വ്യത്യസ്ത വിളകളുമായി ഒരു കർഷകൻ. മനുഷ്യ ഭക്ഷണത്തിനുള്ള ഉൽപന്നങ്ങൾ മാത്രമല്ല ഇവിടെ വിളയിക്കുന്നത് മൃഗങ്ങൾക്കുമുള്ള തീറ്റകൾ വരെ ശ്രീകുമാറിന്റെ കൃഷിയിടത്തിൽ സുലഭമാണ്. പത്തനംതിട്ട എഴുമറ്റൂർ കഞ്ഞിത്തോട്ട് ശ്രീകുമാർ സ്വന്തമായുള്ള 3 ഏക്കർ കൃഷിയിടത്തിലും പാട്ടത്തിനെടുത്ത 6 ഏക്കറിലുമാണ് ഈ വിളവിസ്മയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യത്യസ്ത വിളകളുമായി ഒരു കർഷകൻ. മനുഷ്യ ഭക്ഷണത്തിനുള്ള ഉൽപന്നങ്ങൾ മാത്രമല്ല ഇവിടെ വിളയിക്കുന്നത് മൃഗങ്ങൾക്കുമുള്ള തീറ്റകൾ വരെ ശ്രീകുമാറിന്റെ കൃഷിയിടത്തിൽ സുലഭമാണ്. പത്തനംതിട്ട എഴുമറ്റൂർ കഞ്ഞിത്തോട്ട് ശ്രീകുമാർ സ്വന്തമായുള്ള 3 ഏക്കർ കൃഷിയിടത്തിലും പാട്ടത്തിനെടുത്ത 6 ഏക്കറിലുമാണ് ഈ വിളവിസ്മയം തീർത്തിരിക്കുന്നത്. 13-ാം വയസ്സിൽ അച്ഛനൊപ്പം സഹായത്തിന് കൃഷിയിലേക്കിറങ്ങിയ ശ്രീകുമാർ 43 വർഷമായി മുഴുവൻ സമയ കർഷകനാണ്. 

തണ്ണിമത്തൻ, സാലഡ് വെള്ളരി, പാവൽ, പടവലം, പയർ 48 മണിയൻ എന്നിവയാണ് പ്രധാന വിളകൾ. നേന്ത്രവാഴയിൽ സ്വർണമുഖിയടക്കം 7 ഇനങ്ങളും കൃഷി ചെയ്യുന്നു. കൂർക്കയും നിലക്കടലയും കൃഷി ചെയ്തിരുന്നു. 

ADVERTISEMENT

വാഴയിൽ കാളിയും കദളിയും പൂവനും ചെങ്കദളിയും പാരമ്പര്യ ഇനവുമടക്കം 4 എക്കറിലാണ് കൃഷി. കിഴങ്ങുവർഗങ്ങളിൽ മരച്ചീനിയുടെ 3 ഇനങ്ങൾ, ചേന, ചേമ്പ്, വെള്ളക്കിഴങ്ങ്, മധുരക്കിഴങ്ങ് ഇങ്ങനെ നീളും. ചെറുനാരകം, കറിനാരകം, കമ്പിളി നാരകം, മാതളനാരകം എന്നിവയുമുണ്ട്. 7 ഇനം പപ്പായയും 3 ഇനം ഇഞ്ചിയും വിളവെത്തിയിട്ടുണ്ട്. 

പുരയിടത്തിലെ ഏറിയ പങ്കും ജൈവക്കൃഷിയാണ്. ചാണകവും ഗോമൂത്രവും പഞ്ചഗവ്യവും അത്യാവശ്യം എല്ലുപൊടിയും മണ്ണിര കംപോസ്റ്റും പച്ചിലകളും വളമായി നൽകുന്നു. ഇതോടൊപ്പം സ്വന്തം പശുക്കൾക്കായി 2 ഏക്കറിൽ തീറ്റപ്പുൽക്കൃഷി ചെയ്തിരുന്നത് ഇപ്പോൾ 3 ഏക്കറിലേക്ക് വ്യാപിപ്പിച്ചു. ഓസ്ട്രേലിയൻ റെഡ് നേപ്പിയർ, ഗ്രീൻ നേപ്പിയർ, സിഒ 3, സിഒ 4, സിഒ 5 തുടങ്ങിയവ ഉൾപ്പെടുന്നതാണ് തീറ്റപ്പുൽ കൃഷി. തീറ്റപ്പുൽ തണ്ടുകൾക്കും ആവശ്യക്കാർ ഏറെയാണെന്ന് ഈ കർഷകൻ പറയുന്നു. കൃഷിക്ക് ആവശ്യമായ ചാണകത്തിനുവേണ്ടി മൂന്നു പശുക്കളെയും വളർത്തുന്നുണ്ട്. അധികമുള്ള തീറ്റപ്പുല്ല് ആവശ്യക്കാർക്ക് വിൽക്കുന്നുമുണ്ട്. സമ്മിശ്ര കൃഷിയിലുടെ വ്യത്യസ്തനായ ഈ കർഷകന് ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.