കോട്ടയം പൊൻകുന്നത്തിനു സമീപമുള്ള എലിക്കുളം ചന്തയിലെ കാർഷികോൽപന്ന നിരയിലെ കൗതുകമുണർത്തുന്ന ഇനമാണ് പാമ്പൻ കാച്ചിൽ(മാട്ടക്കാച്ചിൽ). കാരക്കുളം ഞാറയ്ക്കൽ വീട്ടിൽ ജോസഫ് സെബാസ്റ്റ്യനാ(ഔസേപ്പച്ചൻ)ണ് ആറടിയിലേറെ നീളമുള്ള ഈ വമ്പൻ കാച്ചിൽ ചന്തയിലെത്തിച്ചത്. 30 കിലോയിലേറെ തൂക്കം വരുന്ന ഇതിന്റെ സിംഹഭാഗവും (കിലോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം പൊൻകുന്നത്തിനു സമീപമുള്ള എലിക്കുളം ചന്തയിലെ കാർഷികോൽപന്ന നിരയിലെ കൗതുകമുണർത്തുന്ന ഇനമാണ് പാമ്പൻ കാച്ചിൽ(മാട്ടക്കാച്ചിൽ). കാരക്കുളം ഞാറയ്ക്കൽ വീട്ടിൽ ജോസഫ് സെബാസ്റ്റ്യനാ(ഔസേപ്പച്ചൻ)ണ് ആറടിയിലേറെ നീളമുള്ള ഈ വമ്പൻ കാച്ചിൽ ചന്തയിലെത്തിച്ചത്. 30 കിലോയിലേറെ തൂക്കം വരുന്ന ഇതിന്റെ സിംഹഭാഗവും (കിലോ 50 രൂപയ്ക്ക്) ചന്തയിൽ വിറ്റഴിച്ചു. ബാക്കി, മനോരമ പത്രത്തിൽ വാർത്ത കണ്ട് വിത്ത് തേടിയെത്തിയവർക്ക് നൽകി. 

രണ്ടുവർഷം മുമ്പാണ്, പാരമ്പര്യ വിളയായ പാമ്പൻ കാച്ചിൽ ഔസേപ്പച്ചൻ നട്ടത്. വാഴൂരിൽനിന്നു ലഭിച്ച വിത്ത് മണ്ണിൽ ആഴത്തിൽ കുഴിയെടുത്ത്, ചാണകപ്പൊടിയും എല്ലുപൊടിയും ചപ്പുചവറുകളും നിറച്ച് നട്ടു. 

ADVERTISEMENT

Read Also: കര്‍ഷകരുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളും ആടുമാടുകളും വരെ വില്‍പനയ്ക്ക്; ഇത് നാടിനെ നന്നാക്കിയ എലിക്കുളം ചന്ത

നടീലിന് മറ്റു രീതികളുമുണ്ടെന്ന് ഇദ്ദേഹം പറയുന്നു. വലിയ ചാക്കുകളിൽ മണ്ണും, ജൈവവളങ്ങളും നിറച്ച് നടാം. അഞ്ചടിയിലേറെ ഉയരമുള്ള കയ്യാലയോട് ചേർന്ന് വിത്ത് നടുന്നതാണ് മറ്റൊരു രീതി. മൂപ്പെത്തുമ്പോൾ കയ്യാല പൊളിച്ച് വിളവെടുക്കുന്നു. അനായാസം വിളവെടുക്കാം എന്നതാണ് ഈ രണ്ടു രീതികളുടെയും പ്രത്യേകത. കർഷകർക്ക് ഏതു രീതി വേണമെങ്കിലും തിരഞ്ഞെടുക്കാമെന്ന് ഔസേപ്പച്ചൻ.

ADVERTISEMENT

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.  

English summary:  Farmer Harvests Longest Purple Yam