‘നാലുകെട്ട്’ ആണ് തന്റെ ആദ്യത്തെ നോവലായി എംടി തന്നെ കരുതുന്നത്. എം.ടി. വാസുദേവൻ നായർ എന്ന എഴുത്തുകാരന്റെ രചനാസ്വത്വം തനിമയോടെ പ്രവർത്തിക്കുന്ന ആദ്യനോവൽ അതാണ്. കേരളസമൂഹം ദ്രുതപരിണാമങ്ങൾക്കു വിധേയമായിരുന്ന സമീപഭൂതകാലത്തിന്റെ അന്തഃസംഘർഷങ്ങളെ ആവിഷ്കരിക്കുന്ന കൃതിയാണത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാഹിത്യജീവിതത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ എം.ടി.വാസുദേവൻ നായർ നോവൽ രചനയിലേക്കു കടന്നിരുന്നു. മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ സമ്മാനാർഹമായ ചെറുകഥ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്നതിനു മുൻപുതന്നെ  എം.ടി. വാസുദേവൻ നായർ നോവൽ രചനയിലേക്കു കടന്നിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ നോവലായ ‘പാതിരാവും പകൽവെളിച്ചവും’ പാലക്കാട്ടു നിന്നു പ്രസാധനം ചെയ്തിരുന്ന മലയാളി എന്ന ആനുകാലികത്തിൽ 1953-’54 കാലത്ത് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. ബിഎസ്‌സി ബിരുദം നേടി ജോലിയില്ലാതെ കഴിഞ്ഞ ഘട്ടത്തിൽ കുറെക്കാലം എംടി പാലക്കാട്ട് മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന എംബി ട്യൂട്ടോറിയൽസിൽ പഠിപ്പിച്ചിരുന്നു. എഴുത്തുകാരും സാംസ്കാരികതൽപരരുമായ സി.കെ.മൂസ്സത്, കൃഷ്ണൻ മൂസ്സത്, ബലരാമൻ മൂസ്സത് എന്നീ സഹോദരന്മാരായിരുന്നു അതിന്റെ ഉടമകൾ. അവർ നടത്തിയിരുന്ന ആനുകാലികപ്രസിദ്ധീകരണമായിരുന്നു മലയാളി. അതിൽ തുടർക്കഥയായി പ്രസിദ്ധീകരിച്ചതാണ് ‘പാതിരാവും പകൽവെളിച്ചവും.’ 

എഴുത്തുകാരന് ആ കൃതിയെക്കുറിച്ചു മതിപ്പു തോന്നിയിരുന്നില്ല എന്നു വേണം കരുതാൻ. അതുകൊണ്ടാവണം അതു പുസ്തകമാക്കുന്നതിനു താൽപര്യം പുലർത്താതിരുന്നത്. 1958 ൽ ‘നാലുകെട്ട്’ പ്രസിദ്ധീകരിക്കുകയും അതിനു കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിക്കുകയും ചെയ്തു. ആ സാഹചര്യത്തിൽ പ്രസാധകർ താൽപര്യമെടുത്താണ് ‘പാതിരാവും പകൽവെളിച്ചവും’ പുസ്തകമാക്കിയത്. വളർന്നു വരുന്ന പ്രതിഭാശാലിയായ എഴുത്തുകാരന്റെ സ്പർശം ചെറിയ തോതിൽ ആ നോവലിലെ കഥാപാത്ര കൽപനയിലും ചില ജീവിതസന്ദർഭചിത്രീകരണങ്ങളിലും കാണാനാകും. നോവലിന്റെ അന്ത്യത്തിൽ ഫാത്തിമ മകനോടു ചോദിക്കുന്ന ‘മൊയ്തീനേ ജ്ജ് ഒരു മന്സനാ?’ എന്ന  ചോദ്യത്തിൽ അടങ്ങിയിരിക്കുന്ന മാനവികപക്ഷം എംടിയുടെ സാഹിത്യജീവിതത്തിലുടനീളം പുലരുന്ന അടിസ്ഥാനധാരയാണ്. ആ ആശയം ശക്തമായി പ്രക്ഷേപിക്കുന്ന ആദ്യകാലകൃതി എന്ന നിലയിലാകാം എംടിയുടെ സാഹിത്യലോകത്ത് ഈ നോവലിന്റെ പ്രാധാന്യം.

എം.ടി.വാസുദേവൻ നായർ
ADVERTISEMENT

‘നാലുകെട്ട്’ ആണ് തന്റെ ആദ്യത്തെ നോവലായി എംടി തന്നെ കരുതുന്നത്. എം.ടി. വാസുദേവൻ നായർ എന്ന എഴുത്തുകാരന്റെ രചനാസ്വത്വം തനിമയോടെ പ്രവർത്തിക്കുന്ന ആദ്യനോവൽ അതാണ്. കേരളസമൂഹം ദ്രുതപരിണാമങ്ങൾക്കു വിധേയമായിരുന്ന സമീപഭൂതകാലത്തിന്റെ അന്തഃസംഘർഷങ്ങളെ ആവിഷ്കരിക്കുന്ന കൃതിയാണത്. പരമ്പരാഗതവും നിശ്ചലവുമായ ജീവിതാന്തരീക്ഷത്തിലേക്കു പുതിയകാലത്തിന്റെ ചലനം കടന്നുവരുന്നതിന്റെ ഹൃദയസ്പർശിയായ ചിത്രീകരണം ആ നോവൽ നിർവഹിക്കുന്നു. നൂറ്റാണ്ടുകളുടെ ജീർണത പേറുന്ന ഇരുണ്ട നാലുകെട്ട് പൊളിച്ചുമാറ്റുകയും പുതിയകാലത്തിന്റെ കാറ്റും വെളിച്ചവും കടക്കുന്ന ചെറിയ വീടു പണിചെയ്യാൻ തുടക്കമിടുകയും ചെയ്യുന്നതാണ് ഇതിവൃത്തം.

കൂട്ടുകുടുംബങ്ങളുടെ തകർച്ചയും ചെറുകുടുംബങ്ങളുടെ രൂപീകരണവും നടന്നുകൊണ്ടിരുന്ന സാമൂഹികപരിണാമപ്രക്രിയയെ ‘നാലുകെട്ട്’ വൈകാരികസ്പർശത്തോടെ രേഖപ്പെടുത്തി. വ്യവസ്ഥാപിതത്വത്തിന്റെ ജീർണതകളെ നിരാകരിച്ചുകൊണ്ട് മനുഷ്യനു മനുഷ്യനായി ജീവിക്കാനാവുന്ന, കാറ്റും വെളിച്ചവും കടന്നു വരുന്ന സാമൂഹികാവസ്ഥ സൃഷ്ടിക്കാൻ കഴിയണം എന്ന ചിന്ത ആ നോവൽ ഉയർത്തിപ്പിടിച്ചു. ആ സമീപനം എന്നും പ്രസക്തമാണ് എന്നു തെളിയിച്ചുകൊണ്ട് മലയാളത്തിൽ ഇന്നും വായനക്കാരുള്ള കൃതിയായി ‘നാലുകെട്ട്’ തുടരുന്നു.

ADVERTISEMENT

Content Summary: Article about M. T. Vasudevan Nair by K. S. Ravikumar