പാലും മുട്ടയും സമീകൃതാഹാരമാണെന്നാണ് പറയാറ്. എന്നാൽ, മുട്ട എങ്ങനെ കഴിക്കുന്നു എന്നതനുസരിച്ചിരിക്കും അതിലെ പോഷകങ്ങൾ ശരീരത്തിൽ എത്തിപ്പെടാൻ. പച്ചമുട്ടയ്ക്കാണോ പുഴുങ്ങിയ മുട്ടയ്ക്കാണോ ഗുണം കൂടുതൽ? ഗുണത്തിന്റെ കാര്യത്തിൽ രണ്ടും ഒരുപോലെയാണ്. പ്രോട്ടീൻ, ഫാറ്റ്, വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ, ധാതുക്കൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലും മുട്ടയും സമീകൃതാഹാരമാണെന്നാണ് പറയാറ്. എന്നാൽ, മുട്ട എങ്ങനെ കഴിക്കുന്നു എന്നതനുസരിച്ചിരിക്കും അതിലെ പോഷകങ്ങൾ ശരീരത്തിൽ എത്തിപ്പെടാൻ. 

പച്ചമുട്ടയ്ക്കാണോ പുഴുങ്ങിയ മുട്ടയ്ക്കാണോ ഗുണം കൂടുതൽ? ഗുണത്തിന്റെ കാര്യത്തിൽ രണ്ടും ഒരുപോലെയാണ്. പ്രോട്ടീൻ, ഫാറ്റ്, വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ, ധാതുക്കൾ, കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റ് എന്നിവയും മുട്ടയിൽ അടങ്ങിയിരിക്കുന്നു. നായ്ക്കൾക്കും പൂച്ചകൾക്കും ആവശ്യമായ പോഷകങ്ങൾ വേവിച്ച മുട്ടയിൽനിന്ന് ലഭിക്കും.

ADVERTISEMENT

മനുഷ്യനായാലും അരുമമൃഗങ്ങളായാലും മുട്ട വേവിച്ച് മാത്രമേ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പാടുള്ളൂ. അപ്പോൾ പച്ചമുട്ട കൊടുക്കാൻ പാടില്ലേ? ഇല്ല എന്നുതന്നെ പറയേണ്ടിവരും. പച്ചമുട്ട പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. കാരണം, പച്ചമുട്ടയുടെ വെള്ളയിൽ അവിഡിൻ (Avidine) എന്നൊരു പ്രോട്ടീനുണ്ട്. ശരീരത്തിന് ഏറെ ആവശ്യമുള്ള ബി വിറ്റാമിൻ ആയ ബയോട്ടിനെ ഈ അവിഡിൻ ബന്ധിപ്പിക്കും. ചെറുകുടലിൽവച്ചാണ് ഈ വിറ്റാമിൻ–പ്രോട്ടീൻ സംഘർഷം നടക്കുന്നത്. പിന്നാലെ ബയോട്ടിൻ നിർജീവമാകുകയും ചെയ്യും. ഇതോടെ ബയോട്ടിൻ ശരീരത്തിൽ എത്താതെയായി വിറ്റാമിൻ അപര്യാപ്തതയുണ്ടാവുകയും ചെയ്യും. 

തൊലിയുടെയും രോമത്തിന്റെയും ആരോഗ്യത്തിന് ബയോട്ടിൻ അത്യാവശ്യമാണ്. പച്ചമുട്ട സ്ഥരമായി നൽകിയാൽ ബയോട്ടിൻ അപര്യാപ്തത വരുന്നതിനാൽ ചർമരോഗങ്ങൾ പിടിപെടും. തൊലി വരണ്ടതാകും, രോമങ്ങൾ പരുപരുത്തതും നാരുപോലെയുമാകും. മാത്രമല്ല, ചൊറിച്ചിലും അനുഭവപ്പെടും. ചുരുക്കത്തിൽ പച്ചമുട്ട പോഷകസമ്പന്നമാണെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നു സാരം. അതുകൊണ്ടുതന്നെ പുഴുങ്ങി നൽകുന്നതാണ് ഏറ്റവും അഭികാമ്യം.

ADVERTISEMENT

പച്ചമുട്ടയുടെ ദോഷവശങ്ങളെക്കുറിച്ചുള്ള ഡോ. മരിയ ലിസ മാത്യുവിന്റെ വാക്കുകൾ കേൾക്കൂ...

English summary: Side Effects Of Eating Raw Egg Whites Daily