‘ഏഷ്യയിൽതന്നെ ഏറ്റവും ഗുണമേന്മയുള്ള നാളികേരം വിളയുന്നത് നമ്മുടെ തീരദേശ മേഖലയിലാണ്. നാളികേരോൽപന്നങ്ങൾക്ക് രാജ്യാന്തരവിപണിയിൽ മികച്ച വളർച്ചയുമുണ്ട്. എന്നാൽ ആ ഭ്യന്തരവിപണിയിൽ പുതുതലമുറ നാളികേരോൽപന്നങ്ങളുടെ വളർച്ച സാവകാശമാണ്. ഈ സ്ഥിതി മാറണം. വിർജിൻ കോക്കനട്ട് ഓയിൽപോലെ സവിശേഷ ആരോഗ്യമേന്മകളുള്ള

‘ഏഷ്യയിൽതന്നെ ഏറ്റവും ഗുണമേന്മയുള്ള നാളികേരം വിളയുന്നത് നമ്മുടെ തീരദേശ മേഖലയിലാണ്. നാളികേരോൽപന്നങ്ങൾക്ക് രാജ്യാന്തരവിപണിയിൽ മികച്ച വളർച്ചയുമുണ്ട്. എന്നാൽ ആ ഭ്യന്തരവിപണിയിൽ പുതുതലമുറ നാളികേരോൽപന്നങ്ങളുടെ വളർച്ച സാവകാശമാണ്. ഈ സ്ഥിതി മാറണം. വിർജിൻ കോക്കനട്ട് ഓയിൽപോലെ സവിശേഷ ആരോഗ്യമേന്മകളുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഏഷ്യയിൽതന്നെ ഏറ്റവും ഗുണമേന്മയുള്ള നാളികേരം വിളയുന്നത് നമ്മുടെ തീരദേശ മേഖലയിലാണ്. നാളികേരോൽപന്നങ്ങൾക്ക് രാജ്യാന്തരവിപണിയിൽ മികച്ച വളർച്ചയുമുണ്ട്. എന്നാൽ ആ ഭ്യന്തരവിപണിയിൽ പുതുതലമുറ നാളികേരോൽപന്നങ്ങളുടെ വളർച്ച സാവകാശമാണ്. ഈ സ്ഥിതി മാറണം. വിർജിൻ കോക്കനട്ട് ഓയിൽപോലെ സവിശേഷ ആരോഗ്യമേന്മകളുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഏഷ്യയിൽതന്നെ ഏറ്റവും ഗുണമേന്മയുള്ള നാളികേരം വിളയുന്നത് നമ്മുടെ തീരദേശ മേഖലയിലാണ്. നാളികേരോൽപന്നങ്ങൾക്ക് രാജ്യാന്തരവിപണിയിൽ മികച്ച വളർച്ചയുമുണ്ട്. എന്നാൽ ആ ഭ്യന്തരവിപണിയിൽ പുതുതലമുറ നാളികേരോൽപന്നങ്ങളുടെ വളർച്ച സാവകാശമാണ്. ഈ സ്ഥിതി  മാറണം. വിർജിൻ കോക്കനട്ട് ഓയിൽപോലെ സവിശേഷ ആരോഗ്യമേന്മകളുള്ള ഉൽപന്നങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്കിടയിൽ അവബോധം വളരണം.’, തൃശൂർ ഏങ്ങണ്ടിയൂരുള്ള നാളി കേരോൽപന്ന സംരംഭം ‘ഗ്രീൻ ഓറ’യുടെ സ്ഥാപക സുമില ജയരാജ് പറയുന്നു. 

കൊടുങ്ങല്ലൂരും ഏങ്ങണ്ടിയൂരും ഉൾപ്പെടെ തൃശൂർ–എറണാകുളം അതിർത്തിപ്രദേശങ്ങളിൽ നല്ല നാളികേരവും ഒട്ടേറെ സംരംഭകരുമുണ്ട്. കേരളത്തിന്റെ നാളികേരോൽപന്ന ഹബ് എന്നു തന്നെ ഈ മേഖലയെക്കുറിച്ചു പറയാം. ആഭ്യന്തരവിപണിയും വിദേശവിപണിയും ഒരുപോലെ ലക്ഷ്യം വയ്ക്കുന്നു ഇവര്‍. രണ്ടു വിപണിക്കുമുണ്ട് നേട്ടങ്ങളും ദൗർബല്യങ്ങളും. വളർച്ച സാവകാശമാണ് എന്നത് ആഭ്യന്തരവിപണിയുടെ പോരായ്മയാണ്. അതുപോലെ, എത്ര മികച്ചതാണെങ്കിലും എല്ലാ ഉൽപന്നങ്ങൾക്കും വിദേശവിപണിയിൽ പൊരുതാനും കഴിഞ്ഞെന്നു വരില്ല. വിർജിൻ കോക്കനട്ട് ഓയിൽ ഉദാഹരണം. തായ്‌ലൻഡും ഫിലിപ്പീൻസുംപോലുള്ള രാജ്യങ്ങളോടാണ് വിർജിൻ കോക്കനട്ട് ഓയിലിന്റെ കാര്യത്തിൽ നമുക്കു രാജ്യാന്തരവിപണിയിൽ മത്സരിക്കേണ്ടത്. ഈ രാജ്യങ്ങളിൽ ഉൽപാദനച്ചെലവു നന്നേ കുറവാണ്. അതുകൊണ്ട് ഉൽപന്നത്തിന് വില കുറയും. നേരെ മറിച്ചാണ് നമ്മുടെ കാര്യം. അതേസമയം അവരോട് മത്സരിക്കാനായി വില കുറച്ചു വിൽക്കുന്നത് ആലോചിക്കാനും വയ്യ. എന്നാൽ ഇവയെല്ലാം പടിപടിയായി പരിഹരിക്കാനാവുമെന്ന് സുമില പറയുന്നു. അതു പക്ഷേ, ചെയ്യേണ്ടതു സർക്കാരാണ്.

ADVERTISEMENT

ഇപ്പോൾതന്നെ കേരളത്തിലെ നാളികേരോൽപന്നങ്ങൾക്ക് രാജ്യാന്തരവിപണിയിൽ മികച്ച പരിഗണനയുണ്ട്. നമ്മുടെ നാളികേരത്തിന്റെയും നാളികേരോൽപന്നങ്ങളുടെയും ആരോഗ്യമേന്മകളെക്കുറിച്ച് രാജ്യാന്തര, ആഭ്യന്തര വിപണികളില്‍  കൂടുതൽ പ്രചാരവും അവബോധവും ഉണ്ടാക്കണം. ഇതു ചെറുകിട സംരംഭകരെക്കൊണ്ടാവില്ല. ഏറ്റവും ഗുണനിലവാരമുള്ള നാളികേരത്തിന്റെ നാടായി കേരളത്തെ വിദേശവിപണിയിൽ അവതരിപ്പിക്കാൻ കഴിയണം. കേരള ബ്രാൻഡ് സുപരിചിതമായാൽ വിലയിൽ വിട്ടുവീഴ്ച ചെയ്യാതെ വിദേശ വിപണി നമുക്കു സ്വന്തമാകുമെന്ന് സുമില പറ യുന്നു.  

സുമിലയുടെ വഴികൾ

ബിരുദാനന്തര ബിരുദം നേടി വിവാഹം കഴിഞ്ഞ് വീട്ടമ്മയായിരുന്ന സുമില യാദൃച്ഛികമായാണ് നാളികേര സംരംഭകയാകുന്നത്. ഏങ്ങണ്ടിയൂരിൽത്തന്നെയുള്ള കേരോൽപന്ന യൂണിറ്റിൽ ജോലി ക്കു ചേർന്നാണ് ഈ രംഗത്തേക്കുള്ള വരവ്. പിന്നീട് ജോലി വിട്ട്, സ്വന്തം സംരംഭം തുടങ്ങി. 6 ഉൽപന്നങ്ങളാണ് സുമിലയുടെ ഗ്രീൻ ഓറ യൂണിറ്റിൽനിന്ന് ഗ്രീൻ നട്സ് എന്ന ബ്രാൻഡിൽ വിപണിയിലെത്തുന്നത്: കോക്കനട്ട് മിൽക്, വിർജിൻ കോക്കനട്ട് ഓയിൽ, വെളിച്ചെണ്ണ, വിനീഗർ, തേങ്ങ അച്ചാർ, തേങ്ങ ചട്നി.  വടക്കേ ഇന്ത്യയാണ് പ്രധാന വിപണി. രാജ്യാന്തരവിപണിയിൽ അമേരിക്കയും. യൂറോപ്പിലേക്കും ഓർഡറുകളുണ്ട്. ആമസോൺ ഉൾപ്പെടെ ഓൺലൈൻ വ്യാപാര സൈറ്റുകളിലും ഉൽപന്നങ്ങൾ ലഭ്യമാണ്. 

കോക്കനട്ട് മിൽക് മികച്ച വളർച്ച നേടുന്ന ഉൽപന്നമാണെന്നു സുമില. ഇതുണ്ടെങ്കില്‍ തേങ്ങാപ്പാൽ ചേർത്തുണ്ടാക്കുന്ന വിഭവങ്ങൾക്കായി തേങ്ങ ചിരകിപ്പിഴിഞ്ഞു കഷ്ടപ്പെടേണ്ടതില്ല. തായ്‌ലൻഡിൽനിന്നുൾപ്പെടെ രാജ്യാന്തരവിപണിയിലെത്തുന്ന തേങ്ങാപ്പാലിനെക്കാൾ ഗുണമേന്മയുണ്ട് ഗ്രീൻ നട്സ് മിൽക്കിനെന്ന് സുമില. സൂക്ഷിപ്പുകാലം കൂട്ടാനുള്ള വസ്തുക്കൾ ഒഴിവാക്കി, ഡബിൾ പാസ്ചുറൈസ് ചെയ്ത തേങ്ങാപ്പാലാണ് വിപണിയിലെത്തിക്കുന്നത്. ഉൽപന്നത്തിന് നാട്ടിലും വിദേശത്തും മികച്ച വിപണിയുള്ളത് ഈ ഗുണമേന്മകൊണ്ടാണെന്നു സുമില. 

നാളികേരോൽപന്നങ്ങൾ തയാറാക്കുന്നു
ADVERTISEMENT

സംരംഭകരോട്, സർക്കാരിനോട്

സംരംഭക എന്ന നിലയ്ക്ക് ഇതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പുതുസംരംഭകർക്കും സർക്കാരിനും ചില നല്ല നിർദേശങ്ങൾ നല്‍കുന്നു സുമില. പുതുതായി സംരംഭം തുടങ്ങുന്ന പലരും പ്രോജക്ട് രൂപീകരണം പൂർണമായും കൺസൽറ്റന്റുമാരെ ഏൽപിക്കുകയാണ്. ഇത്തരം മിക്ക പ്രോജക്ടിലും സാധ്യതകൾ വിശദമായി പറയും. പക്ഷേ, വെല്ലുവിളികൾ വെറുതെ പരാമർശിക്കുക മാത്രം ചെയ്യും. നടപ്പാക്കല്‍ സമയത്താകും വെല്ലുവിളികളുടെ തനിസ്വരൂപം മനസ്സിലാവുക. അതുകൊണ്ട് പ്രോജക്ട് രൂപീകരണത്തിൽ സംരംഭകന്റെ പരിപൂർണ പങ്കാളിത്തമുണ്ടാകണം. പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ചു വ്യക്തമായ ആസൂത്രണമുണ്ടായിരിക്കണം. മികച്ച തൊഴിലാളികളെ കണ്ടെത്തുന്നതും  പ്രധാനം. 

Read also: സ്ഥിര വരുമാനത്തിന്റെ സിൽക് റൂട്ട്; 28 ദിവസംകൊണ്ട് ലാഭം 35,000 രൂപ 

സംരംഭകരോടുള്ള സർക്കാര്‍ സമീപനത്തിലും വ്യവസായ വകുപ്പിന്റെ സേവനങ്ങളിലും പുരോഗതിയുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വയ്ക്കുന്ന കടമ്പകൾ ഏറെ. സംരംഭം തുടങ്ങാൻ ആവശ്യമായ രേഖകളുടെ ചെക് ലിസ്റ്റ് പരസ്യപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. ഒന്നുമായി ചെല്ലുമ്പോൾ മറ്റൊന്ന് ആവശ്യപ്പെടുന്ന രീതിയാണിപ്പോള്‍. ലഭിക്കാൻ ഏറെ പ്രയാസമുള്ള രേഖ ഏറ്റവും ഒടുവിലാവും ചോദിക്കുക. ഉദ്യോഗസ്ഥര്‍ മുന്‍വിധിയും പിടിവാശിയും വിട്ട് സംരംഭകനെ പിൻതുണയ്ക്കുകയും പോരായ്മ പരിഹരിക്കുകയുമാണ് വേണ്ടത്. 

ADVERTISEMENT

ഫോൺ: 9895735528 

website: www.greennutinternational.com

English summary: Coconut Products Trade Business