കർഷകർക്കു പ്രതീക്ഷയേകി തലനാട് ഗ്രാമ്പു ഭൗമ സൂചിക പദവിയിലേക്ക്. ഇതിന് ആവശ്യമായ അവസാന ഘട്ട പരീക്ഷണങ്ങൾക്ക് സംസ്ഥാന സർക്കാർ കാർഷിക സർവകലാശാലയ്ക്ക് 5 ലക്ഷം രൂപ അനുവദിച്ചു. മന്ത്രി വി.എസ്. സുനിൽകുമാറിന്റെ നിർദേശപ്രകാരമാണ് ആദ്യഘട്ട പഠനങ്ങൾ നടത്തിയത്. ഗ്രാമ്പുവിന്റെ ഗുണനിലവാരം കണ്ടെത്തുന്നതിനു ലാബ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർഷകർക്കു പ്രതീക്ഷയേകി തലനാട് ഗ്രാമ്പു ഭൗമ സൂചിക പദവിയിലേക്ക്.  ഇതിന് ആവശ്യമായ അവസാന ഘട്ട പരീക്ഷണങ്ങൾക്ക് സംസ്ഥാന സർക്കാർ കാർഷിക സർവകലാശാലയ്ക്ക് 5 ലക്ഷം രൂപ അനുവദിച്ചു. മന്ത്രി വി.എസ്. സുനിൽകുമാറിന്റെ നിർദേശപ്രകാരമാണ് ആദ്യഘട്ട പഠനങ്ങൾ നടത്തിയത്. 

ഗ്രാമ്പുവിന്റെ ഗുണനിലവാരം കണ്ടെത്തുന്നതിനു ലാബ് പരീക്ഷണങ്ങൾ നടത്തുക, കൂടുതൽ മികവുറ്റ ഗ്രാമ്പു ഉൽപാദിപ്പിക്കുന്നതിനെക്കുറിച്ചും വിപണനം നടത്തുന്നതിനെക്കുറിച്ചും പദ്ധതികൾ തയാറാക്കുക തുടങ്ങിയവയാണ് കാർഷിക സർവകലാശാലയ്ക്കു ചെയ്യാനുള്ളത്. -  സി.ആർ. എൽസി, ഐസിആർഎൽ കോ ഓർഡിനേറ്റർ, പ്രഫസർ, കാർഷിക സർവകലാശാല, മണ്ണുത്തി

ADVERTISEMENT

തലനാട് പഞ്ചായത്തിൽ മാത്രം 140 ഹെക്ടർ സ്ഥലത്ത് ഗ്രാമ്പു കൃഷിയുണ്ട്. ഗ്രാമ്പുവിന്റെ ഉൽപാദനത്തിനും വിപണനത്തിനും സംസ്കരണത്തിനും സൊസൈറ്റി രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. - പി.എസ്. ബാബു, തലനാട് പഞ്ചായത്ത് പ്രസിഡന്റ്

ഇപ്പോൾ 510 മുതൽ 525 വരെയാണ് പരാമവധി ലഭിക്കുന്ന വില. ഭൗമസൂചികാ പദവിയിലേക്ക് ഉയർത്തുമെന്ന പ്രചാരണം തുടങ്ങിയപ്പോൾത്തന്നെ വില 900 രൂപയിലേക്ക് ഉയർന്നിട്ടുണ്ട്. - ജോസഫ് നമ്പുടാകം, കർഷകൻ.

ADVERTISEMENT

തലനാടൻ ഗ്രാമ്പുവിന് എന്താണിത്ര പ്രത്യേകത? മറ്റു ഗ്രാമ്പു ഇനങ്ങളിൽനിന്ന് ഇതെങ്ങനെ വ്യത്യാസപ്പെട്ടു നിൽക്കുന്നു? തലനാടൻ ഗ്രാമ്പുവിനെക്കുറിച്ച് 2020 ജനുവരി 30ന് കർഷകശ്രീ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Thalanadan Clove, Clove