ഓണപ്പച്ചക്കറിയിൽ ഒട്ടൊക്കെ സ്വയംപര്യാപ്തത നേടിയെങ്കിലും നമുക്കുള്ള ഓണപ്പൂക്കളത്രയും വരുന്നത് അയൽസംസ്ഥാനങ്ങളിൽനിന്നു തന്നെ. അപൂർവം ചിലർ ഓണം നോക്കി നാലോ അഞ്ചോ സെന്റിൽ ചെണ്ടുമല്ലിക്കൃഷി ചെയ്യാറുണ്ടെന്നു മാത്രം. പുഷ്പക്കൃഷി കേരളത്തിൽ ക്ലച്ച് പിടിക്കില്ല എന്ന പൊതു ധാരണയാണ് കർഷകരെ

ഓണപ്പച്ചക്കറിയിൽ ഒട്ടൊക്കെ സ്വയംപര്യാപ്തത നേടിയെങ്കിലും നമുക്കുള്ള ഓണപ്പൂക്കളത്രയും വരുന്നത് അയൽസംസ്ഥാനങ്ങളിൽനിന്നു തന്നെ. അപൂർവം ചിലർ ഓണം നോക്കി നാലോ അഞ്ചോ സെന്റിൽ ചെണ്ടുമല്ലിക്കൃഷി ചെയ്യാറുണ്ടെന്നു മാത്രം. പുഷ്പക്കൃഷി കേരളത്തിൽ ക്ലച്ച് പിടിക്കില്ല എന്ന പൊതു ധാരണയാണ് കർഷകരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണപ്പച്ചക്കറിയിൽ ഒട്ടൊക്കെ സ്വയംപര്യാപ്തത നേടിയെങ്കിലും നമുക്കുള്ള ഓണപ്പൂക്കളത്രയും വരുന്നത് അയൽസംസ്ഥാനങ്ങളിൽനിന്നു തന്നെ. അപൂർവം ചിലർ ഓണം നോക്കി നാലോ അഞ്ചോ സെന്റിൽ ചെണ്ടുമല്ലിക്കൃഷി ചെയ്യാറുണ്ടെന്നു മാത്രം. പുഷ്പക്കൃഷി കേരളത്തിൽ ക്ലച്ച് പിടിക്കില്ല എന്ന പൊതു ധാരണയാണ് കർഷകരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണപ്പച്ചക്കറിയിൽ ഒട്ടൊക്കെ സ്വയംപര്യാപ്തത നേടിയെങ്കിലും നമുക്കുള്ള ഓണപ്പൂക്കളത്രയും വരുന്നത് അയൽസംസ്ഥാനങ്ങളിൽനിന്നു തന്നെ. അപൂർവം ചിലർ ഓണം നോക്കി നാലോ അഞ്ചോ സെന്റിൽ ചെണ്ടുമല്ലിക്കൃഷി ചെയ്യാറുണ്ടെന്നു മാത്രം. പുഷ്പക്കൃഷി കേരളത്തിൽ ക്ലച്ച് പിടിക്കില്ല എന്ന പൊതു ധാരണയാണ് കർഷകരെ പിന്തിരിപ്പിക്കുന്നത്. എന്നാൽ അങ്ങനെയല്ല കാര്യങ്ങളെന്നു പറയുന്നു പാലക്കാട് പെരുവേമ്പിൽ വർഷം മുഴുവൻ ചെണ്ടുമല്ലിക്കൃഷി ചെയ്യുന്ന കണ്ണൂർ സ്വദേശി അജയകുമാർ. 

ഓണക്കാലത്തു മാത്രമല്ല, വിവാഹമുൾപ്പെടെ വിശേഷ സന്ദർഭങ്ങളിലേക്കെല്ലാം സംസ്ഥാനത്ത് ചെണ്ടുമല്ലിപ്പൂക്കൾ ആവശ്യമുണ്ട്. കോവിഡ് കാലത്ത് ഡിമാന്‍ഡ് അൽപം കുറഞ്ഞിട്ടുണ്ട് എന്നു മാത്രം. അതുകൊണ്ടുതന്നെ, അയൽസംസ്ഥാനത്തുനിന്ന് വരുന്നവയുമായി മത്സരിക്കേണ്ടി വരുമെങ്കിൽപ്പോലും, പൂക്കടകളുമായി കൈകോർത്താൽ, കൃഷി ചെയ്ത് ന്യായവിലയ്ക്ക് വർഷം മുഴുവൻ ചെണ്ടുമല്ലി വിൽക്കാനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നു പറയുന്നു അജയകുമാർ.

ADVERTISEMENT

പുഷ്പക്കൃഷിക്ക് ഇറങ്ങും മുൻപ് കോയമ്പത്തൂർ, കോയംപേട്, ബെംഗളൂരു കെആർ മാർക്കറ്റ് എന്നിങ്ങനെ പ്രധാന പുഷ്പവിപണികളിലൊക്കെ ചുറ്റി വന്ന് അജയകുമാർ കൃഷിസാധ്യത വില യിരുത്തിയിരുന്നു. ആദ്യം കൃഷി ചെയ്തത് ചെങ്ങന്നൂരില്‍ ആയിരുന്നെങ്കിലും കാലാവസ്ഥയും വിപണനസൗകര്യവും വിലയിരുത്തി പിന്നീട് പാലക്കാട് പെരുവേമ്പിൽ പാട്ടത്തിന് സ്ഥലമെടുത്തു. കഴിഞ്ഞ വർഷം ആദ്യം രണ്ടേക്കറിൽ നടത്തിയ കൃഷി പക്ഷേ ആദ്യ ലോക്ഡൗണിൽ കുടുങ്ങി. 

കനത്ത നഷ്ടം വകവയ്ക്കാതെ വീണ്ടും കൃഷി തുടർന്നു. 2020 ഓണക്കാലത്ത് കോവിഡ് അനിശ്ചിതത്വങ്ങൾക്കിടയിലും ചെണ്ടുമല്ലി മികച്ച ലാഭം നൽകിയെന്ന് അജയകുമാർ. വിപണി പഴയ മട്ടിലായില്ലെങ്കിൽപോലും ചെണ്ടുമല്ലിക്കൃഷി തുടരുകയാണ് ഈ കർഷകൻ. ഈ ഓണക്കാലത്ത് വിളവെടുപ്പിനൊരുങ്ങുന്നത് ഒരേക്കർ പൂപ്പാടം.

ADVERTISEMENT

ആണ്ടുവട്ടം ചെണ്ടുമല്ലി

തമിഴ്നാട്ടിലും കർണാടകയിലും വർഷം മുഴുവൻ ചെണ്ടുമല്ലിക്കൃഷി നടക്കുന്നു. കർണാടകത്തിൽ പൂജയ്ക്കെടുക്കുന്ന പൂക്കളിലൊന്നാണ് ചെണ്ടുമല്ലിയെന്ന് അജയകുമാർ. കേരളത്തിലെ ഓണം സീസൺ നോക്കി അതിർത്തിപ്രദേശങ്ങളിലെ തമിഴ്–കർണാടക കർഷകർ കൃഷിവിസ്തൃതി വർധിപ്പിക്കാറുണ്ടെന്നു മാത്രം. സാധാരണഗതിയിൽ ഒരു കിലോ ചെണ്ടുമല്ലിക്ക് കോയമ്പത്തൂർ മാർക്കറ്റിൽ 40–50 രൂപയാണ് വില. സീസണുകളിൽ ഡിമാൻഡ് വർധിക്കുന്നതിനനുസരിച്ച് വില കുതിച്ചുയരുമെന്നും അജയകുമാർ. കേരളത്തിന്റെ സാഹചര്യത്തിൽ ഒരു കിലോ ചെണ്ടുമല്ലിപ്പൂവ് ഉൽപാദിപ്പിക്കാൻ 27 രൂപ മുടക്കുവരും. കിലോയ്ക്ക് 35 രൂപ കിട്ടിയാൽ കൃഷി ആദായകരമെന്ന് അജയകുമാർ പറയുന്നു. കിലോയ്ക്ക് 90 രൂപ വരെ വില ലഭിച്ച അവസരങ്ങളുണ്ട്.

ADVERTISEMENT

കിലോയ്ക്ക് 35 രൂപയിലും കുറവിന് അയൽസംസ്ഥാനത്തുനിന്ന് ചെണ്ടുമല്ലി ഇങ്ങോട്ടെത്താറുണ്ട്. വിളവെടുത്ത ശേഷം 3–4 ദിവസംവരെ സൂക്ഷിപ്പുകാലമുള്ള പൂവാണ് ചെണ്ടുമല്ലി. ഉയർന്ന ഉൽപാദനമോ, അതല്ലെങ്കിൽ വിപണനപ്രശ്നങ്ങൾ മൂലമോ കോയമ്പത്തൂർപോലുള്ള മാർക്കറ്റുകളിൽ പൂക്കൾ കെട്ടിക്കിടക്കുന്ന സ്ഥിതി വരുമ്പോൾ രണ്ടും മൂന്നും ദിവസമെത്തിയ പൂക്കൾ വിലയിടിച്ച് കേരളത്തിൽ വിറ്റഴിക്കും. അതു ഭീഷണിതന്നെ. എന്നാൽ സ്ഥിരമായി പൂക്കളെത്തിച്ച് പൂക്കടക്കാരുമായി ബന്ധമുണ്ടാക്കാൻ സാധിച്ചാൽ അവർ വാങ്ങുക പുതുപൂക്കൾ തന്നെയാവും.

പാലക്കാടിന്റെ വരണ്ട കാലാവസ്ഥ ചെണ്ടുമല്ലിക്കൃഷിക്ക് കൂടുതൽ അനുകൂലമെന്ന് അജയകുമാർ. തൃശൂർ, എറണാകുളം മാർക്കറ്റുകളിലേക്ക് പൂക്കളെത്തിക്കാനും എളുപ്പം. എങ്കിലും പാലക്കാടൻ പാടത്ത് ചെണ്ടുമല്ലിയുടെ പ്രകടനം പോരാ എന്ന അഭിപ്രായമുണ്ട് അജയകുമാറിന്. കരഭൂമി ലഭ്യമല്ലാത്തതിനാലാണ് പാടം തിരഞ്ഞെടുക്കേണ്ടി വന്നത്. പാടത്തെ ചെളിമണ്ണ്, ചെടിക്കു നനയ്ക്കുമ്പോൾ ഉറച്ചു കട്ടപിടിക്കും. ചെടിയുടെ വേരോട്ടത്തിനത് പ്രതികൂലമാകും. തുള്ളിനന നൽകി കരഭൂമിയിൽ കൃഷി ചെയ്താൽ ചെടിവളർച്ചയും പുഷ്പോൽപാദനവും വർധിക്കും.

പച്ചക്കറികൾക്കെന്നപോലെ വാരം കോരിത്തന്നെയാണ് ചെണ്ടുമല്ലിക്കൃഷിയും. ഏക്കറിന് 8000 തൈകൾ നടാം. ഹൊസൂരിൽനിന്നോ ബെംഗളൂരുവിൽനിന്നോ തൈകൾ വാങ്ങും. ഒരു പ്രോട്രേയിൽ നൂറ് എന്ന കണക്കിൽ വളർത്തിയ, 20 ദിവസം പ്രായമായ തൈ ഒന്നിന് 5 രൂപയോളം വില വരും. കാര്യമായ അടിവളമില്ലാതെയാണ് നടീൽ. വളർച്ചയ്ക്കിടയിൽ എൻപികെ വളങ്ങളും പൂവിട്ടു തുടങ്ങുന്നതോടെ ഉൽപാദന  വർധനയ്ക്കു ജൈവ ഹോർമോണുകളും നൽകുന്നു. 45 ദിവസമെത്തുമ്പോൾ തുടങ്ങുന്ന വിളവെടുപ്പ് ഒന്നര മാസത്തിലേറെ നീളും. വലുപ്പം കൂടിയ പൂക്കളെങ്കിൽ 60–100 എണ്ണമായാല്‍ ഒരു കിലോയെത്തും. ഒരു ചെടിയിൽനിന്ന് ആകെ വിളവെടുപ്പിൽ ഒരു കിലോ പൂക്കൾ പ്രതീക്ഷിക്കാം. വർഷം 3 കൃഷി സാധ്യമാകും. 

വിപണിയും വിലയും ഒത്തുവന്നാൽ ചെണ്ടുമല്ലി ലാഭക്കൃഷി തന്നെയെന്ന് അജയകുമാർ. അതേസമയം, വിപണി മുതൽ ചെടിയുടെ രോഗ–കീടബാധകൾവരെ, വെല്ലുവിളികൾ ഏറെയുണ്ടുതാനും. വിളവെടുപ്പു ദിവസം രാവിലെ മഴ പെയ്താൽപോലും വിപണി പ്രതികൂലമാകും. പൂക്കളിൽ വെള്ളം കെട്ടിനിന്ന് അവയുടെ സൂക്ഷിപ്പുകാലവും ഗുണനിലവാരവും കുറയും. എങ്കിലും പുതിയ പൂക്കാലത്തെ അജയകുമാർ പ്രതീക്ഷയോടെതന്നെ നോക്കുന്നു.

ഫോൺ: 9847976516   

English summary: Marigold cultivation in Kerala