സ്ഥിരമായി CRD ഉള്ള ഫാമുകൾ, സ്ഥിരമായി IBD വരുന്ന ഫാമുകൾ ചികിത്സിച്ചു ഭീമമായ തുക ചെലവാക്കുന്നവർ... ഇങ്ങനെ സ്ഥിരമായി അസുഖം വരുന്ന ഫാമുകൾക്ക് എന്താണ് പരിഹാരം? ഒരു ചെറിയ പ്രക്രിയയിലൂടെ സ്ഥിരമായി വരുന്ന അസുഖങ്ങളെ തുരത്താൻ സാധിക്കും. അതാണ് ഫ്യൂമിഗേഷൻ അഥവാ പുകയ്ക്കൽ. കോഴിഫാമുകളിലെ എല്ലാ അണുക്കളെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ഥിരമായി CRD ഉള്ള ഫാമുകൾ, സ്ഥിരമായി IBD വരുന്ന ഫാമുകൾ ചികിത്സിച്ചു ഭീമമായ തുക ചെലവാക്കുന്നവർ... ഇങ്ങനെ സ്ഥിരമായി അസുഖം വരുന്ന ഫാമുകൾക്ക് എന്താണ് പരിഹാരം? ഒരു ചെറിയ പ്രക്രിയയിലൂടെ സ്ഥിരമായി വരുന്ന അസുഖങ്ങളെ തുരത്താൻ സാധിക്കും. അതാണ് ഫ്യൂമിഗേഷൻ അഥവാ പുകയ്ക്കൽ.

കോഴിഫാമുകളിലെ എല്ലാ  അണുക്കളെയും നശിപ്പിക്കാൻ ചെയ്യുന്ന പ്രക്രിയയാണ് പുകയ്ക്കൽ. ഫാമുകളിൽ മാത്രമല്ല ഹാച്ചറികളിലും മറ്റു കെട്ടിടങ്ങളിലും പുകയ്ക്കൽ സ്ഥിരമായി ഉപയോഗിക്കുന്ന അണുനശീകരണ രീതിയാണ്.

ADVERTISEMENT

പൊട്ടാസ്യം പെർമാംഗനേറ്റും ഫോർമാൽഡിഹൈഡുമാണ് ഫ്യുമിഗേഷനു വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുക്കൾ. ഇവ രണ്ടും ചേർന്നുള്ള രാസപ്രവർത്തനത്തിലൂടെ ഉണ്ടാകുന്ന വാതകം എല്ലാ അണുക്കളെയും നശിപ്പിക്കും. ബാക്ടീരിയകളെയും വൈറസുകളെയും ഫംഗസുകളെയും എല്ലാം ഒരുപോലെ നശിപ്പിക്കും. മാത്രമല്ല ഈ വാതകം നമുക്ക് വൃത്തിയാക്കാൻ പറ്റാത്ത എല്ലാ ദ്വാരങ്ങളിലും എല്ലാ സ്‌ഥലങ്ങളിലും എത്തിച്ചേർന്ന് അണുക്കളെ നശിപ്പിക്കും. 

പുകയ്ക്കൽ എപ്പോൾ ചെയ്യണം?

ഫാമിൽ കോഴികളുള്ളപ്പോൾ പുകയ്ക്കാൻ പാടില്ല. കോഴിഫാമിൽ പുതിയ ബാച്ച് ഇറക്കുന്നതിന്റെ രണ്ടു ദിവസം മുമ്പ് ഈ രീതിയിൽ അണുനശീകരണം നടത്തുക. ശേഷം ഒരു ദിവസം ഫാം മുഴുവനായും  വായുസഞ്ചാരത്തിനു വേണ്ടി തുറന്നിടണം.

പുകയ്ക്കൽ എങ്ങനെ?

ADVERTISEMENT

ഒരു ചതുരശ്ര അടിക്ക് ഒരു ഗ്രാം എന്ന കണക്കിൽ പൊട്ടാസ്യം പെർമാംഗനേറ്റ് ഉപയോഗിക്കണം എന്നതാണ്  നിർദേശമെങ്കിലും പ്രയോഗികമായി 1000 കോഴിയുടെ ഫാം ആണെങ്കിൽ 300 ഗ്രാം പൊട്ടാസ്യം പെർമാംഗനേറ്റ് എങ്കിലും കുറഞ്ഞത്  ഉപയോഗിക്കണം.

പുകയ്ക്കുന്നതിന് മുന്നോടിയായി ഫാം മുഴുവനായും കർട്ടൻ ഉപയോഗിച്ചു മറയ്ക്കുന്നത് വാതകം പുറത്തു പോകാതിരിക്കാൻ സഹായിക്കും. അണുനശീകരണം നടത്തുമ്പോൾ ഉണ്ടാകുന്ന വാതകം  24 മണിക്കൂറെങ്കിലും ഫാമിനുള്ളിൽ തങ്ങി നിന്നാൽ മാത്രമേ പൂർണമായും അണുക്കളെ നശിപ്പിക്കാൻ സാധിക്കൂ.

1000 ചതുരശ്ര അടിയുള്ള ഫാമിനുള്ളിൽ പത്തു മൺപാത്രങ്ങളോ ലോഹം കൊണ്ടുള്ള പാത്രങ്ങളോ വിവിധയിടങ്ങളിൽ വയ്ക്കുക. ശേഷം ഓരോ പാത്രത്തിലും 30 ഗ്രാം പൊട്ടാസ്യം പെർമാംഗനേറ്റ്  നിക്ഷേപിക്കുക. തുടർന്ന് എല്ലാ പാത്രത്തിലും 60 മില്ലി ഫോർമലിൻ ചേർക്കുക. വാതിൽ നിൽക്കുന്ന ഭാഗത്തായിരിക്കണം അവസാനം ഫോർമലിൻ ഒഴിക്കേണ്ടത്. അല്ലെങ്കിൽ പുറത്തേക്കിറങ്ങാൻ ബുദ്ധിമുട്ടായിരിക്കും. 

വെള്ളപാത്രങ്ങളും തീറ്റപാത്രങ്ങളും ഫാമിൽ ഫിറ്റ്  ചെയ്തതിനു ശേഷമായിരിക്കണം അണുനശീകരണം നടത്തേണ്ടത്. പൊട്ടാസ്യം പെർമാംഗനേറ്റിലേക്ക് ഫോർമലിൻ ചേർക്കുക. ഒരുകാരണവശാലും തിരിച്ചു ചെയ്യരുത്. ഫോർമാലിൻ ഒഴിക്കുക മാത്രം ചെയ്യുക. വാതകം നേരിയ രീതിയിൽ മാത്രമേ കാണാൻ സാധിക്കൂ. ഒരിക്കലും കത്തിക്കാൻ ശ്രമിക്കരുത്. അത് അപകടം വിളിച്ചു വരുത്തും. ഒരു വെറ്ററിനറി ഡോക്ടറുടെ നിർദേശം കൃത്യമായി പാലിച്ചു മാത്രം ഫ്യൂമിഗേഷൻ ചെയ്യുക.

ADVERTISEMENT

ശേഷം 24 മണിക്കൂർ ഫാം കൃത്യമായി അടച്ചുവയ്ക്കുക. ഫ്യുമിഗേഷൻ മൂലമുണ്ടാകുന്ന പുക ഫാമിൽ  മുഴുവൻ വ്യാപിച്ച  24 മണിക്കൂർ കഴിഞ്ഞ ശേഷം മാത്രം കർട്ടനുകൾ പൂർണമായി തുറക്കുക. നല്ല വായുസഞ്ചാരം അനുവദിക്കുക. കോഴിഫാമിൽനിന്നുള്ള ഫ്യുമിഗേഷന്റെ എല്ലാ പുകപടലങ്ങളും 24 മണിക്കൂർ കൊണ്ട് പുറത്തു പോകും. ശേഷം കോഴിക്കുഞ്ഞുങ്ങളെ ഇറക്കാവുന്നതാണ്.

ശ്രദ്ധിക്കുക :

  • ഫ്യുമിഗേഷൻ നടത്തുമ്പോൾ ഉണ്ടാകുന്ന വാതകം അധികമായി ശ്വസിക്കരുത്. 
  • ഫ്യുമിഗേഷൻ വാതകം കണ്ണിൽ എരിച്ചിൽ ഉണ്ടാക്കും.
  • ഫ്യുമിഗേഷൻ പ്രക്രിയ  പരിചയസമ്പന്നനായ ഒരു വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചെയ്യുക.

English summary: Poultry Disinfection and Fumigation Guide