വെള്ളായണി കാര്‍ഷിക കോളജിലെ പച്ചക്കറിശാസ്ത്രവിഭാഗം പുറത്തിറക്കിയ മേല്‍ത്തരം പച്ച ക്കറിയിനങ്ങളാണ് ദീപിക (വള്ളിപ്പയര്‍), വൈക (ചുവന്ന ചീര), നിത്യ (ചതുരപ്പയര്‍), സുരുചി (ചീനിയമര). തെക്കന്‍ കേരളത്തില്‍ ഏറ്റവും യോജ്യവും മുന്തിയ വിളവ് നല്‍കുന്നതുമായ ഇവയുടെ സവിശേഷതകളും കൃഷിരീതിയും അറിയാം. വള്ളിപ്പയര്‍

വെള്ളായണി കാര്‍ഷിക കോളജിലെ പച്ചക്കറിശാസ്ത്രവിഭാഗം പുറത്തിറക്കിയ മേല്‍ത്തരം പച്ച ക്കറിയിനങ്ങളാണ് ദീപിക (വള്ളിപ്പയര്‍), വൈക (ചുവന്ന ചീര), നിത്യ (ചതുരപ്പയര്‍), സുരുചി (ചീനിയമര). തെക്കന്‍ കേരളത്തില്‍ ഏറ്റവും യോജ്യവും മുന്തിയ വിളവ് നല്‍കുന്നതുമായ ഇവയുടെ സവിശേഷതകളും കൃഷിരീതിയും അറിയാം. വള്ളിപ്പയര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളായണി കാര്‍ഷിക കോളജിലെ പച്ചക്കറിശാസ്ത്രവിഭാഗം പുറത്തിറക്കിയ മേല്‍ത്തരം പച്ച ക്കറിയിനങ്ങളാണ് ദീപിക (വള്ളിപ്പയര്‍), വൈക (ചുവന്ന ചീര), നിത്യ (ചതുരപ്പയര്‍), സുരുചി (ചീനിയമര). തെക്കന്‍ കേരളത്തില്‍ ഏറ്റവും യോജ്യവും മുന്തിയ വിളവ് നല്‍കുന്നതുമായ ഇവയുടെ സവിശേഷതകളും കൃഷിരീതിയും അറിയാം. വള്ളിപ്പയര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളായണി കാര്‍ഷിക കോളജിലെ പച്ചക്കറിശാസ്ത്രവിഭാഗം പുറത്തിറക്കിയ  മേല്‍ത്തരം പച്ച  ക്കറിയിനങ്ങളാണ്  ദീപിക (വള്ളിപ്പയര്‍),  വൈക (ചുവന്ന ചീര),  നിത്യ (ചതുരപ്പയര്‍), സുരുചി (ചീനിയമര).  തെക്കന്‍ കേരളത്തില്‍  ഏറ്റവും യോജ്യവും മുന്തിയ വിളവ് നല്‍കുന്നതുമായ ഇവയുടെ സവിശേഷതകളും കൃഷിരീതിയും അറിയാം. 

KAU Deepika

വള്ളിപ്പയര്‍ (കെഎയു ദീപിക)

ADVERTISEMENT

അത്യുല്‍പാദനശേഷിയുള്ള ഇനം. ഹെക്ടറില്‍ 30 ടണ്‍. ഇളം പച്ചനിറത്തില്‍ നീള(66 സെ.മീ.)മുള്ള, നാരു കുറഞ്ഞു മാംസളമായ കായ്കള്‍. വീട്ടുവളപ്പുകളിലും അടുക്കളത്തോട്ടങ്ങളിലും പോളി ഹൗസിലും കൃഷി ചെയ്യാന്‍ യോജിച്ചത്. നേരത്തേ പൂക്കുന്നു. ഒരു കായയില്‍ 20-25  വിത്തുണ്ടാകും. 30 കായ് മതി ഒരു കിലോയ്ക്ക്. അതുകൊണ്ട് കര്‍ഷകര്‍ക്കു പ്രിയങ്കരം.

കൃഷിരീതി മറ്റു വള്ളിപ്പയറിനങ്ങളുടേതുതന്നെ. ജൂണ്‍-സെപ്റ്റംബര്‍, ഒക്ടോബര്‍- ജനുവരി, ഫെബ്രുവരി- മേയ് സീസണുകളില്‍ കൃഷി ചെയ്യാം. 10 സെന്റിന് 160-200 ഗ്രാം  തോതില്‍ വിത്ത് ആവശ്യമാണ്. 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലീറ്റര്‍ വെള്ളത്തില്‍ കലക്കിയതില്‍ വിത്ത് ഒരു മണിക്കൂര്‍ മുക്കിവയ്ക്കുക. റൈസോബിയം എന്ന ജീവാണു ഉപയോഗിച്ചും വിത്തുപരിചരണം നടത്താം. നിലം നന്നായി കിളച്ചൊരുക്കിയതിനു ശേഷം 2 മീറ്റര്‍ അകലത്തില്‍ കുഴികളെടുത്തോ 1.50 മീറ്റര്‍  അകലത്തില്‍ ചാലുകളെടുത്തോ വള്ളിപ്പയര്‍ നടാം. ചാലുകളില്‍ 45 സെ.മീ. അകലത്തില്‍ വിത്തിടണം. സമ്പുഷ്ടീകരിച്ച, ഉണക്കിപ്പൊടിച്ച ചാണകപ്പൊടി സെന്റിന് 100 കിലോ എന്ന തോതില്‍, കുഴിയൊന്നിന് 10 കിലോ വീതം ചേര്‍ത്തതിനുശേഷം വിത്തു പാകാം. ഓരോ കുഴിയിലും 4-5 വിത്ത് വീതം 2 സെ.മീ. ആഴത്തില്‍ പാകുക. മൂന്നില പ്രായമാകുമ്പോള്‍ കരുത്തുറ്റ രണ്ടോ മൂന്നോ തൈകള്‍ മാത്രം നിര്‍ത്തി മറ്റുള്ളവ പിഴുതു മാറ്റണം. മേല്‍വളമായി ജൈവവളമോ കമ്പോസ്റ്റോ പല തവണകളായി നല്‍കാം. നന, കളനീക്കല്‍, പന്തലിടീല്‍, രോഗ- കീട നിയന്ത്രണം എന്നിവ യഥാസമയം ചെയ്യണം.

വിത്തു പാകി ഒന്നര മാസം കഴിയുമ്പോള്‍ വള്ളികളില്‍ പൂക്കള്‍ വിരിഞ്ഞു തുടങ്ങും. 55 ദിവസം ആകുമ്പോള്‍ ആദ്യ വിളവെടുപ്പ്. തുടര്‍ന്ന് 3-4 ദിവസം ഇടവിട്ട് വിളവെടുക്കാം. ദീപികയുടെ വിള ദൈര്‍ഘ്യം 4-4½ മാസം. ഈ കാലയളവില്‍ ഒരു വള്ളിയില്‍നിന്ന് ഏകദേശം 1½ കിലോ വിളവ് ലഭിക്കും. 

KAU Vaika

ചുവന്ന ചീര (കെഎയു വൈക)

ADVERTISEMENT

ആകര്‍ഷകമായ ചുവന്ന ഇലകളും തണ്ടുകളും. അത്യുല്‍പാദനശേഷി (ഒരു ഹെക്ടറില്‍നിന്ന് 35 ടണ്‍). എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാം. പുഷ്പിക്കാന്‍ വൈകുന്നതുകൊണ്ടാണ് 'വൈക' എന്നു പേരിട്ടത്. വര്‍ഷത്തില്‍ എപ്പോള്‍ നട്ടാലും ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയേ പുഷ്പിക്കുകയുള്ളൂ. എന്നാല്‍ ഒട്ടേറെ തവണ വിളവെടുപ്പ് സാധ്യമാണ്. ഇതുമൂലം അടുക്കളത്തോട്ടങ്ങളിലേക്കു വളരെ യോജ്യം. 

ചുവന്ന ചീരയുടെ കൃഷിരീതിതന്നെ ഇതിനും. എല്ലാക്കാലത്തും കൃഷി ചെയ്യാമെങ്കിലും ഇലയും തണ്ടും വെട്ടിയെടുക്കുന്നതിനായി ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍വരെയും വിത്തുല്‍പാദനത്തിന് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുമുള്ള കാലം തിരഞ്ഞെടുക്കാം. നടാനായി 10 സെന്റിന് 60-80 ഗ്രാം എന്ന തോതില്‍ വിത്ത് ആവശ്യമാണ്. വിത്ത് പാകുന്നതിനു മുന്‍പ് സ്യൂഡോമോണാസ് ഉപയോഗിച്ച്  (ഒരു കിലോ വിത്തിന് 20 ഗ്രാം എന്ന തോതില്‍) വിത്തുപരിചരണം നടത്താം. കൃഷിയിടങ്ങളില്‍ നേരിട്ട് വിത്ത് പാകുകയോ തൈകള്‍ പറിച്ചു നടുകയോ ചെയ്യാം. കേരളത്തിലെ മണ്ണില്‍ ഭൂരിഭാഗവും അമ്ലത്വമുള്ളതായതിനാല്‍ കൃഷിയിറക്കുന്നതിനു മുന്‍പ് കുമ്മായമോ ഡോളമൈറ്റോ ചേര്‍ക്കുക. നിലം നന്നായി കിളച്ചു നിരപ്പാക്കിയതിനു ശേഷം 30 സെ.മീ. വീതിയുള്ള ചാലുകളില്‍  20 സെ.മീ. അകലത്തില്‍ സെന്റിന് 100 കിലോ ഉണക്കിപ്പൊടിച്ച ചാണകപ്പൊടി (ട്രൈക്കോഡെര്‍മയും പിജിപിആര്‍ മിക്‌സ്-1 ഉം ചേര്‍ത്ത് പരിപോഷിപ്പിച്ചത്) അടിവളമായി നല്‍കി മൂന്നാഴ്ച പ്രായമായ തൈകള്‍ നടാം. 100 ഗ്രാം ചാണകം ഒരു ലീറ്റര്‍ വെള്ളത്തില്‍ കലക്കി അതിന്റെ തെളി 15 ദിവസം ഇടവിട്ട് തളിച്ചുകൊടുക്കണം. മേല്‍വളമായി മണ്ണിരക്കമ്പോസ്റ്റ്, ബയോഗ്യാസ് സ്ലറി, വെര്‍മി വാഷ് ഇവയിലേതെങ്കിലും 7-10 ദിവസത്തിലൊരിക്കല്‍ നല്‍കാം.  ഓരോ വിളവെടുപ്പിനു ശേഷവും ജൈവവളം നല്‍കുന്നത് അടുത്ത വിളവെടുപ്പ് ത്വരിതപ്പെടുത്തുന്നു. നന, കളനിയന്ത്രണം യഥാസമയം ചെയ്തു കൊടുക്കണം. കീട, രോഗബാധകള്‍  ജൈവരീതിയില്‍ നിയന്ത്രിക്കണം.

നടീലിനു ശേഷം ഒരു മാസമാകുമ്പോള്‍ ആദ്യ വിളവെടുക്കാം. ജൈവവളം നല്‍കി 15 ദിവസത്തെ ഇടവേളകളില്‍ വിളവെടുപ്പു തുടരാം. കെഎയു വൈക ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ മാത്രം പുഷ്പിക്കുന്നതിനാല്‍ ഏപ്രില്‍ മുതല്‍ പല തവണ ഇവയുടെ വിളവെടുപ്പ് സാധ്യമാണ്. ഒരു ചെടിയില്‍നിന്ന്  മുക്കാല്‍ കിലോയോളം വിളവ് ലഭിക്കും.

KAU Nithya

ചതുരപ്പയര്‍ (കെഎയു നിത്യ)

ADVERTISEMENT

കേരളത്തിലെ വീട്ടുവളപ്പുകളില്‍ വളര്‍ത്താന്‍ യോജിച്ച പോഷകസമൃദ്ധമായ ചതുരപ്പയര്‍ ഇനമാണ് കെഎയു നിത്യ. അത്യുല്‍പാദനശേഷിയുള്ള ചതുരപ്പയര്‍ ഇനം (ഒരു ഹെക്ടറില്‍നിന്ന് 30 ടണ്‍) സാധാരണ ചതുരപ്പയറിനങ്ങള്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ മാത്രം ധാരാളം പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. എന്നാല്‍ കെഎയു നിത്യ എന്ന ഇനത്തില്‍ വര്‍ഷത്തിലുടനീളം പൂക്കളും കായ്കളും ഉണ്ടാകുന്നു. എല്ലാക്കാലത്തും പൂവിടുമെന്നതുകൊണ്ടാണ് നിത്യ എന്നു പേരു നല്‍കിയത്. കായ്കള്‍ക്ക് ഏകദേശം 20 സെ.മീ. നീളം. 

ജൂലൈ- ഓഗസ്റ്റ് മാസങ്ങളാണ് നടാന്‍ യോജിച്ച സമയം. ഒരു മീറ്റര്‍ അകലത്തില്‍ ചാലുകളെടുത്ത് അതില്‍ 50 സെ.മീ. അകലത്തില്‍ വിത്തുകള്‍ പാകാം. 10 സെന്റിന് 600- 800 ഗ്രാം എന്ന തോതില്‍ വിത്ത് ആവശ്യമാണ്. ചുവടൊന്നിന് 10 കിലോ എന്ന തോതില്‍ സമ്പുഷ്ടീകരിച്ച ഉണക്കിപ്പൊടിച്ച ചാണകപ്പൊടി നല്‍കണം. കമ്പു കുത്തിയോ പന്തലിലോ വേലിയിലോ പടര്‍ത്താം.

വിത്തുപാകി 75 ദിവസം ആകുമ്പോള്‍ ഇവ പൂക്കാന്‍ തുടങ്ങും. വര്‍ഷത്തിലുടനീളം പൂക്കളും കായ്കളും കെഎയു നിത്യയില്‍നിന്ന് ലഭിക്കും. ഇവയുടെ ഇളം കായ്കള്‍ 10 മുതല്‍ 12 ദിവസത്തിനകം പറിക്കാം. പൊതുവെ രോഗ, കീടബാധ കുറഞ്ഞ  ഈയിനത്തിന്റെ ചെടിയില്‍നിന്ന് ഏകദേശം 3 കിലോവരെ ഇളം കായ്കള്‍ ലഭിക്കും.

KAU Suruchi

ചീനിയമര/കൊത്തമര (കെഎയു സുരുചി)

കേരളത്തിലെ വീട്ടുവളപ്പിലും അടുക്കളത്തോട്ടങ്ങളിലും ടെറസ്സിലും ഗ്രോബാഗിലും ഏറ്റവും യോജിച്ച ചീനിയമര ഇനമാണ് സുരുചി. അത്യുല്‍പാദനശേഷിയുള്ള ഇനം (ഒരു ഹെക്ടറില്‍നിന്ന് 21 ടണ്‍). താരതമ്യേന നാരു കുറഞ്ഞ, മാംസളമായ കയ്പു കുറഞ്ഞ കായ്കളാണ് ഈയിനത്തിന് ഈ പേര് ലഭിക്കാന്‍ കാരണം. കായ്കള്‍ക്ക് ഇളം പച്ച നിറവും ഏകദേശം 13 സെ.മീ. നീളവുമാണ്. ഒരു ചെടിയില്‍നിന്ന് ഏകദേശം 100 കായ്കള്‍ ലഭിക്കും. ചീനിയമരയില്‍ പാര്‍ശ്വശാഖകളുള്ള ഇനങ്ങളും ഇല്ലാത്ത ഇനങ്ങളുമുണ്ട്. ചെടി നീണ്ടു പൊക്കത്തില്‍ വളരുന്ന പാര്‍ശ്വശാഖകളില്ലാത്ത ഇനമാണ് സുരുചി. 

കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി കൃഷി ചെയ്യാവുന്ന ഇനം. എല്ലാ കാലങ്ങളിലും കൃഷി ചെയ്യാമെങ്കിലും ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ വിത്ത് പാകുന്നതാണ് നല്ലത്. കൃഷിക്കായി ഏകദേശം 10 സെന്റിന് 400- 480 ഗ്രാം എന്ന തോതില്‍ വിത്ത് ആവശ്യമാണ്. 60 സെ.മീ. അകലത്തില്‍ എടുത്ത ചാലുകളില്‍  30 സെ.മീ. അകലത്തില്‍ വിത്ത് പാകണം. സെന്റിന് 100 കിലോ സ മ്പുഷ്ടീകരിച്ച ഉണക്കിപ്പൊടിച്ച ചാണകപ്പൊടി നല്‍കണം. നന, കളനിയന്ത്രണം എന്നിവ യഥാസമയം നടത്തണം.

വിത്തുമുളച്ച് 40-45 ദിവസങ്ങള്‍ക്കുള്ളില്‍ പൂക്കള്‍ വിരിഞ്ഞു തുടങ്ങും. ചെടിയുടെ ഏറ്റവും അടിയിലെ ഇല മുതല്‍ എല്ലാ ഇലകളുടെ ഇടുക്കിലും പൂങ്കുലകള്‍ ഉണ്ടാകുന്നു. നീണ്ടു പൊക്കത്തില്‍ വളരുന്ന പാര്‍ശ്വശാഖകളില്ലാത്ത ഇനം ആയതിനാല്‍ കായ്ച്ചു തുടങ്ങുമ്പോള്‍ ചെടികള്‍ക്ക് നീണ്ട കമ്പുകള്‍ ഉപയോഗിച്ച് താങ്ങു കൊടുക്കണം. പൂക്കള്‍ വിരിഞ്ഞു 10-12 ദിവസത്തിനകം കായ്കള്‍ പറിക്കാം. നീണ്ട കായ്കളുള്ള ഈ ഇനത്തിന് രോഗ,കീടബാധ താരതമ്യേന കുറവാണ്.    

നാല് ഇനങ്ങളുടെയും വിത്തിന് വെള്ളായണി കാര്‍ഷികകോളജിലെ പച്ചക്കറിശാസ്ത്രവിഭാഗവുമായി ബന്ധപ്പെടാം.  ഫോണ്‍: 0471 2381915