കറവപ്പശുക്കളില്‍ പ്രസവത്തിന് തൊട്ടുമുൻപും പ്രവസത്തോടനുബന്ധിച്ചും കാണുന്ന പ്രശ്നങ്ങളില്‍ പ്രധാനമാണ് അകിടിലെ നീര്‍ക്കെട്ട്. അഡര്‍ എഡിമ എന്നാണ് ഈ അവസ്ഥ ശാസ്ത്രീയമായി അറിയപ്പെടുന്നത്. മുലക്കാമ്പുകള്‍ നാലും ഒരേപോലെ വിങ്ങിവീര്‍ക്കുന്നതിനാലും, തൊട്ടാല്‍ കുഴിയുന്നതിനാലും 'കേക്ക്ഡ് അഡര്‍' എന്ന പേരിലും

കറവപ്പശുക്കളില്‍ പ്രസവത്തിന് തൊട്ടുമുൻപും പ്രവസത്തോടനുബന്ധിച്ചും കാണുന്ന പ്രശ്നങ്ങളില്‍ പ്രധാനമാണ് അകിടിലെ നീര്‍ക്കെട്ട്. അഡര്‍ എഡിമ എന്നാണ് ഈ അവസ്ഥ ശാസ്ത്രീയമായി അറിയപ്പെടുന്നത്. മുലക്കാമ്പുകള്‍ നാലും ഒരേപോലെ വിങ്ങിവീര്‍ക്കുന്നതിനാലും, തൊട്ടാല്‍ കുഴിയുന്നതിനാലും 'കേക്ക്ഡ് അഡര്‍' എന്ന പേരിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറവപ്പശുക്കളില്‍ പ്രസവത്തിന് തൊട്ടുമുൻപും പ്രവസത്തോടനുബന്ധിച്ചും കാണുന്ന പ്രശ്നങ്ങളില്‍ പ്രധാനമാണ് അകിടിലെ നീര്‍ക്കെട്ട്. അഡര്‍ എഡിമ എന്നാണ് ഈ അവസ്ഥ ശാസ്ത്രീയമായി അറിയപ്പെടുന്നത്. മുലക്കാമ്പുകള്‍ നാലും ഒരേപോലെ വിങ്ങിവീര്‍ക്കുന്നതിനാലും, തൊട്ടാല്‍ കുഴിയുന്നതിനാലും 'കേക്ക്ഡ് അഡര്‍' എന്ന പേരിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറവപ്പശുക്കളില്‍  പ്രസവത്തിന് തൊട്ടുമുൻപും പ്രവസത്തോടനുബന്ധിച്ചും കാണുന്ന പ്രശ്നങ്ങളില്‍ പ്രധാനമാണ് അകിടിലെ നീര്‍ക്കെട്ട്. അഡര്‍ എഡിമ എന്നാണ് ഈ അവസ്ഥ ശാസ്ത്രീയമായി അറിയപ്പെടുന്നത്. മുലക്കാമ്പുകള്‍ നാലും ഒരേപോലെ വിങ്ങിവീര്‍ക്കുന്നതിനാലും, തൊട്ടാല്‍ കുഴിയുന്നതിനാലും 'കേക്ക്ഡ് അഡര്‍' എന്ന പേരിലും അകിടിലെ നീര്‍ക്കെട്ട് അറിയപ്പെടുന്നു. പലപ്പോഴും പശുക്കളിലെ അകിടുവീക്കമായി അകിടിലെ നീർക്കെട്ടിനെ കര്‍ഷകര്‍ തെറ്റിദ്ധരിക്കാറുണ്ട്. കൂടുതല്‍ പ്രസവങ്ങൾ കഴിഞ്ഞ പശുക്കളെ അപേക്ഷിച്ച് ആദ്യത്തേയും, രണ്ടാമത്തേയും പ്രസവം നടക്കുന്ന അത്യുല്‍പ്പാദനശേഷിയുള്ള  ഹോൾസ്റ്റയിൻ  ഫ്രീഷ്യന്‍, സങ്കരയിനം എച്ച്എഫ് പശുക്കളില്‍ ഈ സാഹചര്യം  കൂടുതലായി കണ്ടുവരുന്നു. അകിടിലെ കോശങ്ങള്‍ക്കിടയിലുള്ള  സ്ഥലങ്ങളില്‍ അമിതമായി സ്രവങ്ങള്‍ നിറയുന്നതാണ് അകിടിലെ  നീര്‍ക്കെട്ടിലേക്ക് പ്രധാനമായും നയിക്കുന്നത്. പാൽ നിറഞ്ഞ്  അകിടുകളിലെ അധിക സമ്മര്‍ദ്ദം കാരണം അകിടുകളില്‍ നിന്നുള്ള രക്തയോട്ടം കുറയുന്നതും അകിടിലെ കോശങ്ങളിലെ ഉയര്‍ന്ന ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കാരണം ലിംഫ് എന്ന ദ്രാവകത്തിന്‍റെ  ഉല്‍പാദനം കൂടുന്നതുമെല്ലാം അകിടിലെ നീര്‍വീക്കത്തിന്‍റെ കാരണങ്ങളാണ്. പശുക്കളിൽ മാത്രമല്ല ആടുകളിലും ഈ സാഹചര്യം പൊതുവെ കാണാറുണ്ട്.

അകിടുവീക്കവും നീർക്കെട്ടും എങ്ങനെ വേർതിരിച്ചറിയാം

ADVERTISEMENT

അകിടിലെ നീര്‍ക്കെട്ട് പശുക്കള്‍ക്ക് വലിയ വേദന ഉണ്ടാക്കുമെന്നതിനാല്‍ പാലുല്‍പ്പാദനം കുറയുന്നതിനും ഈ സാഹചര്യം കാരണമാവാറുണ്ട്. വേദന കാരണം പശുക്കൾ തറയിൽ കിടക്കാൻ മടിക്കും. പശുക്കളുടെ അമിത ശരീരഭാരവും, പ്രസവത്തിന് മുൻപ് പശുക്കൾക്ക് നൽകുന്ന കുറഞ്ഞ ശരീരവ്യായാമവുമെല്ലാം അകിടില്‍ നീര്‍വീക്കം ഉണ്ടാവാന്‍ വഴിയൊരുക്കും. പ്രസവത്തിന് മുന്നെ അമിതമായ അളവില്‍ കാലിത്തീറ്റ നല്‍കി പശുക്കളെ തടിപ്പിക്കുന്നതും തൊഴുത്തിന്  പുറത്തിറക്കി നടത്തിച്ച് മതിയായ വ്യായാമം നല്‍കാതിരിക്കുന്നതുമെല്ലാം ഈ പ്രശ്നത്തിന് കാരണമാണ്. 

അകിടുകള്‍ കന്നിപ്പാല്‍ നിറഞ്ഞ് തിങ്ങിവീര്‍ക്കുന്നതും കൈവിരല്‍ക്കൊണ്ട് അകിടില്‍ അമര്‍ത്തിയാല്‍ കുഴിഞ്ഞുപോകുന്നതും, കുഴിഞ്ഞ ഭാഗം പൂര്‍വസ്ഥിതിയിലാവാന്‍ മിനിറ്റുകള്‍ എടുക്കുന്നതും അകിടുനീർവീക്കത്തിന്റെ ലക്ഷണമാണ്. നാലു കാമ്പുകളും ഒരേപോലെ വിങ്ങിവീര്‍ക്കുന്നതാണ് സാധാരണയായി കാണാറുള്ളതെങ്കിലും ഒന്നോ രണ്ടോ കാമ്പിനെ ബാധിക്കുന്ന തരത്തിലും പ്രശ്നം കാണാറുണ്ട്. ചിലപ്പോള്‍ മുന്നിലെ മുലക്കാമ്പുകളിൽനിന്നും തുടങ്ങി പൊക്കിൾ വരെയും പിന്നിലെ മുലക്കാമ്പുകളിൽനിന്നും തുടങ്ങി യോനിദളംവരെയും വീക്കം കാണാം. നെഞ്ചിന് കീഴെ വരെ വീക്കം ബാധിക്കുന്ന സാഹചര്യവും ചില പശുക്കളിൽ  ഉണ്ടാവാറുണ്ട്. അണുബാധ കാരണം ഉണ്ടാവുന്ന അകിടുവീക്കത്തിന്റെ ലക്ഷങ്ങളായ പാലിന്റെ സ്വാഭാവിക വെള്ളനിറം വ്യത്യാസപ്പെടൽ, പാലിന് പുളിപ്പ്, പാലിൽ കട്ടയായോ തരിതരികളായോ കാണപ്പെടൽ,  പാലിൽ രക്താംശമോ പഴുപ്പോ കാണപ്പെടൽ, പാൽ വെള്ളം പോലെ നേർക്കൽ, കറന്നെടുത്ത് അകിടിന് നിറവ്യത്യാസം, കല്ലിപ്പ് എന്നിവ അകിടുനീരിൽ കാണപ്പെടുന്നില്ല. എങ്കിലും  അകിടിലെ നീർക്കെട്ട് പലപ്പോഴും അണുബാധ കാരണം ഉണ്ടാവുന്ന അകിടുവീക്കമായി കർഷകർ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ പ്രശ്നം കൃത്യമായി നര്‍ണ്ണയിക്കാനും, ചികിത്സകള്‍ക്കും ഡോക്ടരുടെ സേവനം തേടണം. 

നീര് ബാധിച്ച് ആടിന്റെ അകിട്
ADVERTISEMENT

പ്രശ്നം രൂക്ഷമെങ്കിൽ മാത്രം മതി ചികിത്സ

പ്രസവം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം വീക്കം സ്വാഭാവികമായി വലിഞ്ഞ് അകിടുനീരിന്റെ മിക്ക പ്രശ്നങ്ങളും യാതൊരു ചികിത്സയും കൂടാതെ പൊതുവെ ഭേദമാവാറുണ്ട്. തണുത്ത വെള്ളവും ഇളംചൂടുവെള്ളവും അകിടിൽ മാറിമാറി തളിക്കുന്നതും കിഴിപോലെ കെട്ടി ദിവസം മൂന്നുനേരം അകിടിൽ ഇരുപത്‌ മിനിറ്റ് നേരം ഉഴിഞ്ഞ് മസ്സാജ് ചെയ്യുന്നതും, പശുവിനെ നടത്തിച്ച്  അല്‍പ്പം വ്യായാമം നല്‍കുന്നതുമെല്ലാം വീക്കം വേഗത്തിൽ കുറയ്ക്കാന്‍ ഫലപ്രദമാണ്. വളരെ കൂടിയ നീര്‍വീക്കമാണെങ്കില്‍ ചികിത്സ തേടുന്നതാണ്  ഉചിതം. പ്രസവത്തിന് മുന്നേ തന്നെ അകിടിൽ നീര്‍ക്കെട്ട് കൂടുതലായി കാണപ്പെടുന്നുണ്ടെങ്കിൽ പ്രസവത്തിന് മുന്നേ തന്നെ കറവ തുടങ്ങി പാൽ കറന്നുകളഞ്ഞ് അകിടിലെ അധിക സമ്മർദ്ദം കുറയ്ക്കുന്നത് ഉചിതമാണ്. അകിടുനീര് കൂടുതലായി കാണുന്ന പശുക്കളിൽ  പ്രസവാനന്തരം ഇടയ്ക്കിടെ പാല്‍ കറന്നൊഴിവാക്കി സമ്മർദ്ദം കുറയ്ക്കാൻ ശ്രദ്ധിക്കണം. 

ADVERTISEMENT

അകിടിൽ കെട്ടിനിൽക്കുന്ന നീരുവലിയാന്‍ സഹായിക്കുന്ന ഡൈയൂറെറ്റിക്ക് മരുന്നുകള്‍ പശുക്കൾക്ക് കുത്തിവെയ്പായും, അസറ്റാഡോളമൈഡ്, ഫ്യൂറോസെമൈഡ് പോലുള്ള നീര് വലിയാൻ സഹായിക്കുന്ന ഗുളികകൾ ദിവസം 2 ഗ്രാം വരെ രണ്ടുതവണകളായും നൽകാവുന്നതാണ്. വിദഗ്ധ നിർദേശങ്ങൾക്കായി വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം. ജീവകം ഇ, സെലീനിയം എന്നിവയടങ്ങിയ  പോഷകങ്ങള്‍ തീറ്റയിൽ ഉൾപ്പെടുത്തുന്നതും  നീരുവലിയാൻ സഹായിക്കുന്ന മാക്സിറ്റോൾ പോലുള്ള ലേപനങ്ങൾ അകിടിൽ പുരട്ടുന്നതും  ഫലപ്രദമാണ്. അമോണിയം ക്ലോറൈഡ് പൗഡർ ദിവസം അൻപത് ഗ്രാം വീതം ഒരാഴ്ചത്തേക്ക് പശുവിന് നൽകുന്നതും ഫലപ്രദമാണ്.  മഗ്നീഷ്യം സൾഫേറ്റ് പൗഡർ  വറുത്ത് വെളിച്ചെണ്ണയിൽ  അല്ലെങ്കിൽ ഗ്ലിസറിനിൽ ചാലിച്ച് അകിടിൽ പുരട്ടാവുന്നതാണ്. 

ബാർലി അല്ലെങ്കില്‍ ഞെരിഞ്ഞിൽ ഇട്ട് തിളപ്പിച്ച വെള്ളം പശുവിന് കുടിക്കാൻ കൊടുക്കുന്നത് അകിടുനീര് കുറയ്ക്കാനുള്ള നാടൻ രീതിയാണ്. തഴുതാമ, വയൽച്ചുള്ളി, ഞെരിഞ്ഞിൽ എന്നീ മൂന്ന് ചെടികൾ 100 ഗ്രാം വീതം മൂന്ന് ലീറ്റർ വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കഷായപരുവത്തിൽ ഒന്നര ലീറ്ററിലേക്ക് വാറ്റിയെടുത്ത ശേഷം പകുതി വീതം ദിവസം രണ്ടു തവണകളായി മൂന്ന് ദിവസം നൽകുന്നതും അകിടുനീരിനെ അകറ്റാനുള്ള നാടൻ പ്രയോഗമാണ്. അകിടുനീര് ബാധിച്ച പശുക്കളിൽ അണുബാധ കാരണം അകിടുവീക്കം വരാനുള്ള സാഹചര്യം തടയാൻ കറവയ്ക്ക് മുന്‍പായി അകിടുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഒരു ടവ്വലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കാനും പൂര്‍ണകറവയ്ക്കു ശേഷം മുലക്കാമ്പുകള്‍ നേര്‍പ്പിച്ച പൊവിഡോണ്‍ അയഡിന്‍ ലായനിയില്‍ 20 സെക്കൻഡ് വീതം മുക്കി ടീറ്റ് ഡിപ്പിങ് നൽകാനും ശ്രദ്ധിക്കണം.