തിരുവനന്തപുരത്തുനിന്ന് ഇസ്രയേലിലേക്കുള്ള ആകാശദൂരം 5058 കിലോമീറ്റർ വരും. തിരുവനന്തപുരത്തുനിന്ന് തുമ്പ സെന്റ് സേവ്യേഴ്സ് കോളജിന്റെ വളപ്പിലെ സുജിത്തിന്റെ കൃഷിയിടത്തിലേക്കുള്ള ദൂരമാണെങ്കിൽ കഷ്ടിച്ച് 14 കിലോമീറ്റർ. ആധുനിക സാങ്കേതികവിദ്യകളുടെ ബലത്തിൽ മരുഭൂമിയെ കൃഷിഭൂമിയാക്കുന്ന ഇസ്രയേൽ കാണാൻ ഇവിടെയുള്ള കൃഷിസ്നേഹികളും ഉദ്യോഗസ്ഥരുമൊക്കെ പൊയ്ക്കോളൂ. എന്നാൽ അറബിക്കടലിൽനിന്ന് അരക്കിലോമീറ്റർ മാത്രം അകലെ പതിനഞ്ചേക്കർ പൂഴിമണ്ണിൽ സമൃദ്ധമായി പച്ചക്കറി വിളയിക്കുന്ന എസ്.വി.സുജിത് എന്ന ചെറുപ്പക്കാരന്റെ കൃഷിയിടം കൂടി കാണുന്നതു നന്നായിരിക്കും. എന്നുമാത്രമല്ല, ഇന്ത്യയിലെ ഇസ്രയേൽ എംബസിയിലെ അഗ്രികൾചർ അറ്റാഷെ യായർ എഷേലും സംഘവും ഈയിടെ സുജിത്തിന്റെ ഫാമിലെത്തി എന്നു കൂടി അറിയണം. കാക്കക്കാലിന്റെ പോലും തണലില്ലാത്ത, വെയിൽച്ചൂടേറ്റു തിളച്ചുകിടക്കുന്ന വെറും പൂഴിമണ്ണിൽ തക്കാളി മുതൽ കാപ്സിക്കം വരെ നിറഞ്ഞു വിളഞ്ഞു കിടക്കുന്ന കാഴ്ച കാണാൻ. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി, ഉപയോക്താക്കളുമായി നേരിട്ടാണ് സുജിത് ഇടപാടുകൾ നടത്തുന്നത്. ബെംഗളൂരുവിലെ കോർപറേറ്റ് മേഖലയിലെ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ കർഷകനായതിനെക്കുറിച്ച് സുജിത് സംസാരിക്കുന്നു. ഒപ്പം ‘സേഫ് ടു ഈറ്റ്’ കൃഷിയുടെ അനിവാര്യതയെക്കുറിച്ചും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരത്തുനിന്ന് ഇസ്രയേലിലേക്കുള്ള ആകാശദൂരം 5058 കിലോമീറ്റർ വരും. തിരുവനന്തപുരത്തുനിന്ന് തുമ്പ സെന്റ് സേവ്യേഴ്സ് കോളജിന്റെ വളപ്പിലെ സുജിത്തിന്റെ കൃഷിയിടത്തിലേക്കുള്ള ദൂരമാണെങ്കിൽ കഷ്ടിച്ച് 14 കിലോമീറ്റർ. ആധുനിക സാങ്കേതികവിദ്യകളുടെ ബലത്തിൽ മരുഭൂമിയെ കൃഷിഭൂമിയാക്കുന്ന ഇസ്രയേൽ കാണാൻ ഇവിടെയുള്ള കൃഷിസ്നേഹികളും ഉദ്യോഗസ്ഥരുമൊക്കെ പൊയ്ക്കോളൂ. എന്നാൽ അറബിക്കടലിൽനിന്ന് അരക്കിലോമീറ്റർ മാത്രം അകലെ പതിനഞ്ചേക്കർ പൂഴിമണ്ണിൽ സമൃദ്ധമായി പച്ചക്കറി വിളയിക്കുന്ന എസ്.വി.സുജിത് എന്ന ചെറുപ്പക്കാരന്റെ കൃഷിയിടം കൂടി കാണുന്നതു നന്നായിരിക്കും. എന്നുമാത്രമല്ല, ഇന്ത്യയിലെ ഇസ്രയേൽ എംബസിയിലെ അഗ്രികൾചർ അറ്റാഷെ യായർ എഷേലും സംഘവും ഈയിടെ സുജിത്തിന്റെ ഫാമിലെത്തി എന്നു കൂടി അറിയണം. കാക്കക്കാലിന്റെ പോലും തണലില്ലാത്ത, വെയിൽച്ചൂടേറ്റു തിളച്ചുകിടക്കുന്ന വെറും പൂഴിമണ്ണിൽ തക്കാളി മുതൽ കാപ്സിക്കം വരെ നിറഞ്ഞു വിളഞ്ഞു കിടക്കുന്ന കാഴ്ച കാണാൻ. തുടർക്കൃഷിയിൽ ആവശ്യമായ പിന്തുണയും സാങ്കേതിക സഹായങ്ങളും വാഗ്ദാനം ചെയ്താണ് ഇസ്രയേൽ സംഘം മടങ്ങിയത്. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി, ഉപയോക്താക്കളുമായി നേരിട്ടാണ് സുജിത് ഇടപാടുകൾ നടത്തുന്നത്. ബെംഗളൂരുവിലെ കോർപറേറ്റ് മേഖലയിലെ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ കർഷകനായതിനെക്കുറിച്ച് സുജിത് സംസാരിക്കുന്നു. ഒപ്പം ‘സേഫ് ടു ഈറ്റ്’ കൃഷിയുടെ അനിവാര്യതയെക്കുറിച്ചും.

ഇന്ത്യയിലെ ഇസ്രയേൽ എംബസിയിലെ അഗ്രികൾച്ചർ അറ്റാഷെ യായർ എഷേലും സംഘവും സുജിത്തിന്റെ ഫാമിലെത്തിയപ്പോൾ

ഓപ്പൺ പ്രിസിഷ്യൻ

ADVERTISEMENT

ഓപ്പൺ പ്രിസിഷ്യൻ അഥവാ തുറന്ന സ്ഥലത്തെ കൃത്യതാകൃഷിരീതിയാണ് സുജിത്തിന്റേത്. ഏറ്റവും പ്രതികൂല സാഹചര്യത്തിൽ ഏറ്റവും വിജയകരമായ കൃഷി എന്നുതന്നെ പറയാം. കൃഷിയിടത്തിൽനിന്നു നേരെ പടിഞ്ഞാറോട്ട് ഏതാനും ചുവടു നടന്നാൽ ഒരു കടലുതന്നെ കൺമുന്നിലുണ്ട്. പക്ഷേ കൃഷിക്കുള്ള വെള്ളത്തിനതു പോരല്ലോ. അതുകൊണ്ടുതന്നെ ലഭിക്കുന്ന വെള്ളം കരുതലോടെ തുള്ളിനനയായി നൽകിയാണു കൃഷി. അതിലേറെ കൃത്യതയുണ്ട് വളപ്രയോഗത്തിന്റെ കാര്യത്തിൽ. ശരിയായ വളം ശരിയായ അളവിൽ മാത്രമേ നൽകൂ. രാസകീടനാശിനി പ്രയോഗം ഇല്ലേയില്ല. പരിസ്ഥിതിയെ കൃഷിയുമായി ലയിപ്പിച്ച് സുരക്ഷിത കീടനീയന്ത്രണം സാധ്യമാക്കുന്ന ഇക്കോളജിക്കൽ എൻജിനീയറിങ് രീതിയുടെ ഒന്നാന്തരം ദൃഷ്ടാന്തം കൂടിയാണ് ഈ കൃഷിയിടം. വിളയുന്ന ഓരോ ഉൽപന്നവും 100 ശതമാനം ‘സേഫ് ടു ഈറ്റ്’. വെറും പറച്ചിൽ മാത്രമല്ല. കാർഷിക കോളജിലെ ഗവേഷകരുടെ മേൽനോട്ടവും ലാബ് റിപ്പോർട്ടുമുണ്ട്.

എല്ലാം കൃത്യതയോടെ

വിരട്ടാതെ വിപണി

ഇനി, ഇത്രയൊക്ക കൃത്യതയോടെ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്കു വിപണിയിൽ വിലകിട്ടിയില്ലെങ്കിലോ, സംശയമില്ല മനസ്സിടിയും. എന്നാലതിനും കിട്ടില്ല സുജിത്തിനെ. കച്ചവടക്കാരുടെ പിന്നാലെ യാചിച്ചു നടക്കാനോ ഇടനിലക്കാരുടെ ചൂഷണങ്ങളെക്കുറിച്ച് ആവലാതി പറഞ്ഞിരിക്കാനോ ഒന്നും നേരമില്ല ഈ കർഷകന്. ഇടത്തട്ടുകാരെ അപ്പാടെ ഒഴിവാക്കി ഉപയോക്താക്കളുമായി നേരിട്ടുള്ള ഇടപാട്; അതാണ് സുജിത്തിന്റെ ലൈൻ.

‘എന്റെ ഉൽപന്നങ്ങളുടെ വില തീരുമാനിക്കുന്നതു വിപണിയോ ഇടനിലക്കാരോ ഒന്നുമല്ല, ഉൽപാദനച്ചെലവും ലാഭവും കണക്കാക്കി ഞാൻ തന്നെ വില നിശ്ചയിക്കുന്നു. ആ വില എന്റെ ഉപയോക്താക്കൾക്കും സമ്മതം. അതുകൊണ്ടുതന്നെ വിപണിയെക്കുറിച്ചോ വിലയെക്കുറിച്ചോ തരിമ്പും വേവലാതിയില്ല. നൂറുശതമാനം ലാഭക്കൃഷി’, തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് തുമ്പ സെന്റ് സേവ്യേഴ്സ് കോളജിന്റെ ക്യാംപസിനുള്ളിൽ വിളഞ്ഞുകിടക്കുന്ന വിശാലമായ പച്ചക്കറിപ്പാടത്തിരുന്ന് സുജിത് പറയുന്നു.

സുജിത്തും സഹായികളും
ADVERTISEMENT

എംബിഎ ബിരുദം നേടി വർഷങ്ങളോളം കോർപറേറ്റ് മേഖലയിൽ ജോലി ചെയ്ത തിരുവനന്തപുരം ശ്രീകാര്യം സ്വദേശി എസ്.വി.സുജിത് ജോലിവിട്ട് മുഴുവൻസമയ കൃഷിക്കാരനായത് കൃത്യമായ മുന്നൊരുക്കത്തോടെ. കൃഷിയെക്കാൾ മുൻപേ പഠിച്ചത് വിപണി. ‘വർഷങ്ങളോളം ജോലി ചെയ്തത് ബെംഗളൂരു നഗരത്തിൽ, സ്വന്തം വീട് തിരുവനന്തപുരം നഗരത്തിലും. അതുകൊണ്ടു തന്നെ നല്ല സാധനങ്ങൾക്കു നഗരത്തിൽ വിപണിയുണ്ടെന്നു നേരിട്ടുതന്നെ അറിയാം. വിപണിയെ കർഷകന്റെ വരുതിയിലാക്കാനുള്ള വഴികളായിരുന്നു ആവശ്യം’, കൃഷിയിലേക്കുള്ള വഴികൾ സുജിത് വിശദമാക്കുന്നു.

ഒട്ടേറെപ്പേരുടെ കാര്യത്തിലെന്ന പോലെ വിഷരഹിത ഭക്ഷണത്തോടുള്ള ആഗ്രഹമാണ് ജോലിയുപേക്ഷിക്കാനും കൃഷിയിലേക്കു തിരിയാനും സുജിത്തിനെയും പ്രേരിപ്പിച്ചത്. ഭക്ഷ്യവിഭവങ്ങളിലെ, വിശേഷിച്ചും പച്ചക്കറികളിലെ രാസവിഷങ്ങൾ മാരകരോഗങ്ങൾക്കു കാരണമാകുമെന്ന വാർത്തകൾ നിരന്തരം വായിച്ചതോടെ മനസമാധാനം പോയെന്നു സുജിത്. ജോലിക്കൊപ്പം വിശ്രമസമയം പ്രയോജനപ്പെടുത്തി അടുക്കളത്തോട്ടം തുടങ്ങിയത് അങ്ങനെ. വീട്ടാവശ്യത്തിനുള്ള പച്ചക്കറികളൊക്കെ സുജിത്തും ഐടി രംഗത്തു ജോലി ചെയ്യുന്ന ഭാര്യ സുജിതയും ചേർന്ന് വീട്ടിൽത്തന്നെ ഉൽപാദിപ്പിച്ചു. ക്രമേണ, തന്നെപ്പോലെ ആശങ്കയുള്ളവർ വേറയുമുണ്ടെന്നു ബോധ്യപ്പെട്ടു. അങ്ങനെയാണ് ജോലി ഉപേക്ഷിച്ചു മുഴുവൻ സമയ കൃഷിക്കാരനും കാർഷിക സംരംഭകനുമായി മാറുന്നതെന്നു സുജിത്.

സുജിത്തും കുടുംബവും

കണ്ടറിവ് കൊണ്ടറിവ്

സമ്പൂർണ ജൈവകൃഷി തന്നെയായിരുന്നു തുടക്കത്തിൽ ലക്ഷ്യം. കയ്യിലുള്ള ജോലി വിട്ട് കർഷകനാകും മുൻപ് സാഹചര്യങ്ങൾ പഠിക്കണമല്ലോ. ഫാമുകളിലൂടെ യാത്ര ചെയ്ത് കൃഷിസാഹചര്യങ്ങൾ കണ്ടറിഞ്ഞു. നെടുമങ്ങാട്, നെയ്യാറ്റിൻകര ഭാഗത്തുള്ള ഏതാനും ചെറുകിട ജൈവകർഷകരുമായി കരാറിലേർപ്പെട്ട് ഉൽപന്നങ്ങൾ സംഭരിച്ചു പച്ചക്കറികടക്കാർക്കു വിറ്റ് വിപണി പഠിച്ചു. ഒപ്പം, സൃഹൃത്തിന്റെ ഫാമിൽനിന്ന് പാൽ മൊത്തമായി വാങ്ങി ചില്ലുകുപ്പികളിലാക്കി വീടുകളിലെത്തിച്ച് ചില്ലറ ഉപയോക്താക്കളുടെ സ്ഥിരവിപണിയും രൂപീകരിച്ചു.

ADVERTISEMENT

സ്വന്തം കൃഷിയിലേക്കുള്ള ചുവടു മാറ്റമായിരുന്നു അടുത്ത ഘട്ടം. സമ്പൂർണ ജൈവക്കൃഷി വിജയകരമല്ലെന്ന് ഇതിനിടെ ബോധ്യപ്പെട്ടെന്നു സുജിത്. ഉൽപാദനക്കുറവും അതുവഴിയുണ്ടാകുന്ന നഷ്ടവും തന്നെ പ്രശ്നം. പകരം കൃഷിവകുപ്പ് ശുപാർശ ചെയ്യുന്ന വിഷരഹിത കൃഷിമാർഗമായ സുരക്ഷിതകൃഷി (സേഫ് ടു ഈറ്റ്) സ്വീകരിച്ചു. തുറന്ന സ്ഥലത്തെ കൃത്യതാക്കൃഷി (ഓപ്പൺ പ്രിസിഷ്യൻ) രീതിയെക്കുറിച്ചും പഠിച്ചു. കൃഷിയിടത്തിലെ ശത്രുകീടങ്ങളെ ചെറുക്കാൻ പ്രയോജനപ്പെടുന്ന പരിസ്ഥിതിസൗഹൃദ കൃഷിമാർഗമായ ഇക്കോളജിക്കൽ എൻജിനീയറിങ് രീതിയും പരീക്ഷിച്ചു.

ചീരക്കൃഷി

കീടങ്ങളെക്കടന്ന്

സുജിത്തിന്റെ കൃഷിയിടത്തിൽ വിളകൾക്കിടയിൽ സമൃദ്ധമായി വളർന്നു പൂവിട്ടു നിൽക്കുന്ന ചെണ്ടുമല്ലിയും ചോളവും ഇക്കോളജിക്കൽ എൻജീനിയറിങ്ങിന്റെ ഭാഗമാണ്. ശത്രുകീടങ്ങളുടെ ആക്രമണം പച്ചക്കറികളെ വിട്ട് ഈ ചെടികളുടെ നേർക്കാകും എന്നതാണു നേട്ടം. നീരൂറ്റി കുടിക്കുന്ന കീടങ്ങൾക്കു പച്ചക്കറികളെക്കാൾ താൽപര്യം ചോളവും ചെണ്ടുമല്ലിയും തന്നെ. നിമാവിരകൾക്കാകട്ടെ പച്ചക്കറികളുടെ വേരിനെക്കാൾ പഥ്യം ചെണ്ടുമല്ലിയുടെ വേരുകൾ. ഫലത്തിൽ, കീടനാശിനിയില്ലാതെ കീടങ്ങളെ നിയന്ത്രിക്കുന്ന രീതി. എന്നാലതുകൊണ്ടു മാത്രം കീടശല്യം തീരുന്നില്ല. അവയെ ചെറുക്കാൻ മഞ്ഞക്കെണിയും ഫിറമോൺ ട്രാപ്പും സുരക്ഷിത ജൈവകീടനാശിനികളുമുണ്ട്. പ്രദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഹൈബ്രിഡ് ഇനം വിത്തുകൾ കണ്ടെത്തിയാണു സുജിത്തിന്റെ കൃഷി. അതുകൊണ്ടുതന്നെ കുറഞ്ഞ സ്ഥലത്തുനിന്ന് ഉയർന്ന ഉൽപാദനം.

കൃഷിക്കായി തടമെടുത്ത് ഫെർട്ടിഗേഷൻ സംവിധാനമൊരുക്കുന്നു

വിപണി വരുതിയിൽ

പാൽവിൽപനയിലൂടെ വന്നു ചേർന്ന ഉപയോക്താക്കളുടെ അംഗസംഖ്യ ഇന്ന് അഞ്ഞൂറിനടുത്തു വരുമെന്നു സുജിത്. തിരുവനന്തപുരം നഗരത്തിനുള്ളിൽത്തന്നെയാണ് മുഴുവൻ ഉപഭോക്താക്കളും. ഇവർക്കായുള്ള വാട്സാപ് ഗ്രൂപ്പിലേക്ക് അടുത്ത ദിവസം വിളവെടുക്കുന്ന ഉൽപന്നങ്ങളുടെ പട്ടികയും വിലയും തലേന്നു തന്നെ നൽകും. പിറ്റേന്നു രാവിലെ 8 മണി വരെ ഓർഡർ നൽകാം. വിളവെടുത്തവ ഓരോ ഉപയോക്താവിനും ആവശ്യമായ അളവിൽ പായ്ക്കു ചെയ്യാനും വീട്ടുപടിക്കൽ എത്തിക്കാനും പായ്ക്ക് ഹൗസും വാഹനവും തൊഴിലാളികളുമുണ്ട്. പച്ചക്കറികൾ വാങ്ങുന്നവരിൽ പലരും ശുദ്ധമായ പാലും മുട്ടയും മത്സ്യവുമെല്ലാം വാങ്ങാൻ താൽപര്യപ്പെടാറുണ്ട്. ഡെയറി ഫാമുകളുമായി സഹകരിച്ച് പാലും ഹാർബറിൽനിന്ന് നേരിട്ടു വാങ്ങുന്ന മത്സ്യവുമെല്ലാം പച്ചക്കറിക്കൊപ്പം വീട്ടുപടിക്കലെത്താൻ തുടങ്ങിയതോടെ ഉപഭോക്താക്കളും ഹാപ്പി.

കൃഷി ആദായകരമാകാൻ മാർക്കറ്റ് മാത്രം അനുകൂലമായാൽ പോരാ, കൃഷിച്ചെലവു കുറയ്ക്കാനും കഴിയണമെന്ന് സുജിത് പറയുന്നു. കൃഷിക്കുള്ള മുഖ്യവളം കോഴിക്കാഷ്ഠം തന്നെ. സമീപത്തുള്ള ബ്രോയിലർ, മുട്ടക്കോഴി ഫാമുകളിൽനിന്ന് അവ ആവശ്യം പോലെ ലഭിക്കും, കഠിനംകുളത്തു തന്നെയുള്ള കയർപിരിക്കൽ യൂണിറ്റിൽനിന്ന് നാരെടുത്ത ശേഷമുള്ള ചകിരിച്ചോർ കുറഞ്ഞ നിരക്കിൽ ലഭിക്കും. ഇത്, കാർഷിക കോളജിൽനിന്നു ലഭിക്കുന്ന കൂൺബെഡ് അവശിഷ്ടങ്ങളും യൂറിയയും ചേർത്ത് കംപോസ്റ്റിങ് നടത്തി ജൈവവളമാക്കും.

തീരപ്രദേശമായതിനാൽ മത്സ്യത്തൊഴിലാളികളിൽനിന്ന് പഴകിയ മീൻവലകൾ ലഭിക്കും. പ്രാദേശികമായി സംഭരിക്കുന്ന മരക്കാലുകളും ഈ മത്സ്യവലകളുമാണ് പച്ചക്കറിപ്പന്തലിന് പ്രയോജനപ്പെടുത്തുന്നത്. ചുരുക്കത്തിൽ ചെലവും കുറച്ചും വിപണി പഠിച്ചും കൃഷിയിറക്കുന്നതിനാൽ മുൻപ് കോർപറേറ്റ് മേഖലയിൽ ലഭിച്ചിരുന്നതിനേക്കാൾ വരുമാനം ഇന്നു കൃഷിയിൽനിന്നുണ്ടെന്ന് സുജിത്. നിലവിൽ 15 ഏക്കറിലാണ് സുജിത്തിന്റെ പച്ചക്കറിക്കൃഷി. സുജിത്തിന്റെ മികവു ബോധ്യപ്പെട്ടതിനാൽ സെന്റ് സേവ്യേഴ്സ് കോളജ് അധികൃതർ 15 ഏക്കർകൂടി കൃഷിക്കായി ഇപ്പോൾ വിട്ടുകൊടുത്തിരിക്കുന്നു. ഓരോ ഘട്ടത്തിലും സഹായങ്ങളുമായി കഠിനംകുളം കൃഷിഭവനും വെള്ളായണി കാർഷിക കോളജിലെ കർഷക സാന്ത്വനം വിഭാഗത്തിലെ ഗവേഷകരുമുണ്ട്.

കൃഷിക്കാരെല്ലാം മക്കളെ കൃഷിയിൽനിന്നു മാറ്റി നിർത്താൻ ആഗ്രഹിക്കുമ്പോൾ സുജിത്തിന്റെ മകൻ യുകെജി വിദ്യാർഥി ആരവ് ഇപ്പോഴേ പാടത്തുണ്ട്. മികച്ച കുട്ടിക്കർഷകനുള്ള കൃഷിഭവന്റെ പുരസ്കാര ജോതാവാണ് ഈ കൊച്ചു മിടുക്കൻ

വരൂ കൃഷിയിൽ ഇന്റേൺഷിപ് ചെയ്യാം

പുതുതലമുറയിൽ കൂടുതൽ കാർഷിക സംരംഭകരെ സൃഷ്ടിക്കാനുള്ള സുജിത്തിന്റെ ശ്രമമാണ് കൃഷിയിൽ ഇന്റേൺഷിപ് എന്ന ഓഫർ. നിലവിൽ, സെന്റ് സേവ്യേഴ്സ് കോളജിലെ വിദ്യാർഥികൾക്ക് കൃഷിയിൽ ഇന്റേൺഷിപ്പിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട് ഈ ഫാമിൽ. കോളജുമായുള്ള ധാരണപ്രകാരം 8 കുട്ടികളാണ് ഇന്റേൺഷിപ് എടുത്തിരിക്കുന്നത്. ദിവസം 3–4 മണിക്കൂർ ഫാമിനുള്ളിൽ വിവിധ കൃഷി ജോലികൾ ചെയ്തു കൃഷി പഠിക്കാം. മാസം നിശ്ചിത തുക പരിശീലനകാല വേതനമായി ഇവർക്കു ലഭിക്കുമെന്ന് സുജിത്. ‘കൃഷി ലാഭകരമാക്കാമെന്ന് പുതു തലമുറ ചെയ്തു പഠിക്കണം. എങ്കിലേ കൃഷിക്കുള്ള ചീത്തപ്പേരു മാറുകയും കൂടുതൽപേർ കൃഷിയിലേക്കു വരികയും ചെയ്യൂ. അതിനുള്ള ശ്രമമാണ് ഇന്റേൺഷിപ്’, സുജിത് പറയുന്നു. 

ഫോൺ: 9400011088

Facebook: https://www.facebook.com/Naadenagro

Youtube: https://www.youtube.com/@naadenfarmer

English summary: Success story of vegetable cultivation in Kerala