പർണ പോഷണം നടത്തിയ നിമിഷം മുതൽ ഏകദേശം ഒരു മണിക്കൂർകൊണ്ട് 300എംഎം (ഒരു അടി) ഭാഗങ്ങളിലേക്ക് പോഷകങ്ങൾ വ്യാപിക്കും. അതിന്റെ പ്രതിപ്രവർത്തനം ഏകദേശം നാലു മണിക്കൂർ കൊണ്ട് ഒരു റീഫ്രക്റ്റോമീറ്റർ വഴി നിരീക്ഷിക്കാനും സാധിക്കും. അതായത് പ്രതിപ്രവർത്തനം പ്രകടമാകുംവിധം കാണാൻ കഴിയുമെന്നുമാണ് അതിനർഥം. പക്ഷേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പർണ പോഷണം (foliar feeding or foliar Spraying- വളങ്ങൾ ഇലകളിൽ തളിച്ചു കൊടുക്കുന്ന രീതി) നടത്തിയ നിമിഷം മുതൽ ഏകദേശം ഒരു മണിക്കൂർകൊണ്ട് ചെടിയുടെ വിവിധ ഭാഗങ്ങളിലേക്ക് പോഷകങ്ങൾ വ്യാപിക്കും. അതിന്റെ പ്രതിപ്രവർത്തനം ഏകദേശം നാലു മണിക്കൂർ കൊണ്ട് ഒരു റീഫ്രക്റ്റോമീറ്റർ വഴി നിരീക്ഷിക്കാനും സാധിക്കും. അതായത് വളം ഇലകളിലൂടെ ചെടിയിൽ പ്രവർത്തിക്കാൻ തുടങ്ങിയെന്ന് പ്രത്യക്ഷത്തിൽ കാണാൻ സാധിക്കില്ലെന്നതാണ് അതിനർഥം. 

അതേസമയം ഇലകളിൽ പോഷകങ്ങൾ നൽകിയശേഷം നമുക്ക് കൃത്യമായ മാറ്റം മനസിലാക്കാൻ ഏകദേശം 40-48 മണിക്കൂർ വേണ്ടിവരും. നമ്മുടെ കാഴ്ചയല്ലല്ലോ പ്രധാനം. സസ്യങ്ങളിൽ അത് വളരെ മുന്നേതന്നെ സംഭവിച്ചിരിക്കും. അതുകൊണ്ടാണ് വേരുകളിലൂടെ വളം നൽകുന്നതിനേക്കാൾ വേഗത്തിൽ ഇലകളിൽ വളങ്ങൾ നൽകുന്നത് പ്രവർത്തിക്കുമെന്ന് പറയുന്നത്. ഇലകളിൽ വളപ്രയോഗം നടത്തുമ്പോൾ ഇലകളുടെ അടിഭാഗത്തും നന്നായി സ്‌പ്രേ ചെയ്യണം. കാരണം ഇലകളിലെ സൊമാറ്റ അധികവും ഇലകളുടെ പിൻഭാഗത്താണ് സ്ഥിതിചെയ്യുന്നത്.  

ADVERTISEMENT

മണ്ണിൽ പോഷകങ്ങള്‍ കൊടുക്കുമ്പോൾ മണ്ണിലെ കുഴപ്പങ്ങൾ കൊണ്ടും വേരുകളിലെ കുഴപ്പങ്ങൾക്കൊണ്ടും മറ്റും ചെടികൾ ആഗിരണം ചെയ്യാൻ രാണ്ടാഴ്ച വരെ സമയമെടുത്തേക്കാം. കൂടാതെ, പൂക്കൾ പിടിച്ചു വരുന്ന സമയത്ത് ഇലകളിലൂടെയുള്ള വളപ്രയോഗം ഒഴിവാക്കുന്നത് നന്നായിരിക്കും. പൂക്കൾ പിടിക്കുന്നതിനു മുൻപും പിടിച്ചതിനു ശേഷവും ആകാം. ഇലകളിലൂടെയുള്ള വളപ്രയോഗത്തിന് ഏറ്റവും യോജ്യമായ സമയം രാവിലെ ആറു മുതൽ 8 വരെയാണ്. ചൂട് വളരെ കുറഞ്ഞ സമയവും സ്‌പ്രേ ചെയ്തതിനു ശേഷം ഇലകളിൽ ജലം കെട്ടി നിൽക്കാതെയും ഇരിക്കാൻ ഇത് സഹായിക്കും. ഇതുകൊണ്ടും കൂടിയാണ് സന്ധ്യാസമയത്തിനു ശേഷം സ്പ്രേ അരുതെന്നു പറയുന്നത്.

English summary: Foliar Feeding and Fertilizing plants