മനുഷ്യരുമായി ഏറെ അടുപ്പമുള്ള മൃഗമാണ് നായ. ഉടമയോട് അളവറ്റ സ്നേഹം കാണിക്കുന്ന നായ്ക്കളാണ് മിക്കവർക്കുമുള്ളത്. എന്നാൽ, വീട്ടിൽ വളർത്തുന്ന നായയെ വടിവച്ച് അടിച്ച് വേദനിപ്പിക്കുന്ന ഉടമയുടെ വിഡിയോ ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പോസ് തൃശൂർ എന്ന മൃഗക്ഷമേ സംഘടന പങ്കുവച്ച 58 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യരുമായി ഏറെ അടുപ്പമുള്ള മൃഗമാണ് നായ. ഉടമയോട് അളവറ്റ സ്നേഹം കാണിക്കുന്ന നായ്ക്കളാണ് മിക്കവർക്കുമുള്ളത്. എന്നാൽ, വീട്ടിൽ വളർത്തുന്ന നായയെ വടിവച്ച് അടിച്ച് വേദനിപ്പിക്കുന്ന ഉടമയുടെ വിഡിയോ ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പോസ് തൃശൂർ എന്ന മൃഗക്ഷമേ സംഘടന പങ്കുവച്ച 58 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ നായ്ക്കളെ ഇഷ്ടപ്പെടുന്നവർക്ക് വേദനയോടെയല്ലാതെ കാണാനാവില്ല. 

വീടിനു സമീപത്തുള്ള കൂട്ടിൽ തുടലിൽ കെട്ടിയിട്ടിരിക്കുന്ന നായയെ വലിയ മരക്കഷണം ഉപയോഗിച്ചാണ് അയാൾ അടിക്കുന്നത്. അതുകൂടാതെ കാലുകൊണ്ട് ചവിട്ടുകയും തുടലിൽ തൂക്കിയെടുത്ത് എറിയുകയും ചെയ്തിട്ടുണ്ട്. ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും ഉടമയെ തിരികെ കടിക്കാതെ അയാളുടെ കയ്യിൽ ഇരു കൈകളും നീട്ടിപ്പിടിച്ച് ഇനി അടിക്കരുതേ എന്ന രീതിയിൽ ദയനീയാവസ്ഥയോടെ നോക്കുന്ന നായയെ അവസാനം കാണാം.

ADVERTISEMENT

മൃഗക്ഷേമ സംഘടനകളുടെ പരാതിയെത്തുടർന്ന് പേരാമംഗലം പൊലീസ് കേസെടുത്തു. ഇന്ന് സ്റ്റേഷനിൽ ഹാജരാവാനാണ് പൊലീസ് നിർദേശമെന്ന് മൃക്ഷേമപ്രവർത്തകർ അറിയിച്ചു. ഡിങ്കൻ എന്നാണ് ഈ നായയുടെ പേര്.

വിഡിയോ കാണാം

ADVERTISEMENT

English summary: Man caught on video beating dog