കോഴിവളർത്തൽ മേഖല പലരും തിരഞ്ഞെടുക്കുന്നത് കുറഞ്ഞ മുതൽമുടക്കും പെട്ടെന്നുള്ള വരുമാനവും ലഭിക്കുമെന്നതിനാലാണ്. അങ്ങനെ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും നല്ല സംരംഭങ്ങളിൽ ഒന്നാണ് കാട വളർത്തൽ. കോവിഡ് കാലത്തെ കുതിപ്പിനു ശേഷം തളർന്ന കാടവളർത്തൽ മേഖല വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ്. തീറ്റവില കൂടിയതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിവളർത്തൽ മേഖല പലരും തിരഞ്ഞെടുക്കുന്നത് കുറഞ്ഞ മുതൽമുടക്കും പെട്ടെന്നുള്ള വരുമാനവും ലഭിക്കുമെന്നതിനാലാണ്.  അങ്ങനെ ആഗ്രഹിക്കുന്നവർക്കുള്ള  ഏറ്റവും നല്ല സംരംഭങ്ങളിൽ ഒന്നാണ് കാട വളർത്തൽ. കോവിഡ് കാലത്തെ കുതിപ്പിനു ശേഷം തളർന്ന കാടവളർത്തൽ മേഖല വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ്. തീറ്റവില കൂടിയതും മുട്ടയ്ക്ക് ഡിമാൻഡ് കുറഞ്ഞതുമാണ് ഈ മേഖലയിലെ പ്രധാന പ്രശ്നം. എന്നാൽ, കർഷകർക്ക് 2.5 രൂപ ലഭിക്കുന്നുണ്ട്. വിപണിവിലയാവട്ടെ 3 രൂപയ്ക്ക് മുകളിലുമെത്തി. പെട്ടെന്ന് വളരുമെന്നതും 6 ആഴ്ചകൊണ്ട് മുട്ടകൾ കിട്ടും എന്നതുമാണ് കാടകളെ പ്രിയങ്കരമാക്കുന്നത്. 

ശരാശരി 10 ഗ്രാം ഭാരമുള്ള മൊസൈക് നിറത്തിലുള്ള മുട്ടകളാണ് കാടകളുടെ പ്രത്യേകത.  മുട്ടകളിടുന്നത് വൈകുന്നേരങ്ങളിലായതിനാൽ പകൽ മറ്റു ജോലിക്ക് പോകുന്നവർക്ക്  കാട പരിചരണം കൂടുതൽ സൗകര്യമാണ്. കോഴിമുട്ടയേക്കാൾ പതിന്മടങ്ങ് വിറ്റാമിനുകളാൽ സമ്പുഷ്ടമായതിനാൽ കാടമുട്ടയെ വിറ്റാമിൻ ബോംബ് എന്ന വിളിപ്പേരിലാണ് ശാസ്ത്രലോകം പരിചയപ്പെടുത്തുന്നത്.  

ADVERTISEMENT

Read also: 45 ദിവസത്തിൽ 70 രൂപ നേട്ടം; ലാഭം കൊണ്ടുവരും ഇറച്ചിത്താറാവുകൾ: കർഷകന്റെ അനുഭവം

നമ്മുടെ വീട്ടിലെ കുഞ്ഞുങ്ങൾക്ക് 6 മാസത്തിനു ശേഷം കാടമുട്ടകൾ നൽകിത്തുടങ്ങാം. ഇത് കുട്ടികളുടെ മസ്തിഷ്ക വികാസത്തിന് സഹായിക്കുകയും,  ഓർമശക്തി,  രക്തയോട്ടം എന്നിവ  വർധിപ്പിക്കുകയും ചെയ്യും എന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ ചിലർക്ക്  കോഴിമുട്ട അലർജി പ്രശ്നങ്ങൾ സൃഷ്ടിക്കുമെങ്കിലും, കാടമുട്ട ഉപയോഗിക്കുന്നവർക്ക് അത്തരത്തിലുള്ള പ്രശ്നങ്ങൾ  ഒന്നും തന്നെ പറഞ്ഞു കേട്ടിട്ടില്ല. 

ADVERTISEMENT

പൊരിച്ച  കാട ഇറച്ചി, ചില്ലി കാട എന്നിവ ഇന്നു ജനഹൃദയങ്ങൾ കീഴടക്കിയ ഭക്ഷണ വിഭവമാണ്.  ചെറിയ എല്ലുകൾ പോലും കടിച്ചു മുറിച് പൂർണമായും ഭക്ഷിക്കമാണെന്നതാണ് കാട ഇറച്ചിയുടെ പ്രത്യേകത. ഒരു ദിവസം പ്രായമായ കാടക്കുഞ്ഞുങ്ങളെ വാങ്ങി,  കൃത്രിമ ചൂടും,  ബ്രോയ്‌ലർ തീറ്റയും നൽകി വളർത്താം. 4 ആഴ്ച പ്രായമാകുമ്പോൾ കഴുത്തിലെ കറുത്ത പുള്ളികളുള്ളവയെ പിടയായും,  ചാര നിറം മാത്രമുള്ളവയെ പൂവനായും തരം തിരിക്കാം. പൂവൻ കാടകളെ ഇറച്ചിക്കായി വിറ്റതിനു ശേഷം,  പിടകളെ മാത്രം മുട്ടയ്ക്കായി വളർത്തിയാൽ മതി.

മുട്ടയിട്ടു തുടങ്ങിയ ശേഷം നിർബന്ധമായും മുട്ടക്കാട തീറ്റ തന്നെ നൽകി വളർത്തണം. ഒരു ദിവസം 30 ഗ്രാം തീറ്റ തിന്നുന്ന ഇവ വർഷത്തിൽ 300 മുട്ടകൾ വരെ ഇടും. ഉയർന്ന ഉൽപാദനത്തിന് ദിവസേന 16 മണിക്കൂർ വെളിച്ചം അത്യാവശ്യമാണ്. കാടകൾ അടയിരിക്കൽ സ്വഭാവം കാണിക്കാറില്ലാത്തതിനാൽ  മുട്ടകൾ വിരിയിക്കാൻ ഇൻക്യൂബേറ്റർ സഹായം തന്നെ വേണം.  കൊത്തുമുട്ടകൾ ലഭിക്കാൻ 4 പിട കാടയ്ക്ക് ഒരു പൂവൻ എന്ന അനുപാതത്തിലാണ് കാടകളെ കൂട്ടിൽ വളർത്തേണ്ടത്. ഒരു ചതുരശ്ര അടി സ്ഥലത്ത് 5 മുതൽ 6 കാടകളെ വരെ വളർത്താം. അതായത് 7 അടി നീളവും 3 അടി വീതിയും 10 ഇഞ്ച് ഉയരവുമുള്ള ഒരു കമ്പി വല കൂട്ടിൽ 100 കാടകളെ വരെ വളർത്താം. വെള്ളം നൽകാൻ നിപ്പിൾ സംവിധാനം ഉപയോഗിക്കാം. കൂടിന്റെ താഴത്തായി കാഷ്ടം ശേഖരിക്കാൻ ഒരു  ട്രേ കൂടി സ്ഥാപിക്കാം. അങ്ങനെ ശേഖരിക്കുന്ന വളം പൂച്ചെടികൾക്കും പച്ചക്കറികൾക്കും ഉപയോഗിക്കാം.

ADVERTISEMENT

പൊതുവെ രോഗ സാധ്യത കുറവായതിനാൽ കാടകൾക്ക് പ്രതിരോധ മരുന്നുകൾ ഒന്നും തന്നെ നൽകേണ്ടതില്ല. ശുദ്ധമായ വെള്ളം മാത്രം കുടിക്കാൻ  നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.  

English summary:  Quail Farm Home Business