ്ലീഷിൽ ബോട്ടിൽ ഗൗഡ് (Bottle gourd) എന്നും സംസ്കൃതത്തിൽ തുംബീ എന്നുമാണ് അറിയപ്പെടുന്നത്. നാട്ടിൻപുറങ്ങളിലെ തൊടികളിൽ ധാരാളമായി കണ്ടുവരുന്ന ഒരു പച്ചക്കറി വിളയാണ് ചുരക്ക. ഇതിനെ ചുരങ്ങ, ചെരവക്കായ എന്നൊക്കെ പ്രാദേശികമായി വിളിയ്ക്കുന്നു. വിവിധതരം ചുരക്കകൾ:പാൽച്ചുരക്ക , കുംഭച്ചുരക്ക , കയ്പ്പച്ചുരക്ക എന്നിങ്ങനെ മൂന്നു വിധത്തിൽ ചുരക്കയുണ്ട്. ഇതിൽ പാൽച്ചുരക്കയും , കുംഭച്ചുരക്കയുമാണ് കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടു വരുന്നത്. പ്രത്യേകതകൾ:ചുരക്കയിൽ തൊണ്ണൂറു ശതമാനത്തോളം ജലാംശമാൺ. ഇതിൽ ധാരാളം ഭക്ഷ്യയോഗ്യമായ നാരുകൾ അടങ്ങിയിരിക്കുന്നു,കൂടാതെ ഊർജവും, കൊഴുപ്പും ചുരക്കയിൽ കുറവാൺ. 

2018 ലെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സംസ്ഥാന ഹൈ ടെക് ഫാർമേർ അവാർഡിന് അർഹനായ കൊല്ലം ജില്ലയിലെ അഞ്ചൽ പഞ്ചായത്തിലെ കോമളം ദ്വാരകയിൽ അനീഷ് എൻ രാജ്  പോളിഹൗസ്, അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ്, വിക്ക്‌ ഇറിഗേഷൻ, കൃഷിയിൽ മറ്റ് നിരവധി ഇന്നോവേഷനുകൾ നടത്തിയിട്ടുണ്ട്.  എന്നാൽ ഇത്തവണ പോളിഹൗസിനു പുറത്തു വീടിനോടു ചേർന്ന് ഒരു പ്രതേകതരം ചുരക്ക കൂടി കൃഷി ചെയ്തിരിക്കുന്നു, മ്യൂസിക്കൽ ഉപകരണങ്ങൾ ആയ തമ്പുരു, സിത്താർ എന്നിവയുടെ അടിയിലെ വലിയ കുടം നിർമിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രതേകതരം ചുരക്കയാണ് താരം. 

തിരുവനന്തപുരത്തു Government Secretariat Higher education department ലെ Section officer   ആയി വർക്ക്‌ ചെയ്യുന്ന അനിൽ കുമാർ സാർ ഒരു  അവധി കാലത്തു കൽക്കത്ത  സന്ദർശത്തിനു ഇടയിൽ വച്ചു ആണ് റിപ്പ് ബോട്ടിൽ ഗാർഡ് എന്ന ഇനത്തിൽ പെട്ട ചുരക്ക കാണാൻ ഇടയായത് അങ്ങനെ അതിന്റെ വിത്ത് അവരിൽ നിന്ന് വാങ്ങി അനീഷിന് നൽകുകയായിരുന്നു.  ബംഗാളിൽ വ്യപാസായിക അടിസ്ഥാനത്തിൽ ചെയ്യുന്ന ഒരു കൃഷി ആണ് ഇതു,  വലിയ പന്തലിട്ട്, വിത്തുകൾ പാകി വെള്ളം നനച്ചു കിളിപ്പിക്കുകയാണ്,  മഴക്കാലത്ത് കൃഷി സാധ്യമല്ല,  ചുരക്ക ചെറുപ്രായത്തിൽ തോരൻ, മെഴുക്കുപെരട്ടി, എരിശ്ശേരി എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാം,  മ്യൂസിക്കൽ ഉപകാരണങ്ങൾക്കായി കൃഷി ചെയ്യുമ്പോൾ പന്തൽ നിർമാണം ശ്രെധികണ്ടതാണ്‌, ആരോഗ്യം ഉള്ള ചുരക്ക മാത്രം വള്ളിയിൽ നിർത്തിയിട്ടു, മറ്റുള്ളവ നുള്ളിക്കളയണം, വള്ളിയിൽ നിൽക്കുന്ന ചുരക്കകൾ തൂങ്ങി കിടക്കാൻ അനുവദിക്കാതെ അവർക്കു ഇരിപ്പിടം കെട്ടിനൽകണം,  കാരണം ശരാശരി മ്യൂസിക്കൽ നിർമാണത്തിനായി ഉപയിഗിക്കാവുന്ന ഒരു ചുരക്കയുടെ ഭാരം 30 kg ആണ്. ശെരിയായ രീതിയിൽ വിളവ് ലഭിച്ചാൽ നല്ല വില ലഭിക്കുകയും ചെയ്യു.

അനീഷ് എൻ രാജ് 

ദ്വാരക,  കോമളം 

വടമൺ പി ഒ,  അഞ്ചൽ,  കൊല്ലം 

9496209877