ഓണക്കാലത്തു വലിയ തോതില്‍ ആവശ്യം വരുന്ന ചെണ്ടുമല്ലിപ്പൂക്കൾ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോഴേ ഒരുക്കം തുടങ്ങാം. ഓണപ്പൂക്കളമൊരുക്കുന്നതിനു വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ ചെണ്ടുമല്ലിയുടെ ‌കൃഷിക്ക് ഇവിടെ പ്രചാരമേറി വരികയാണ്. ഓണത്തിനു വിളവെടുക്കണമെങ്കില്‍ ജൂണില്‍ തൈ നടണം. നല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണക്കാലത്തു വലിയ തോതില്‍ ആവശ്യം വരുന്ന ചെണ്ടുമല്ലിപ്പൂക്കൾ കൃഷി  ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോഴേ ഒരുക്കം തുടങ്ങാം.  ഓണപ്പൂക്കളമൊരുക്കുന്നതിനു വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ ചെണ്ടുമല്ലിയുടെ ‌കൃഷിക്ക് ഇവിടെ പ്രചാരമേറി വരികയാണ്. 

ഓണത്തിനു വിളവെടുക്കണമെങ്കില്‍ ജൂണില്‍ തൈ നടണം. നല്ല നീർവാർച്ചയുള്ളതും സൂര്യപ്രകാശം ധാരാളം ലഭിക്കുന്നതുമായ പ്രദേശമാണ്  കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. അമ്ലസ്വഭാവമുള്ള മണ്ണ് അനുയോജ്യമല്ലാത്തതിനാല്‍ കുമ്മായവസ്തുക്കൾ നൽകി മണ്ണിന്റെ അമ്ലത കുറയ്ക്കണം.

ADVERTISEMENT

Read also:  പെർഫ്യൂമിനെക്കാൾ സുഗന്ധമുള്ള പൂക്കൾ; പേര് ‘ഇന്നലെ ഇന്ന് നാളെ’: വിസ്മയിക്കേണ്ട ഇത് ഒരു ചെടിയാണ് 

ചെണ്ടുമല്ലിയിൽ 2 ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്തുവരുന്നത്. വിവിധ വര്‍ണങ്ങളില്‍ (മഞ്ഞ, ഓറഞ്ച്, വെള്ള) വലുപ്പമുള്ള പൂക്കൾ തരുന്ന ഇനമാണ് ആഫ്രിക്കൻ ചെണ്ടുമല്ലി. ഫ്രഞ്ച് ചെണ്ടുമല്ലി കുറിയ ഇനമാണ്. ഇതിനു വർണ വകഭേദങ്ങൾ കുറവാണ്. ആഫ്രിക്കൻ ചെണ്ടുമല്ലി ഇനമാണ് പൂക്കൾക്കായി കൂടുതലും കൃഷി ചെയ്യുന്നത്. ഏക്കറിൽ 8000-10000 തൈകൾവരെ നടാം.

നല്ല സൂര്യപ്രകാശലഭ്യതയുള്ളതും, നീർവാർച്ചയുള്ളതുമായ മണ്ണ് ആണ് ഏറ്റവും യോജ്യം. അമ്ലസ്വ ഭാവമുള്ള മണ്ണിൽ ചെടി നടുന്നതിനു മുൻപ് നീറ്റുകക്ക ഒരു ചെടിക്ക് 50 ഗ്രാം എന്ന തോതില്‍  തടം തയാറാക്കുമ്പോൾതന്നെ ചേർത്തുകൊടുക്കണം.  5 ദിവസത്തിനുശേഷം ചാണകപ്പൊടി /  മണ്ണിരക്കം പോസ്റ്റ്  / ചകിരിക്കംപോസ്റ്റ് ഏക്കറിന് 800 കിലോ (ഒരു ചെടിക്ക് 80 ഗ്രാം) എന്ന തോതിൽ മണ്ണുമായി ചേർക്കുക. ഇതിലേക്ക്  ചെടി ഒന്നിന് 15 ഗ്രാം സ്യൂഡോമോണാസും 15 ഗ്രാം  ട്രൈക്കോഡെര്‍മയും എന്ന തോതിൽ ചേർത്തുകൊടുക്കുക. ഇതിനു ശേഷം തൈകൾ നടാം. വരമ്പുകളിലാണ് ചെടികൾ നടുന്നത്. വരമ്പുകൾ തമ്മിലുള്ള അകലം 60 സെ.മീ. ആയിരിക്കണം. ചെടികൾ തമ്മിലുള്ള  അകലം 45  സെ.മീ.  ഒരാഴ്ചയ്ക്കു ശേഷം വാം (VAM) എന്ന ജീവാണുവളം ഒരു ടീസ്പൂൺ വീതം ഓരോ ചെടിക്കും കൊടുക്കുക. വേരുകൾ കൂടുതൽ ഉണ്ടാകുന്നതിന് ഇതു സഹായകമാണ്. 

Read also:  ഓർക്കിഡിൽ വിടർന്ന വനിതാ സംരഭക; ലക്ഷം രൂപയിലേറെ മാസവരുമാനം നേടി എൻജിനീയറിങ് ബിരുദധാരി 

ADVERTISEMENT

മഴയില്ലെങ്കില്‍ 3 ദിവസം കൂടുമ്പോൾ നനയ്ക്കുക. മണ്ണിൽ ജലാംശം കുറവാണെങ്കിൽ നനയുടെ എണ്ണം കൂട്ടുക. നട്ട്‌ 15 ദിവസത്തിനു ശേഷം 19:19:19 എന്ന, വെള്ളത്തിൽ അലിയുന്ന രാസവളം 5 ഗ്രാം + ജൈവശക്തി 5 മി.ലീ.  രാവിലെ 9നു മുൻപ് ഇലകളിൽ തളിക്കണം. ഈ സമയത്തു മണ്ണിൽ ഈർപ്പം ഉണ്ടാകണം. ചെടി നട്ട് 20 ദിവസത്തിനു ശേഷം കാത്സ്യം നൈട്രേറ്റ് 3 ഗ്രാം ഒരു ലീറ്റര്‍ വെള്ളത്തിൽ ഇലകളിൽ തളിക്കുക.  2 ദിവസം കഴിഞ്ഞ് 19 ;19;19 + ജൈവ ശക്തി വീണ്ടു തളിക്കുക. 25 ദിവസത്തിനു ശേഷം 16 ;16 ;16 എന്ന രാസവളം ഒരു ചെടിക്ക് 15 ഗാം+ കാത്സ്യം സിലിക്കേറ്റ് 25 ഗ്രാം എന്ന തോതിൽ ഓരോ ചെടിയുടെയും ചുവട്ടില്‍ ഇട്ടു മണ്ണ് കയറ്റിക്കൊടുക്കുക. 30-35 ദിവസം ആകുമ്പോൾ ചെടികളിൽ വളരുന്ന അഗ്രമുകുളങ്ങൾ നുള്ളിക്കളയുന്നത് കൂടുതൽ വിളവ് ഉണ്ടാകുന്നതിനു സഹായകരമാണ്.  

ചെടികൾ നട്ട്‌ 60 ദിവസം കഴിഞ്ഞാൽ പൂക്കൾ ഉണ്ടായിത്തുടങ്ങും. രണ്ടര മാസംവരെ പൂക്കൾ ഉണ്ടായിക്കൊണ്ടിരിക്കും. ഒരു ഏക്കറിൽനിന്ന്   6 ടൺ മുതൽ 8 ടൺ വരെ പൂക്കൾ ഉല്‍പാദിപ്പിക്കാൻ സാധിക്കും. ഒരു ചെടിയിൽനിന്ന് 6-7 പ്രാവശ്യം വിളവ് എടുക്കാം. 

Read also:  ഐടിയും അധ്യാപനവും വിട്ടിറങ്ങിയത് ചെടികളെ പുണരാൻ; മികച്ച വരുമാനം നേടി ദമ്പതികളുടെ ‘ഹഗ് എ പ്ലാന്റ്’

തൈയും പരിശീലനവും

ADVERTISEMENT

ചെണ്ടുമല്ലിക്കൃഷിയില്‍ പരിശീലനവും  ഹൈബ്രിഡ് ഇനങ്ങളുടെ തൈകളും തൃശൂരില്‍ മണ്ണുത്തിയിലുള്ള കാവുങ്ങൽ അഗ്രോ ടെക്കിന്റെ buy N farm നഴ്സറിയിൽ ലഭിക്കും. 

ഫോണ്‍: 8156802007, 7034832832

English summary: Marigold Cultivation Guide