ഇന്ത്യൻ ഇംഗ്ലിഷ് കവിതയിൽ നിലനിൽക്കുന്ന മുസ്ലിം ശബ്ദത്തിന്റെ അഭാവം നികത്താൻ സഹായകമാകുന്ന കവിതകൾ– പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കുള്ളിൽ തന്നെ ആമസോണിലെ ഹോട്ട് ന്യൂ റിലീസ് പുസ്തകങ്ങളുടെ വിഭാഗത്തിൽ സ്ഥാനം നേടിയ മാപ്പിള വേഴ്സസിനെക്കുറിച്ച് എഴുത്തുകാരൻ സി. ചന്ദ്രമോഹൻ പറയുന്നത് ഇങ്ങനെയാണ്. വരേണ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ഇംഗ്ലിഷ് കവിതയിൽ നിലനിൽക്കുന്ന മുസ്ലിം ശബ്ദത്തിന്റെ അഭാവം നികത്താൻ സഹായകമാകുന്ന കവിതകൾ– പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കുള്ളിൽ തന്നെ ആമസോണിലെ ഹോട്ട് ന്യൂ റിലീസ് പുസ്തകങ്ങളുടെ വിഭാഗത്തിൽ സ്ഥാനം നേടിയ മാപ്പിള വേഴ്സസിനെക്കുറിച്ച് എഴുത്തുകാരൻ സി. ചന്ദ്രമോഹൻ പറയുന്നത് ഇങ്ങനെയാണ്. 

ADVERTISEMENT

വരേണ്യ ഇടപെടലുകളാൽ മാത്രം സജീവമായിരുന്ന ഇന്ത്യൻ ഇംഗ്ലീഷ് കവിതാ മേഖലയിലേക്ക്, മാപ്പിള ജീവിതത്തിന്റെ സമകാലിക രാഷ്ട്രീയ വായനയാണ് മലപ്പുറം കാളികാവ് അഞ്ചച്ചവടി സ്വദേശിയും ഡൽഹി അശോക യൂണിവേഴ്സിറ്റി അധ്യാപകനുമായ അജ്മൽ ഖാന്റെ പുസ്തകം ചേർത്തു വെക്കുന്നത്. അടുത്തിടെ മാത്രം ജനാധിപത്യ പാതയിലൂടെ സഞ്ചരിക്കാൻ തുടങ്ങിയ ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് അറബി മലയാളത്തിൽ മാത്രം പരിചിതമായിരുന്ന മാലപ്പാട്ട് പോലൊരു സവിശേഷ ആവിഷ്ക്കാരത്തിനെ പരിചയപ്പെടുത്തുക എന്ന ധർമ്മം കൂടി മാപ്പിള വേഴ്സസ് ചെയ്യുന്നു.

ADVERTISEMENT

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ മാലപ്പാട്ടിന്റെ രീതിയിൽ കവിതയാക്കിയാണ് എഴുത്തുകാരൻ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആ പോരാളിക്ക് ചരിത്രം നൽകേണ്ട അർഹത ലഭിക്കാതെ പോയതിന്റെ വിടവ് നികത്തുക എന്ന ലക്ഷ്യം കൂടി തന്റെ പുസ്തകത്തിന് ഉണ്ടെന്ന് അജ്മൽ ഖാൻ പറയുന്നു. ഇന്ത്യൻ മുസ്ലിം ചരിത്രം പ്രതിപാദിച്ചിട്ടുള്ള പുസ്തകത്തിന് അമേരിക്ക, യൂറോപ്പ് ഓസ്ടേലിയ തുടങ്ങിയ ഇടങ്ങളിൽ എല്ലാം നല്ല സ്വീകാര്യത ലഭിച്ചു കഴിഞ്ഞു.

ADVERTISEMENT

വെറുതെ കവിതകൾ അവതരിപ്പിക്കുക എന്നതിനപ്പുറം അത് കഴിയുന്നത്ര രാഷ്ട്രീയപരമാക്കാനും എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ട്. പുസ്തകത്തിൽ മാപ്പിള ലഹളക്കു പകരം ആഗ്ലോ-മാപ്പിള യുദ്ധം, വാഗൺ ട്രാജഡിക്ക് പകരം വാഗൺ കൂട്ടക്കൊല തുടങ്ങിയ പ്രയോഗങ്ങൾ ഇത്തരത്തിൽ ഉള്ള ശക്തമായ നിലപാടുകളുടെ ഉദാഹരണമാണ്.

രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ സമാധാനപരമായ സംവാദങ്ങളും സംഭാഷണങ്ങളും സാധ്യമല്ലാതായി മാറുന്ന ഒരു കാലഘട്ടത്തിൽ, മുസ്ലിം വിഭാഗത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസരത്തിൽ, ഒരു മുസ്ലിം എന്ന നിലയിൽ തനിക്ക് നേരിടേണ്ടി വന്ന അരക്ഷിതാവസ്ഥ കൂടി കവിതകളിലുടനീളം എഴുത്തുകാരൻ പ്രകടിപ്പിച്ചിട്ടുണ്ട്...

English Summary: The Mappila Verses book by Ajmal Khan AT