പൂക്കളുടെ വർണ വൈവിധ്യവും ചെടിയുടെ സവിശേഷാകൃതിയുമാണ് എറണാകുളം ചെറായി കോരാശ്ശേരിൽ വീട്ടിൽ സോണിയെ അഡീനിയത്തിലേക്ക് ആകർഷിച്ചത്. 15 വർഷമായി സോണിയുടെ ഉദ്യാനത്തിൽ അഡീനിയം ഉണ്ട്. ആദ്യം കൗതുകത്തിനായി വളര്‍ത്തിയിരുന്ന ഈ പൂച്ചെടിയുടെ വിപണനസാധ്യത മനസ്സിലാക്കി കിട്ടാവുന്നത്രയും ഇനങ്ങൾ ശേഖരിച്ചു. ഒപ്പം ഫ്ലാറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂക്കളുടെ വർണ വൈവിധ്യവും ചെടിയുടെ സവിശേഷാകൃതിയുമാണ് എറണാകുളം ചെറായി കോരാശ്ശേരിൽ വീട്ടിൽ സോണിയെ അഡീനിയത്തിലേക്ക് ആകർഷിച്ചത്.  15 വർഷമായി സോണിയുടെ ഉദ്യാനത്തിൽ അഡീനിയം ഉണ്ട്.  ആദ്യം കൗതുകത്തിനായി വളര്‍ത്തിയിരുന്ന  ഈ പൂച്ചെടിയുടെ വിപണനസാധ്യത മനസ്സിലാക്കി കിട്ടാവുന്നത്രയും ഇനങ്ങൾ ശേഖരിച്ചു. ഒപ്പം ഫ്ലാറ്റ് കട്ട് ഗ്രാഫ്റ്റ്  ഉപയോഗിച്ച് പുതിയ ചെടികൾ ഉല്‍പാദിപ്പിക്കുന്ന വിദ്യയും സ്വായത്തമാക്കി. 

ജോലിയിൽനിന്നു വിരമിച്ച ശേഷം  അഡീനിയത്തിന്റെ വംശവര്‍ധനയാണ് പ്രധാന പണി.  പല ഇനങ്ങളുടെ രണ്ടായിരത്തോളം ചെടികളിന്നു സ്വന്തം. നേരിട്ട് മഴകൊണ്ടാൽ വേഗം കേടാകുന്നതിനാല്‍ അഡീനിയം പരിപാലിക്കാൻ വീടിന്റെ ടെറസ്സ് മുഴുവന്‍  മൂടുന്ന വിധം യുവി ഷീറ്റ് മഴമറ ഒരുക്കിയിട്ടുണ്ട്. വിപണനം പ്രധാനമായും ഓൺലൈനായാണ്.  

ADVERTISEMENT

വേനൽക്കാലമാണ് അഡീനിയം ഗ്രാഫ്റ്റ് ചെയ്യാൻ യോജിച്ചത്. ഗുണനിലവാരമുള്ള ചകിരിച്ചോറും, വെർമിക്കമ്പോസ്റ്റും കലർത്തിയെടുത്തതിൽ അൽപം കുമ്മായവും ചേർത്ത മിശ്രിതമാണ് വളർത്തല്‍ മാധ്യമം. നന 10 ദിവസത്തിൽ ഒരിക്കൽ മാത്രം.  എൻപികെ, ബോറോൺ, പൊട്ടാസ്യം സൾഫേറ്റ്  രാസവളങ്ങളാണ് നൽകുന്നത്. ഇലപൊഴിച്ചിലും പൂമൊട്ടു മുരടിപ്പും തടയാന്‍ മാസത്തിലൊരിക്കൽ സാഫ് കുമിൾനാശിനിയും  കോൺഫിഡോർ കീടനാശിനിയും തളിക്കും. പെട്ടെന്നുള്ള കാലാവസ്ഥാവ്യതിയാനത്തിൽ സ്വാഭാവികമായ ഇലപൊഴിച്ചിൽ അഡീനിയത്തിന്റെ സവിശേഷതയാണ്. 

ഫോണ്‍: 9497035659

ADVERTISEMENT

English summary: colourful 'Adenium' flowers on house terrace