ജൈവകൃഷി എന്നത് കൃഷിക്കാരന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചു ചെയ്യാവുന്ന ഒരു ഫാഷന്‍ ഷോ എന്നതിനപ്പുറം ഒരു രാജ്യത്തിന്റെ നയമായാല്‍ എന്തു സംഭവിക്കുമെന്നു വ്യക്തമാക്കിത്തരുന്നതാണ് ശ്രീലങ്കയുടെ അനുഭവം. ഇന്ത്യയേക്കാളും സാമ്പത്തിക പുരോഗതിയും മാനവവികസന സൂചികയുമുള്ള രാജ്യമാണ് ശ്രീലങ്ക. അവിടെ,

ജൈവകൃഷി എന്നത് കൃഷിക്കാരന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചു ചെയ്യാവുന്ന ഒരു ഫാഷന്‍ ഷോ എന്നതിനപ്പുറം ഒരു രാജ്യത്തിന്റെ നയമായാല്‍ എന്തു സംഭവിക്കുമെന്നു വ്യക്തമാക്കിത്തരുന്നതാണ് ശ്രീലങ്കയുടെ അനുഭവം. ഇന്ത്യയേക്കാളും സാമ്പത്തിക പുരോഗതിയും മാനവവികസന സൂചികയുമുള്ള രാജ്യമാണ് ശ്രീലങ്ക. അവിടെ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൈവകൃഷി എന്നത് കൃഷിക്കാരന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചു ചെയ്യാവുന്ന ഒരു ഫാഷന്‍ ഷോ എന്നതിനപ്പുറം ഒരു രാജ്യത്തിന്റെ നയമായാല്‍ എന്തു സംഭവിക്കുമെന്നു വ്യക്തമാക്കിത്തരുന്നതാണ് ശ്രീലങ്കയുടെ അനുഭവം. ഇന്ത്യയേക്കാളും സാമ്പത്തിക പുരോഗതിയും മാനവവികസന സൂചികയുമുള്ള രാജ്യമാണ് ശ്രീലങ്ക. അവിടെ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൈവകൃഷി എന്നത് കൃഷിക്കാരന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചു ചെയ്യാവുന്ന ഒരു ഫാഷന്‍ ഷോ എന്നതിനപ്പുറം ഒരു രാജ്യത്തിന്റെ നയമായാല്‍ എന്തു സംഭവിക്കുമെന്നു വ്യക്തമാക്കിത്തരുന്നതാണ് ശ്രീലങ്കയുടെ അനുഭവം. ഇന്ത്യയേക്കാളും സാമ്പത്തിക പുരോഗതിയും മാനവവികസന സൂചികയുമുള്ള രാജ്യമാണ് ശ്രീലങ്ക. അവിടെ, കയറ്റുമതിയേക്കാള്‍ വളരെ കൂടുതല്‍ ഇറക്കുമതിയും അതുവഴി വിദേശനാണ്യശേഖരത്തിന്റെ നില ശോഷിക്കുകയും ചെയ്തതോടുകൂടി വളം, കീടനാശിനികള്‍ തുടങ്ങിയവയുടെ ഇറക്കുമതി കുറയ്ക്കാനാണ് രാജ്യം പൂര്‍ണമായും ജൈവകൃഷിയിലേക്ക് മാറുമെന്ന് കഴിഞ്ഞ ഏപ്രിലില്‍ പ്രസിഡന്റ് രാജപക്‌സേ പ്രഖ്യാപിച്ചത്. അതോടെ, അതോടെ രാസവളങ്ങളും കീടനാശിനികളും രാജ്യത്തു നിരോധിച്ചു. പകരം കമ്പോസ്റ്റിന്റെ ഉപയോഗം കൂട്ടുമെന്നു പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ ഉച്ചകോടിക്കു മുന്‍പായുള്ള യോഗത്തില്‍ ശ്രീലങ്കയുടെ ഭക്ഷ്യവ്യവസ്ഥ സുസ്ഥിരമായ മാറ്റങ്ങള്‍ക്കു വിധേയമാകുകയാണെന്നും ലോകത്തിന് ഒരു ശ്രീലങ്കന്‍ ഹരിതമാതൃക ഉണ്ടാകാന്‍ പോവുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 

മേയ് ഒന്നിന് ഒരു ദൗത്യസേനയെ ഹരിത ശ്രീലങ്ക ഉണ്ടാക്കാനായി ചുമതലപ്പെടുത്തി. എന്നാല്‍, പിന്നീട് ഈ സേനയില്‍നിന്നും മുതിര്‍ന്ന കാര്‍ഷിക ശാസ്ത്രജ്ഞരെ ഒഴിവാക്കി. ഈ സേനയിലെ ഒരു മെഡിക്കല്‍ ഡോക്ടര്‍ രാസവളമാണ് ശ്രീലങ്കയിലെ വൃക്കരോഗങ്ങള്‍ക്ക് കാരണമെന്നു വിശ്വസിക്കുന്ന ആളായിരുന്നു (അങ്ങനെയല്ലെന്നുള്ള തെളിവുകള്‍ ശാസ്ത്രജ്ഞര്‍ സമര്‍പ്പിച്ചിട്ടുകൂടി). ഈ സേനയിലെ തേയിലക്കൃഷിമേഖലയില്‍നിന്നുള്ള അംഗം രാസവള നിരോധനം തേയില ഉല്‍പാദനം 50 ശതമാനത്തോളം കുറയ്ക്കുമെന്നു മുന്നറിയിപ്പു നല്‍കി. 

ADVERTISEMENT

കാര്‍ഷിക സമ്പദ് ശാസ്ത്രജ്ഞരുടെ സംഘടന ഒട്ടേറെ വിളകളില്‍ ഉല്‍പാദനം 25-50 ശതമാനത്തോളം കുറയുമെന്നും (നെല്ല് 30-35%, തേയില 50%, ചോളം 50%, ഉരുളക്കിഴങ്ങ് 30-50%, കരിമ്പ് 30-40%, കറുവാപ്പട്ട 25%, പച്ചക്കറികള്‍ 30-50%) ഇത് സമ്പദ് വ്യവസ്ഥയില്‍ വലിയ തോതില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മേയ് 25ന് തന്നെ സൂചനകള്‍ നല്‍കി. പക്ഷേ, സര്‍ക്കാര്‍ മുന്നോട്ടുതന്നെ പോയി. 

ഇപ്പോള്‍ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കുന്നത് ചൂണ്ടിക്കാണിച്ച ആശങ്കകള്‍ ശരിയായിരുന്നു എന്നാണ്. തേയില ഉല്‍പാദനം 50 ശതമാനം കുറഞ്ഞു. നെല്ല്, പച്ചക്കറികള്‍, റബര്‍, കുരുമുളക്, കറുവാപ്പട്ട എന്നീ പ്രധാന വിളകളിലെല്ലാം ഉല്‍പാദനത്തില്‍ കുറവ് പ്രതീക്ഷിക്കുന്നു. റബറിന്റെ പെസ്റ്റലോഷ്യ ഇലപ്പൊട്ടു രോഗത്തിന് പ്രതിവിധിയായി രാസകീടനാശിനികളില്ലാത്തത് 20 ശതമാനം ഉല്‍പാദനനഷ്ടം വരുത്തി. 

മുഖം രക്ഷിക്കാനായി സര്‍ക്കാര്‍ ജൈവവളങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ തുനിഞ്ഞെങ്കിലും മാലിന്യം ഉപയോഗിച്ചുണ്ടാക്കുന്ന കമ്പോസ്റ്റില്‍ വരാന്‍ സാധ്യതയുള്ള വിഷകരമായ പദാര്‍ഥങ്ങള്‍, ക്വാറന്റൈന്‍ പ്രാധാന്യമുള്ള അണുക്കള്‍, പ്രാണികള്‍ തുടങ്ങിയവയെ പരിഗണിച്ച് ഇറക്കുമതി വേണ്ടെന്നുവച്ചു. കോവിഡിന്റെ പ്രത്യാഘാതങ്ങളുടെ കൂടെ ഇതുകൂടിയായപ്പോള്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥ തകര്‍ന്നു. ഭക്ഷണസാധനങ്ങള്‍ക്കു വില കൂടി, കാര്യങ്ങള്‍ പ്രതിസന്ധിയിലേക്കു നീങ്ങി.

ശ്രീലങ്കയുടെ അനുഭവം ഇവിടെ പ്രതിപാദിച്ചത് ജൈവകൃഷി കേവലം ഒരു ഫാഷന്‍ ഷോ എന്നതിലപ്പുറം ഒരു രാജ്യത്തിന്റെ നയമായി മാറിയല്‍ എന്തു സംഭവിക്കും എന്നു വിശദമാക്കാനാണ്. മറ്റു രാജ്യങ്ങളുടെ ഉദാഹരണങ്ങളും നമ്മുടെ മുന്‍പിലുണ്ട്. ചൈനയില്‍ നൂറ്റാണ്ടുകളായി സുസ്ഥിരമായ ജൈവകൃഷിയായിരുന്നു. മനുഷ്യമലം മുഴുവന്‍ മുഴുവന്‍ ശേഖരിച്ച് ഗ്രാമങ്ങളിലെ വിസ്തൃതമായ പാടങ്ങളില്‍ ഉണക്കിയിട്ടാണ് അവര്‍ ഉപയോഗിച്ചിരുന്നത്. ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന സര്‍ദാര്‍ കെ.എം.പണിക്കര്‍ ചൈനീസ് ഗ്രാമങ്ങളിലെ രൂക്ഷമായ നാറ്റത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. വിപ്ലവാനന്തര ചൈനയില്‍ കുഴിക്കക്കൂസുകള്‍ ക്രമേണ വ്യാപകമായി, മലലഭ്യത കുറഞ്ഞു. ആരോഗ്യസംവിധാനം മെച്ചപ്പെട്ടപ്പോള്‍ മരണനിരക്ക് കുറഞ്ഞു. ജനസംഖ്യ കൂടി. പക്ഷേ, രാസവള ഉപയോഗം കൂട്ടാന്‍ മാവോ തയാറായില്ല. ഇതോടൊപ്പം സ്വകാര്യകൃഷി നിരോധിച്ചുകൊണ്ടുള്ള ഭരണ പരിഷ്‌കാരങ്ങള്‍കൂടിയായപ്പോള്‍ വിളവ് തീരെ കുറയുകയും അത് 300 ലക്ഷം പേരുടെ പട്ടിണിമരണത്തിന് ഇടയാക്കുകയും ചെയ്തു. അവിടെനിന്നാണ് ചൈനക്കാരുടെ ഭക്ഷണകാര്യങ്ങളില്‍ മാറ്റം വന്നുതുടങ്ങിയത്. പക്ഷേ, ഇന്ന് ചൈന കാര്‍ഷിക ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്താണ്. രാസവള നിര്‍മാണത്തിലും ഉപഭോഗത്തിലും ഒന്നാം സ്ഥാനത്തുതന്നെ.

ADVERTISEMENT

ഭൂട്ടാനിലേക്ക്

ഭൂട്ടാന്‍ നൂറു ശതമാനം ജൈവകൃഷിയിലേക്കു മാറുകയാണെന്നു പ്രഖ്യാപിച്ചത് 2012ല്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം വന്ന ഒരു പഠനത്തില്‍ പറയുന്നത് ഉല്‍പാദനത്തില്‍ 24 ശതമാനം കുറവു വരുമെന്നാണ്. ഇത് ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും 50 ശതമാനത്തിലധികം പേര്‍ ആശ്രയിക്കുന്ന കാര്‍ഷിക മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും പഠനം പറയുന്നു. 

സിക്കിമില്‍ സംഭവിച്ചത്

ബലം പ്രയോഗിച്ച് കര്‍ഷകരെ ജൈവകൃഷിക്കാരാക്കിയ ഇന്ത്യയുടെ സിക്കിം സംസ്ഥാനത്തിലും സ്ഥിതി വ്യത്യസ്തമല്ല. കേരളത്തിലെ ഒരു താലൂക്കിലെ ജനസംഖ്യ പോലുമില്ലാത്ത (6 ലക്ഷം) ഈ സംസ്ഥാനത്തിന്റെ 47 ശതമാനവും വനമാണ്. 2003ലാണ് സിക്കിം പൂര്‍ണ ജൈവകൃഷി സംസ്ഥാനമായി മാറുമെന്ന് പ്രഖ്യാപിച്ചത്. പടിപടിയായി രാസവളങ്ങളും കീടനാശിനികളും നിരോധിച്ചു. ഉപയോഗിക്കുന്നവര്‍ക്ക് തടവുശിക്ഷ കൊടുക്കാന്‍ വരെയുള്ള നിയമങ്ങളുണ്ടാക്കി. കോടിക്കണക്കിനു രൂപ ജൈവ സര്‍ട്ടിഫൈയിങ് ഏജന്‍സികള്‍ക്ക് ഫീസായി കൊടുത്തു മുഴുവന്‍ കൃഷിസ്ഥലത്തിനും ക്രമേണ ജൈവ സര്‍ട്ടിഫിക്കേഷന്‍ നേടി. 

ADVERTISEMENT

സിക്കിമിലെ പ്രധാന വിളകള്‍ വലിയ ഏലം, മക്കച്ചോളം, ഗോതമ്പ്, ഓറഞ്ച്, പിയര്‍, ഉരുളക്കിഴങ്ങ്, ശീതകാല പച്ചക്കറികള്‍ തുടങ്ങിയവയാണ്. ജൈവകൃഷി തുടങ്ങി 20 കൊല്ലത്തിലേക്ക് അടുക്കുമ്പോള്‍ അവിടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. കുറഞ്ഞ ഉല്‍പാദനക്ഷമത, രോഗകീട പോഷക പ്രശ്‌നങ്ങളെ നിയന്ത്രിക്കാനുള്ള പ്രയാസം, കൃഷിക്കാരന് കുറഞ്ഞ വരുമാനം തുടങ്ങി പലതും.

നെല്ലിന്റെയും ഗോതമ്പിന്റെയും ഉല്‍പാദനക്ഷമത കുറഞ്ഞത് ഭക്ഷ്യസുരക്ഷയ്ക്കു വെല്ലുവിളിയായി. പശ്ചിമബംഗാളില്‍നിന്നു നെല്ലും ഗോതമ്പും പയര്‍വര്‍ഗങ്ങളും കുറഞ്ഞ വിലയ്ക്ക് ഇഷ്ടംപോലെ കിട്ടുന്നതുകൊണ്ടും കേന്ദ്രപൂളില്‍നിന്ന് ധാന്യങ്ങള്‍ വേറെ കിട്ടുന്നതുകൊണ്ടും പട്ടിണി ഉണ്ടായില്ല. അതായത് പഞ്ചാബിലും ഹരിയാനയിലും ശാസ്ത്രീയകൃഷി ചെയ്യുന്നതുകൊണ്ടാണ് സിക്കിമിന് ജൈവകൃഷിയാണ് ഞങ്ങള്‍ ചെയ്യുന്നതെന്ന് വീമ്പിളക്കാന്‍ പറ്റുന്നത് എന്നു സാരം.

കേരളത്തിലെ ജൈവകൃഷി

2009-10 കാലത്ത് കേരളത്തിന് ഒരു ജൈവകൃഷി നയമുണ്ടാക്കി. 2016 ആകുമ്പോള്‍ കേരളം ഒരു ജൈവകൃഷി സംസ്ഥാനമാക്കും എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, അതു നടപ്പിലാക്കാന്‍ പ്രത്യേകമായ പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോടിനെ ജൈവജില്ലയായി 2011ല്‍ പ്രഖ്യാപിച്ചു. പരിശീലനങ്ങള്‍ക്കും കര്‍ഷക്കൂട്ട രൂപീകരണങ്ങള്‍ക്കും കമ്പോസ്റ്റ് നിര്‍മാണത്തിനും മറ്റും പദ്ധതികള്‍ക്കുമായി 6.05 കോടി രൂപ ചെലവഴിച്ചു. 

പക്ഷേ, യഥാര്‍ഥത്തില്‍ എത്ര ടണ്‍ ജൈവോല്‍പന്നങ്ങള്‍ ഉണ്ടാക്കി എന്നതിനൊന്നും കണക്കില്ല. മഞ്ഞ ലേബലിലുള്ള കീടനാശിനികള്‍ നിരോധിച്ചതിനാല്‍ യാഥാര്‍ഥ കര്‍ഷകര്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഇവയ്ക്കുവേണ്ടി മറ്റു ജില്ലകളെ ആശ്രയിക്കേണ്ടിവരുന്നു.

ലേബലിലുള്ളതെല്ലാം ജൈവമല്ല

പുറമേ 100 ശതമാനവും ജൈവമാണെന്നവകാശപ്പെടുന്ന കൃഷിയിടങ്ങളില്‍ ഭൂരിപക്ഷവും ആവശ്യത്തിന് രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നുണ്ട് എന്നതാണ് വാസ്തവം. വയനാട്ടിലെയും ഇടുക്കിയിലെയും ചില സര്‍ട്ടിഫൈഡ് ജൈവകര്‍ഷകര്‍ പോലും അത്യാവശ്യ ഘട്ടങ്ങളില്‍ കൃഷിയെ രക്ഷിക്കാന്‍ രാസമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. പക്ഷേ, ഏതായാലും ജൈവസര്‍ട്ടിഫൈയിങ് ഏജന്‍സികള്‍ക്ക് നല്ലകാലമാണ്.

' നല്ല ഒരു വരള്‍ച്ച എല്ലാവര്‍ക്കും ഇഷ്ടമാണ്' (Everybody loves a good drought) എന്ന പി. സായ്‌നാഥിന്റെ പ്രശസ്തമായ പുസ്തകം പോലെ എല്ലാവര്‍ക്കും ജൈവകൃഷി വളരെ ഇഷ്ടമാണ്. വിളകള്‍ക്ക് ഏറ്റവും അത്യാവശ്യവും എന്നാല്‍ മണ്ണില്‍ കുറവുള്ളതുമായ മൂലകങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കാരിന്റെ വിലനിയന്ത്രണപ്പട്ടികയില്‍ ഉള്‍പ്പെട്ട രാസവളങ്ങള്‍ക്കു പകരം യാതൊരു ഗുണമേന്മാസംവിധാനവുമില്ലാത്ത ജൈവവളങ്ങള്‍ വാങ്ങാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതിപ്പണം ചെലവഴിക്കാം എന്നതിനാല്‍ അവര്‍ക്ക് സന്തോഷം, ജൈവ കീടനാശിനികള്‍ എന്ന പേരില്‍ രാസകീടനാശിനി തന്മാത്രകള്‍ അടങ്ങിയ വസ്തുക്കള്‍ സംസ്ഥാനത്തിന്റെ ഗുണമേന്മാ സംവിധാനത്തെ മറികടന്നുകൊണ്ടു വിപണനം ചെയ്യാന്‍ പറ്റുന്നതില്‍ പല കമ്പനികള്‍ക്കും സന്തോഷം, കൃഷിയിലെ രാസവസ്തുക്കളുടെ ഉപയോഗം മണ്ണും പ്രകൃതിയും തകര്‍ത്തു ജനങ്ങള്‍ക്ക് മുഴുവന്‍ കാന്‍സറാണ് അതിനാല്‍ ജൈവകൃഷിയിലേക്കു മാറുക എന്ന പ്രചാരണവുമായി കൃഷിക്കാരെ ചാക്കിലാക്കി വന്‍തുക ഫീസായി വസൂലാക്കുന്ന, എന്നാല്‍ ഉല്‍പന്ന വിപണനത്തിന് ഒരല്‍പംപോലും സഹായിക്കാത്ത ജൈവസര്‍ട്ടിഫൈയിങ് ഏജന്‍സികള്‍ക്ക് സന്തോഷം, പൊട്ടാഷ് ഇല്ലാത്ത മണ്ണില്‍ ബയോപൊട്ടാഷ് ഇട്ടാല്‍ത്തന്നെ പൊട്ടാസ്യം കിട്ടും എന്നു പറഞ്ഞ് ബയോപൊട്ടാഷ് വില്‍ക്കുന്ന ഏജന്‍സികള്‍ക്ക് സന്തോഷം, കീടനാശിനി അവശിഷ്ടവീര്യമുള്ള പഴം-പച്ചക്കറികള്‍ ജൈവോല്‍പന്നങ്ങളാണെന്നു കാണിച്ചു വില്‍ക്കുന്ന സന്നദ്ധസംഘടനകള്‍ക്ക് സന്തോഷം. എല്ലാവര്‍ക്കും സന്തോഷം തന്നെ. 

സംസ്ഥാനത്തിന്റെ കാര്‍ഷിക വികസനത്തിന് ഗണ്യമായ സംഭവന നല്‍കിയ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളെ ഇടിച്ചുതാഴ്ത്തിക്കാണിക്കാന്‍ ജൈവ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പലര്‍ക്കും അവസരം ലഭിക്കുന്നു. ഇത് ഈ സ്ഥാപനങ്ങളിലെ ഗവേഷകരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നു. ജൈവകൃഷി പുണ്യവും ഉദാത്തവും പരിശുദ്ധവും പ്രകൃതിസൗഹാര്‍ദപരവുമായി കരുതപ്പെടുന്നതിനാല്‍ അതിനെ എതിര്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നുംതന്നെ കഴിയുന്നില്ല. അവരൊക്കെ 'രാജാവിന്റെ പട്ടുവസ്ത്രം എത്ര ഗംഭീരം' എന്നുതന്നെ പ്രശംസിക്കുന്നു.

കൃഷിവകുപ്പിലെ ഓഫീസര്‍മാര്‍ക്ക് ഇരട്ട റോളാണ് അഭിനയിക്കേണ്ടത്. ഒരു വേദിയില്‍ ആധുനിക കൃഷിയെ ഇകഴ്ത്തി ജൈവകൃഷിയെ പുകഴ്ത്തുമ്പോള്‍ മറ്റൊരു വേദിയില്‍ നേരെ മറിച്ചു സംസാരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. അത് അവരുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നു.

എന്നാല്‍, 14-ാം പഞ്ചവത്സര പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു മുന്നോടിയായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുറത്തിറക്കിയ രേഖ വളരെ ആശാവഹമാണ്. കേരളത്തിലെ കാര്‍ഷികോല്‍പ്പാദനം മെച്ചപ്പെടുത്താന്‍ രേഖയില്‍ നിര്‍ദേശിക്കുന്നത് ശാസ്ത്രീയ കൃഷിമാര്‍ഗങ്ങള്‍ തന്നെയാണ്. കേരളത്തിലെ പഴം പച്ചക്കറികളില്‍ ഭീതജനകമായ തോതില്‍ കീടനാശിനി അവിഷ്ടമുണ്ടെന്ന പ്രചാരണത്തെ ലബോറട്ടറികളില്‍നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ രേഖ തള്ളിക്കളയുന്നു. ബയോടെക്‌നോളജി, ജനിതകമാറ്റം വരുത്തല്‍, നാനോടെക്‌നോളജി തുടങ്ങിയ ശാസ്ത്രസങ്കേതങ്ങളുപയോഗിച്ച് കൃഷി ആധുനികവല്‍കരിക്കണമെന്നാണ് രേഖ നിസ്സംശയം പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ അതുകൊണ്ടുതന്നെ ശാസ്ത്രീയ മാര്‍ഗങ്ങളായിരിക്കുമെന്ന് നമുക്ക് ആശ്വസിക്കാം. സീറോ ബജറ്റ് കൃഷി നടപ്പാക്കാന്‍ ഒരു ശ്രമമുണ്ടായിരുന്നത് തുടരുകയില്ലെന്നു കരുതാം.

ജൈവകൃഷി തീരെ അവഗണിക്കണമോ?

ജൈവകൃഷി തീരെ നിരോധിക്കണമെന്നോ അവഗണിക്കണമെന്നോ അഭിപ്രായം ലേഖകനില്ല. കൃഷിക്കാരുടെ താല്‍പര്യം പോലെ ജൈവകൃഷി ചെയ്യുന്നവര്‍ ചെയ്യട്ടെ. അതിനാവശ്യമായ സാങ്കേതികവിദ്യകള്‍ ജൈവകൃഷി സര്‍ട്ടിഫൈയിങ് ഏജന്‍സികള്‍ കൊടുക്കാന്‍ നിര്‍ബന്ധിതമാകണം. പോരാ, ആ ഉല്‍പന്നങ്ങള്‍ക്ക് ലാഭകരമാകുന്ന രീതിയില്‍ വിപണനം കൂടി നടത്താന്‍ ഏജന്‍സികള്‍ കൃഷിക്കാരുമായി കരാറില്‍ ഏര്‍പ്പെടണം. 

ജൈവ കൃഷി നടത്തി കൃഷി നശിച്ചാല്‍ ഏജന്‍സികള്‍ കൃഷിക്കാരന് നഷ്ടപരിഹാരം കൊടുക്കണം. 'സംശുദ്ധ'മായ ആഹാരം കഴിക്കണമെന്ന് താല്‍പര്യപ്പെടുന്ന ഉയര്‍ന്ന വരുമാനക്കാര്‍ക്കു വേണ്ടിയും കയറ്റുമതിക്കുവേണ്ടിയും ജൈവകൃഷിയാകാം. സുഗന്ധവിള, ഔഷധസസ്യകൃഷികളില്‍ കൂടുതല്‍ ആല്‍ക്കലോയിഡുകള്‍ ഉണ്ടാവലാണ് ലക്ഷ്യമെന്നതിനാല്‍ ചെടിക്ക് കൂടുതല്‍ സമ്മര്‍ദം കൊടുക്കണം. അതിന് ജൈവകൃഷിയാകാം.

ഒരി ഹോബി എന്ന നിലയില്‍ ജൈവകൃഷിയാകാം, ഞാന്‍ ഒരു പുണ്യവാനാണെന്ന് നാലാള്‍ക്കാരെ അറിയിക്കാമല്ലോ. എന്നാല്‍, സ്‌കൂളുകളിലും കോളജുകളിലും ജൈവകൃഷി മാത്രമായി ചെയ്യരുത്. അത് കുട്ടികളില്‍ അധുനിക കൃഷിമാര്‍ഗങ്ങളെക്കുറിച്ച് കടുത്ത തെറ്റിദ്ധാരണകളുണ്ടാക്കും. ശാസ്ത്രീയ കൃഷിതന്നെ ഇവിടെ ചെയ്യണം. താരതമ്യത്തിനുവേണ്ടി ജൈവകൃഷിയാകാം. ഇത് ഒരു പഠനപ്രക്രിയയാകണം.

ഗുണപാഠം: ഭരണകൂടം ഒരു കൃഷിരീതിയും അടിച്ചേല്‍പ്പിക്കരുത്.

വിലാസം:  പ്രഫസർ, കാർഷിക കോളജ്, പടന്നക്കാട്.

English summary: How did eating insects start in China?