കോളിഫ്ളവറിന്റെ വിളവെടുത്തശേഷം ചുവട്ടിൽ നിന്നുണ്ടാകുന്ന തൈകൾ പൂവിടുമോ?

കോളിഫ്ളവറിന്റെ വിളവെടുത്തശേഷം ചുവട്ടിൽ നിന്നുണ്ടാകുന്ന തൈകൾ നിലനിർത്ത‍ിയാൽ പൂവിടുമോ. ഇവയിൽനിന്നു നല്ല വിളവു കിട്ടുമേ‍ാ.

ശീതകാല മലക്കറികളുടെ ഗണത്തിൽപ്പെട്ട കോളിഫ്ളവർ, കേരളത്തിലെ സമതലങ്ങളിൽ ഒക്ടോബർ, നവംബർ തുടങ്ങി ഫെബ്രുവരി വരെയാണ് കൃഷി ചെയ്യാവുന്നത്. എന്നാൽ കിഴക്കൻ മലയോര മേഖലകളിൽ കൃഷിക്കാലം. ദീർഘിപ്പിക്കാം. ഉദാഹരണത്തിന് ഇടുക്കി ജില്ലയിലെ മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ മേഖലകൾ‍. സമതലങ്ങളിൽ ആദ്യവിളവെടുപ്പ് തീരുന്നതോടെ അനുകൂല കാലാവസ്ഥയും ഇല്ലാതാകുന്നതിനാൽ ഒരു വിളവെടുപ്പിനു ക‍ൂടി സാധ്യത ഇല്ല. അതിനാൽ ആദ്യവിളവെടുപ്പോടെ കൃഷി അവസാനിപ്പിക്കുകയാണ് നല്ലത്