കോവിഡ് കാലത്ത് അതീവ സുരക്ഷാഭീതിയുള്ള സ്ഥലത്ത് വിഷമപ്രസവത്തിലുള്ള പശുവിനെ രക്ഷിച്ച് മൂന്നു വെറ്ററിനറി ഡോക്ടർമാർ. ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം പഞ്ചായത്തിലെ കോവിഡ് ബാധിതന്റെ പശുവിനെയാണ് ഡോ. സ്മിത വിൽസൺ, ഡോ. പ്രേംകുമാർ, ഡോ. ജിതിൻ എന്നിവർ രക്ഷിച്ചത്. ആശുപത്രി ജീവക്കാരനായ ഉടമ കോവിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്ത് അതീവ സുരക്ഷാഭീതിയുള്ള സ്ഥലത്ത് വിഷമപ്രസവത്തിലുള്ള പശുവിനെ രക്ഷിച്ച് മൂന്നു വെറ്ററിനറി ഡോക്ടർമാർ. ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം പഞ്ചായത്തിലെ കോവിഡ് ബാധിതന്റെ പശുവിനെയാണ് ഡോ. സ്മിത വിൽസൺ, ഡോ. പ്രേംകുമാർ,  ഡോ. ജിതിൻ എന്നിവർ രക്ഷിച്ചത്. ആശുപത്രി ജീവക്കാരനായ ഉടമ കോവിഡ് ബാധിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. പശുവിന്റെ പ്രസവം പ്രതീക്ഷിച്ചിരിക്കെയാണ് കോവിഡ് പോസിറ്റീവായി ആശുപത്രിയിലാവേണ്ടിവന്നത്. അതേസമയം, കുടുംബാംഗങ്ങൾ പ്രൈമറി കോണ്ടാക്ടിലായതിനാൽ അവർ വീടിനുള്ളിൽ നിരീക്ഷണത്തിലുമാണ്.

കുടുംബം പൂർണമായും പ്രതിസന്ധിഘട്ടത്തിലായിരിക്കുമ്പോഴാണ് പശുവിന്റെ പ്രസവവേദന തുടങ്ങിയത്. കുഞ്ഞിന്റെ വാലായിരുന്നു ആദ്യം പുറത്തേക്കുവന്നത്. പന്തിയല്ല എന്നു തോന്നിയതിനാൽ വീട്ടുകാർ തണ്ണീർമുക്കം പഞ്ചായത്തിലെ വെറ്ററിനറി സർജനായ ഡോ. സ്മിതയെ വിവരം അറിയിച്ചു. തങ്ങളുടെ അവസ്ഥയും പങ്കുവച്ചു. കോവിഡ് ബാധിതന്റെ പശുവാണെങ്കിലും ഉത്തരവാദിത്തത്തിൽനിന്ന് വിട്ടുനിൽക്കാൻ ഡോ. സ്മിതയുടെ മനസ് അനുവദിച്ചില്ല. വിഷമപ്രസവമാണെന്നും തനിക്ക് തനിയെ ഒന്നും ചെയ്യാൻ കഴിയില്ലായെന്നും മനസിലാക്കിയതിനെത്തുടർന്ന് റിട്ട. സീനിയർ വെറ്ററിനറി സർജൻ ഡോ. പ്രേംകുമാറിനെയും, നൈറ്റ് വെറ്റ് ആയ ഡോ. ജിതിനെയും വിളിക്കുകയായിരുന്നു. കോവിഡ് രോഗിയുടെ വീടായതിനാൽ പിപിഇ കിറ്റുകൾ ധരിച്ചായിരുന്നു അവിടെത്തിയത്.

ADVERTISEMENT

കുട്ടി ഉള്ളിൽവച്ചുതന്നെ ചത്തിരുന്നു. അര മണിക്കൂർ നേരത്തെ പ്രയത്നംകൊണ്ട് പുറത്തെടുത്തു. പശുവിന് ആവശ്യമായ മരുന്നുകളും നൽകിയശേഷമായിരുന്നു മൂവരും മടങ്ങിയത്. 

പിപിഇ കിറ്റ് ധരിക്കുന്നു
പശുവിന് ഡ്രിപ്പ് ഇട്ടിരിക്കുന്നു
കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം

English summary: Veterinarians attending a case of dystocia in a cow with PPE at the house of a farmer tested positive for COVID-19